- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ്‌ലിൻ കേസിൽ ഗൂഢാലോചനയും നിയമവിരുദ്ധതയും ഇല്ല; കാൻസർ സെന്ററിന് ഫണ്ട് നല്കുന്നതു കരാറിന്റെ ഭാഗമല്ല; ടെക്നിക്കർ കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യമില്ലാതെ ജി. കാർത്തികേയനും കാനഡ സന്ദർശിച്ചിട്ടുണ്ട്; സിബിയുടെ വാദങ്ങൾ എണ്ണിയെണ്ണി ഖണ്ഡിച്ച് പിണറായിയുടെ അഭിഭാഷകൻ
കൊച്ചി: എസ്എൻസി ലാവ്‌ലിൻ കേസിൽ സിബിഐയുടെ വാദങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നല്കി പിണറായി വിജയന്റെ അഭിഭാഷകൻ. ലാവ്‌ലിൻ കരാറിൽ ഗൂഢാലോചനയോ നിയമവിരുദ്ധമായോ ഒന്നുമില്ലെന്ന് പിണറായിക്കുവേണ്ടി ഹാജരായ അഡ്വ. എം.കെ. ദാമോദരൻ പറഞ്ഞു. പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരേ സിബിഐ നല്കിയ പുനപ്പരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ലാവ്‌ലിൻ കരാർ സംബന്ധിച്ച് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിണറായിയുടെ അഭിഭാഷകൻ വാദിച്ചു. മലബാർ കാൻസർ സെന്ററിന് ഫണ്ട് നൽകുമെന്ന കാര്യം കരാറിലില്ല. പദ്ധതിക്ക് കനേഡിയൻ കമ്പനി സിഡ വഴി ഫണ്ട് ലഭ്യമാക്കാൻ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിലെ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം ഒമ്പത് ചോദ്യങ്ങൾക്ക് ഉത്തരം തേടിയിരുന്നു. ഇവയ്ക്കുള്ള മറുപടിയിലാണ് പിണറായിയുടെ അഭിഭാഷകൻ സിബിഐയുടെ ഓരോ വാദത്തേയും അക്കമിട്ട് ഖണ്ഡിച്ചിരിക്കുന്നത്.ഈ കേസിൽ നേരത്തെ ടെക്നിക്കൽ കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യമില്ലാതെയാണ് കാനഡ സന്ദർശിച്ചതെന്ന സിബിഐ

കൊച്ചി: എസ്എൻസി ലാവ്‌ലിൻ കേസിൽ സിബിഐയുടെ വാദങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നല്കി പിണറായി വിജയന്റെ അഭിഭാഷകൻ. ലാവ്‌ലിൻ കരാറിൽ ഗൂഢാലോചനയോ നിയമവിരുദ്ധമായോ ഒന്നുമില്ലെന്ന് പിണറായിക്കുവേണ്ടി ഹാജരായ അഡ്വ. എം.കെ. ദാമോദരൻ പറഞ്ഞു. പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരേ സിബിഐ നല്കിയ പുനപ്പരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ലാവ്‌ലിൻ കരാർ സംബന്ധിച്ച് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിണറായിയുടെ അഭിഭാഷകൻ വാദിച്ചു. മലബാർ കാൻസർ സെന്ററിന് ഫണ്ട് നൽകുമെന്ന കാര്യം കരാറിലില്ല. പദ്ധതിക്ക് കനേഡിയൻ കമ്പനി സിഡ വഴി ഫണ്ട് ലഭ്യമാക്കാൻ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസിലെ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം ഒമ്പത് ചോദ്യങ്ങൾക്ക് ഉത്തരം തേടിയിരുന്നു. ഇവയ്ക്കുള്ള മറുപടിയിലാണ് പിണറായിയുടെ അഭിഭാഷകൻ സിബിഐയുടെ ഓരോ വാദത്തേയും അക്കമിട്ട് ഖണ്ഡിച്ചിരിക്കുന്നത്.
ഈ കേസിൽ നേരത്തെ ടെക്നിക്കൽ കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യമില്ലാതെയാണ് കാനഡ സന്ദർശിച്ചതെന്ന സിബിഐ വാദങ്ങൾ നിലനിൽക്കുന്നതല്ല. ജി.കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിൽ കാനഡ സന്ദർശിച്ചിട്ടുണ്ടെന്ന് പിണറായിയുടെ മറുപടിയിൽ പറയുന്നു.
തന്റെ കാനഡാ സന്ദർശനവേളയിൽ സിഡയാണ് മലബാർ ക്യാൻസർ സെന്ററിന് ഫണ്ട് നൽകാമെന്ന് പറഞ്ഞത്. ഇതനുസരിച്ച് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ലാവലിൻ കമ്പനി പണം ശേഖരിച്ച് കെഎസ്ഇബിക്ക് നൽകിയിരുന്നു. പിന്നീടുള്ള നടപടികൾക്ക് തടസ്സം നിന്നത് അതാത് കാലത്തെ സർക്കാരുകളായിരുന്നുവെന്നും പിണറായിയുടെ അഭിഭാഷകൻ വാദിച്ചു.
അതേസമയം കേസിൽ പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ ഹാജരാകും. വെള്ളിയാഴ്ച അദ്ദേഹം ഹൈക്കോടതിയിൽ ഹാജരാകും.
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കുറ്റങ്ങൾ നിരത്തി സിബിഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചെന്നും ഇടപാടിന് പിണറായി അമിത താൽപര്യം കാണിച്ചെന്നുമാണ് സിബിഐ ആരോപിച്ചത്.
ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോർഡിലെ ഉന്നത ജീവനക്കാർക്കുണ്ടായിരുന്ന എതിർപ്പുകൾ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനിൽക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐയുടെ ആരോപിക്കുന്നു.

