ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ നൽകിയ അപ്പീൽ സുപ്രീം കോടതി ജനുവരി 10 ന് പരിഗണിക്കും.

ജസ്റ്റിസുമാരായ എൻ വി രമണ, അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നുമാണ് സിബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിൽ സിബിഐ അപ്പീൽ സമർപ്പിക്കാൻ വൈകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു.