ദോഹ: തൊഴിലാളികളുൂടെ ഉന്നമനം മുൻനിർത്തി രൂപീകരിച്ച പുതിയ നാഷണൽ ഹെൽത്ത് സ്ട്രാറ്റജി 2017-2022 ജൂൺ 19ന് അവതരിപ്പിക്കും. തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുകയും തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾ അഞ്ചു മുതൽ പത്തു ശതമാനം വരെ കുറയ്ക്കാനുമുള്ള പദ്ധതികൾ ഇതിനോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത ആറു വർഷത്തിൽ റോഡ്പകടങ്ങൾ മൂന്നു ശതമാനം കുറയ്ക്കാനും മന്ത്രാലയം ലക്ഷഅയമിടുന്നതായി ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. ഷേക്ക് മുഹമ്മദ് ബിൻ ഹമദ് അൽ താനി വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ജർമൻ കമ്പനിയുമായി സഹകരിച്ച് പദ്ധതികൾ തയാറാക്കും. ഇതിനോടകം ആരോഗ്യമേഖലയിൽ നേട്ടങ്ങൾ കൊയ്യാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം റോഡ് അപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ സാധിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.

കൂടാതെ പുറം ജോലിക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ചവിശ്രമം ജൂൺ 15 മുതൽ ഓഗസ്റ്റ് അവസാനം വരെ നിലനിൽക്കുമെന്നും ഇതു ലംഘിക്കുന്ന കമ്പനികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു.