- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ അമിർന്നിരുന്ന് തന്നെ ഭരിക്കാം; ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ സ്വകാര്യ ഹർജികൾ ഹൈക്കോടതി തള്ളി; പുതിയ തെളിവുണ്ടെന്ന് വാദവും മുഖവിലയ്ക്കെടുത്തില്ല; റിവിഷൻ ഹർജി നൽകാൻ സിബിഐ മാത്രം അവകാശമെന്ന് കോടതി
കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട സ്വകാര്യ ഹർജ്ജികൾ തള്ളി. ജസ്റ്റിസ് കമാൽ പാഷ അധ്യക്ഷനായ ബെഞ്ചാണ് സ്വകാര്യ ഹർജികൾ തള്ളിയത്. പാല സ്വദേശി ജീവനും വിഎസിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി കെ എം ഷാജഹാനും നൽകിയ ഹർജികളാണ് കോടതി തള്ളിയത്. കീഴ്‌കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രണ്ട് മാസത്തെ സവകാശവും കോടതി നൽകി. കേസിൽ സിബിഐയ്ക്ക് മാത്രമാണ് അപ്പീൽ നൽകാൻ അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി. കേസിൽ സ്വകാര്യ വ്യക്തികൾക്ക് റിവിഷൻ ഹരജി നൽകാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ തള്ളിയത്. റിവിഷൻ ഹരജി നൽകാൻ സിബിഐക്ക് മാത്രമാണ് അധികാരമുള്ളതെന്നും കേസിൽ കക്ഷി ചേരാൻ മറ്റുള്ളവർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കീഴ്‌കോടതിയിൽ വിചാരണ ചെയ്ത് പ്രതികളെ കുറ്റവിമുക്തമാക്കിയ കേസല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ റിവിഷൻ ഹരജി നൽകാൻ സിബിഐ

കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട സ്വകാര്യ ഹർജ്ജികൾ തള്ളി. ജസ്റ്റിസ് കമാൽ പാഷ അധ്യക്ഷനായ ബെഞ്ചാണ് സ്വകാര്യ ഹർജികൾ തള്ളിയത്. പാല സ്വദേശി ജീവനും വിഎസിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി കെ എം ഷാജഹാനും നൽകിയ ഹർജികളാണ് കോടതി തള്ളിയത്. കീഴ്‌കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രണ്ട് മാസത്തെ സവകാശവും കോടതി നൽകി. കേസിൽ സിബിഐയ്ക്ക് മാത്രമാണ് അപ്പീൽ നൽകാൻ അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി.
കേസിൽ സ്വകാര്യ വ്യക്തികൾക്ക് റിവിഷൻ ഹരജി നൽകാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ തള്ളിയത്. റിവിഷൻ ഹരജി നൽകാൻ സിബിഐക്ക് മാത്രമാണ് അധികാരമുള്ളതെന്നും കേസിൽ കക്ഷി ചേരാൻ മറ്റുള്ളവർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കീഴ്‌കോടതിയിൽ വിചാരണ ചെയ്ത് പ്രതികളെ കുറ്റവിമുക്തമാക്കിയ കേസല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ റിവിഷൻ ഹരജി നൽകാൻ സിബിഐക്ക് മാത്രമേ അധികാരമുള്ളൂ. ക്രൈം ന്യൂഡ് എഡിറ്റർ നന്ദകുമാർ നൽകിയ ഹരജിയും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുമായി ബന്ധമില്ലാത്തവരുടെ റിവിഷൻ ഹരജികൾ പരിഗണിക്കാൻ കഴിയില്ല. സിബിഐ അന്വേഷിച്ച കേസിൽ സിബിഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സിബിഐയുടെ റിവിഷൻ ഹരജി നിലവിലുള്ള സാഹചര്യത്തിൽ മറ്റു ഹരജികൾക്ക് പ്രസക്തിയില്‌ളെന്നും ജസ്റ്റീസ് കമാൽ പാഷ ചൂണ്ടിക്കാട്ടി.
കേസിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ പരിഗണിക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് വന്നവരുടെ ഹരജികളും പരിഗണിക്കാനാവില്ല. അതേസമയം, കേസിൽ വാദം കേൾക്കുന്നതിന് രണ്ടുമാസത്തെ സാവകാശം സിബിഐക്ക് കോടതി അനുവദിച്ചു. സിബിഐക്കുവേണ്ടി വാദിക്കാൻ അഡീ. സോളിസിറ്റർ ജനറലിന് എത്താൻ അവസരമൊരുക്കാനാണ് കൂടുതൽ സമയം തേടിയിരുന്നത്.

