- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈയെത്തും ദൂരത്ത് താക്കോൽ സ്ഥാനങ്ങൾ നഷ്ടമാകുന്ന ദൗർഭാഗ്യം ഇനി പഴങ്കഥയാകും; രാഹുൽ ഗാന്ധി നടത്തിയ അഭിമുഖത്തിൽ ഒന്നാം റാങ്ക് കിട്ടിയതോടെ ലതിക സുഭാഷ് സംസ്ഥാന മഹിള കോൺഗ്രസ് അദ്ധ്യക്ഷയായേക്കും; എഐസിസി പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ലതിക സുഭാഷ് സംസ്ഥാന മഹിള കോൺഗ്രസ് പ്രസിഡന്റ് ആവാൻ സാധ്യത. ഇക്കാര്യം എഐസിസി ഉടൻ പ്രഖ്യാപിച്ചേക്കും.നാലു നേതാക്കളെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച ഡൽഹിയിൽ അഭിമുഖം നടത്തിയത്.അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ റോസ്‌ന, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വിദ്യ ബാലകൃഷ്ണൻ എന്നിവരാണ് ലതികിയെ കൂടാതുള്ള മറ്റുള്ളവർ. ലതിക സുഭാഷ് ഇപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയാണ്. ബിന്ദു കൃഷ്ണയെ രണ്ടുവർഷം മുമ്പ് കൊല്ലം ഡിസിസി പ്രസിഡന്റായി നിയമിച്ചത് മുതൽ മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.ദേശീയ മഹിള കോൺഗ്രസ് അദ്ധ്യക്ഷയായ സുസ്മിത ദേവ് എംപി അഞ്ച് വനിതാ നേതാക്കളുടെ പാനൽ സംസ്ഥാനത്ത് നിന്ന് സമർപ്പിച്ചിരുന്നു.മുമ്പ് പലതവണയും താക്കോൽ സ്ഥാനങ്ങൾ കൈയെത്തും ദൂരത്ത് ലതിക സുഭാഷിന് നഷ്ടമായിട്ടുണ്ട്. കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് വന്നെ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ലതിക സുഭാഷ് സംസ്ഥാന മഹിള കോൺഗ്രസ് പ്രസിഡന്റ് ആവാൻ സാധ്യത. ഇക്കാര്യം എഐസിസി ഉടൻ പ്രഖ്യാപിച്ചേക്കും.നാലു നേതാക്കളെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച ഡൽഹിയിൽ അഭിമുഖം നടത്തിയത്.അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ റോസ്‌ന, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വിദ്യ ബാലകൃഷ്ണൻ എന്നിവരാണ് ലതികിയെ കൂടാതുള്ള മറ്റുള്ളവർ.
ലതിക സുഭാഷ് ഇപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയാണ്. ബിന്ദു കൃഷ്ണയെ രണ്ടുവർഷം മുമ്പ് കൊല്ലം ഡിസിസി പ്രസിഡന്റായി നിയമിച്ചത് മുതൽ മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.ദേശീയ മഹിള കോൺഗ്രസ് അദ്ധ്യക്ഷയായ സുസ്മിത ദേവ് എംപി അഞ്ച് വനിതാ നേതാക്കളുടെ പാനൽ സംസ്ഥാനത്ത് നിന്ന് സമർപ്പിച്ചിരുന്നു.മുമ്പ് പലതവണയും താക്കോൽ സ്ഥാനങ്ങൾ കൈയെത്തും ദൂരത്ത് ലതിക സുഭാഷിന് നഷ്ടമായിട്ടുണ്ട്.
കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് വന്നെങ്കിലും അവസാന നിമിഷം അത് ലതികയ്ക്ക് നഷ്ടമായി. ദീപ്തി മേരി വർഗീസാകട്ടെ കഴിഞ്ഞ കുറെ വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമല്ലാത്തതിനാൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.മലപ്പുറം കേന്ദ്രീകരിച്ചുള്ള ഫാത്തിമ റോസ്‌ന അഭിഭാഷകയാണ്. ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിലുള്ള മുൻ മഹിള കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായിരുന്നു.ആശ സനിൽ എറണാകുളത്ത് നിന്നുള്ള പ്രമുഖ ഐ ഗ്രൂപ്പ് നേതാവാണ്. മഹിള കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷ കൂടിയാണ്.കോഴിക്കോട് കോർപറേഷനിലെ ചേവായൂർ കൗൺസിലറും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് വിദ്യ ബാലകൃഷ്ണൻ.