സ്വിറ്റ്‌സർലന്റിലെ പ്രധാന സിറ്റികളിലൊന്നായ ലൂസേനിൽ പൊതുസ്ഥലങ്ങളിൽ സംസ്‌കാര മില്ലാതെ പെരുമാറുന്നവരെ പിടികൂടാൻ നടപടി വരുന്നു. ഇതിന്റെ ഭാഗമായി റോഡിൽ തുപ്പുന്നവരെയും മൂത്രമൊഴിക്കുന്നവർക്കും കനത്ത പിഴ ഈടാക്കും.

നവംബർ 1 മുതലാണ് പിഴകൾ പ്രാബല്യത്തിൽ വരുക. റോഡരുകിൽ മൂത്രമൊഴിക്കുന്നവർക്ക് 200 ഫ്രാൻസും, തുപ്പുന്നവർക്ക് 100 ഫ്രാൻസുമാണ് പിഴ ഈടാക്കുക. കൂടാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 150 ഫ്രാൻസും പിഴ ഈടാക്കും. കൂടാതെ നായകളുടെയും മറ്റും വളർത്തുമൃഗങ്ങളുടെ മൃതദേഹങ്ങളും മറ്റും മറവ് ചെയ്യാത്തവർക്കും കനത്ത പിഴ ഈടാക്കും.

നിയമലംഘകരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ടെന്നും പൊതുസ്ഥലങ്ങളിൽ സംസ്‌കാരമില്ലാതെ പെരുമാറിയാൽ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.