- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലാവണ്യ വെംസാനി ഒഹായൊ ഹിസ്റ്ററി അക്കാദമി പ്രസിഡന്റ് ഇലക്ട്
പോർട്ട്മൗത്ത് (ഒഹായൊ): ഒഹായൊ ഹിസ്റ്ററി അക്കാദമിയുടെ വൈസ് പ്രസിഡന്റുംപ്രസിഡന്റ് ഇലക്ടുമായ ഹിസ്റ്ററി പ്രഫസർ ഇന്ത്യൻ അമേരിക്കൻ വംശജലാവണ്യ വെംസാനിയെ അക്കാദമിയുടെ 2018 വാർഷിക സമ്മേളനത്തിൽതിരഞ്ഞെടുത്തതായി യൂണിവേഴ്സിറ്റിയുടെ വാർത്താ കുറിപ്പിൽ അറിയിച്ചു.ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ലാവണ്യ. 1988 ൽ ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ ബിരുദവും ബിരുദാനന്തരബിരുദവും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1992 ൽ എംഫില്ലും,1999 ൽ പിഎച്ച്ഡിയും നേടിയ ലാവണ്യ 2004 ൽ കാനഡ ഹാമിൽട്ടൺമക്ക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും റിലിജിയസ് സ്റ്റഡീസിൽപിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്ത്യൻ ചരിത്രത്തെക്കുറിച്ചു മതങ്ങളെക്കുറിച്ചും ഗവേഷണംനടത്തുന്നതിൽ ലാവണ്യ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.ഇന്റർ നാഷണൽ ഓഫ് ധർമ ആൻഡ് ഹിന്ദു സ്റ്റഡീസ് എഡിറ്ററായും, സൗത്ത്ഏഷ്യൻ റിലിജിയസ് ഹിസ്റ്ററി ജേർണൽ അസോസിയേറ്റ് എഡിറ്ററായും ലാവണ്യപ്രവർത്തിച്ചിരുന്നു. കൃഷ്ണ ഇൻ ഹിസ്റ്ററി, ഹിന്ദു ആൻഡ് ജെയ്ൻമിത്തോളജി ഓഫ് ബലരാമ തുടങ്ങിയ പുസ്തകങ്ങളുടെയും രചയ
പോർട്ട്മൗത്ത് (ഒഹായൊ): ഒഹായൊ ഹിസ്റ്ററി അക്കാദമിയുടെ വൈസ് പ്രസിഡന്റുംപ്രസിഡന്റ് ഇലക്ടുമായ ഹിസ്റ്ററി പ്രഫസർ ഇന്ത്യൻ അമേരിക്കൻ വംശജലാവണ്യ വെംസാനിയെ അക്കാദമിയുടെ 2018 വാർഷിക സമ്മേളനത്തിൽതിരഞ്ഞെടുത്തതായി യൂണിവേഴ്സിറ്റിയുടെ വാർത്താ കുറിപ്പിൽ അറിയിച്ചു.ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ലാവണ്യ.
1988 ൽ ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ ബിരുദവും ബിരുദാനന്തരബിരുദവും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1992 ൽ എംഫില്ലും,1999 ൽ പിഎച്ച്ഡിയും നേടിയ ലാവണ്യ 2004 ൽ കാനഡ ഹാമിൽട്ടൺമക്ക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും റിലിജിയസ് സ്റ്റഡീസിൽപിഎച്ച്ഡിയും കരസ്ഥമാക്കി.
ഇന്ത്യൻ ചരിത്രത്തെക്കുറിച്ചു മതങ്ങളെക്കുറിച്ചും ഗവേഷണംനടത്തുന്നതിൽ ലാവണ്യ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.ഇന്റർ നാഷണൽ ഓഫ് ധർമ ആൻഡ് ഹിന്ദു സ്റ്റഡീസ് എഡിറ്ററായും, സൗത്ത്ഏഷ്യൻ റിലിജിയസ് ഹിസ്റ്ററി ജേർണൽ അസോസിയേറ്റ് എഡിറ്ററായും ലാവണ്യപ്രവർത്തിച്ചിരുന്നു. കൃഷ്ണ ഇൻ ഹിസ്റ്ററി, ഹിന്ദു ആൻഡ് ജെയ്ൻ
മിത്തോളജി ഓഫ് ബലരാമ തുടങ്ങിയ പുസ്തകങ്ങളുടെയും രചയിതാവാണ് ലാവണ്യ.പുതിയ സ്ഥാന ലബ്ധിയിൽ ലാവണ്യ അതീവ സംതൃപ്തി പ്രകടിപ്പിച്ചു.