- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ സ്വഭാവം എന്താണ്? കാൻസർ സെന്ററിന് ഫണ്ട് നൽകാമെന്ന ലാവ്‌ലിന്റെ വാഗ്ദാനം ധാരണാപത്രത്തിലോ ആദ്യ കരാറിലോ ഉണ്ടായിരുന്നോ? ലാവ്ലിനിൽ സിബിഐയോട് നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: ലാവ്‌ലിൻ കേസിന്റെ അന്വേഷണ ഘട്ടത്തിൽ പ്രതികളായവരെക്കുറിച്ചും ഇവരെ പ്രതി ചേർക്കാനുള്ള സാഹചര്യത്തെക്കുറിച്ചും വിശദീകരണം നൽകാൻ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ ഏറെ നിർണ്ണായകമാണ് ഈ ചോദ്യങ്ങൾ. ഹർജി മാർച്ച് 15ന് പരിഗണിക്കും. സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണ് സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് സിബിഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അന്തിമ റിപ്പോർട്ട് നൽകിയശേഷം പ്രാരംഭഘട്ടത്തിൽ തന്നെ പ്രതികൾ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തി. വിചാരണയിലാണ് ഇക്കാര്യം വ്യക്തമാകേണ്ടതെന്നിരിക്കെ വസ്തുതകൾ കോടതി പരിഗണിച്ചില്ല-സിബിഐ വ്യക്തമാക്കി. സിബിഐ വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ കെഎം നടരാജിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സിംഗിൾബെഞ്ച് വിശദീകരണം തേടിയത്. ലാവ്‌ലിൻ കരാറിലെ വ്യവസ്ഥകൾ എന്താണ്, കാൻസർ സെന്ററിന് ഫണ്ടു നൽകാമെന്ന ഓഫർ ആദ്യ കരാറിലോ ധാരണാ പത്രത്തിലോ ഉണ്ടായിരുന്നോ എന്നിങ്ങനെ ഒമ്പതു വ

കൊച്ചി: ലാവ്‌ലിൻ കേസിന്റെ അന്വേഷണ ഘട്ടത്തിൽ പ്രതികളായവരെക്കുറിച്ചും ഇവരെ പ്രതി ചേർക്കാനുള്ള സാഹചര്യത്തെക്കുറിച്ചും വിശദീകരണം നൽകാൻ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ ഏറെ നിർണ്ണായകമാണ് ഈ ചോദ്യങ്ങൾ. ഹർജി മാർച്ച് 15ന് പരിഗണിക്കും.
സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണ് സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് സിബിഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അന്തിമ റിപ്പോർട്ട് നൽകിയശേഷം പ്രാരംഭഘട്ടത്തിൽ തന്നെ പ്രതികൾ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തി. വിചാരണയിലാണ് ഇക്കാര്യം വ്യക്തമാകേണ്ടതെന്നിരിക്കെ വസ്തുതകൾ കോടതി പരിഗണിച്ചില്ല-സിബിഐ വ്യക്തമാക്കി. സിബിഐ വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ കെഎം നടരാജിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സിംഗിൾബെഞ്ച് വിശദീകരണം തേടിയത്.
ലാവ്‌ലിൻ കരാറിലെ വ്യവസ്ഥകൾ എന്താണ്, കാൻസർ സെന്ററിന് ഫണ്ടു നൽകാമെന്ന ഓഫർ ആദ്യ കരാറിലോ ധാരണാ പത്രത്തിലോ ഉണ്ടായിരുന്നോ എന്നിങ്ങനെ ഒമ്പതു വിഷയങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. സിബിഐ ഉൾപ്പടെ കേസിലെ കക്ഷികൾക്ക് വിശദീകരണം നൽകാം. വിവിധ ഗണത്തിലുള്ള പ്രതികളുടെ ഗൂഢാലോചനയും ഇടപാടുകളും ഉൾപ്പെട്ട കേസായതിനാലാണ് വിശദീകരണം തേടുന്നതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
സിബിഐയോടെ ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾ ഇങ്ങനെ
- കരാറിലെ കക്ഷികൾ ആരാണ്?
- കരാറിനു വഴിയൊരുക്കിയ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ ആരാണ്?
- കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്? ആദ്യ കരാറിന്റെ പേരിൽ ആരെയൊക്കെ പ്രതികളാക്കി?
- ഈ കരാറിലെ ഗൂഢാലോചനയെന്താണ്?
- പുതുക്കിയ കരാറിന്റെ വിശദാംശങ്ങൾ, ആരൊക്കെയാണ് കക്ഷികൾ?
- കേസിന്റെ അന്വേഷണ ഘട്ടത്തിൽ ആരെയൊക്കെ പ്രതികളാക്കി?
- ഇവരെ പ്രതികളാക്കാനുള്ള സാഹചര്യവും തെളിവുകളും എന്താണ്?
- സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ സ്വഭാവം എന്താണ്?
- കാൻസർ സെന്ററിന് ഫണ്ട് നൽകാമെന്ന ലാവ്‌ലിന്റെ വാഗ്ദാനം ധാരണാപത്രത്തിലോ ആദ്യ കരാറിലോ ഉണ്ടായിരുന്നോ?
- ലാവ്‌ലിൻ കമ്പനി ഇത്തരമൊരു വാഗ്ദാനം നൽകാനുണ്ടായ സാഹചര്യമെന്താണ്?
- ഏതു സാഹചര്യത്തിലാണ് കെഎസ്ഇബി ഓഫർ സ്വീകരിച്ചത്?

