- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് കുറച്ച് ദിവസം കൂടെ ആശ്വസിക്കാം; ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്‌ച്ചത്തേക്ക് മാറ്റി; കേസ് മാറ്റിയത് ആർ.ശിവദാസന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി. ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്‌ച്ചത്തേക്ക് മാറ്റി വെച്ചു, മുൻ കെഎസ്ഇബി ചെയർമാൻ ആർ.ശിവദാസന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ കേസ് മാറ്റിവച്ചത്. സിബിഐകൂടി ഹർജി നൽകുന്ന സാഹചര്യത്തിൽ എല്ലാം ഒരുമിച്ച് പരിഗണിക്കമെന്നാണ് ഹർജിക്കാരുടെ ആവിശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, കേസിൽ സിബിഐ ഇതുവരെ ഹർജി നൽകിയിട്ടില്ല. 2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സിബിഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസിൽ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കോടതി നടപടികൾ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്ന

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി. ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്‌ച്ചത്തേക്ക് മാറ്റി വെച്ചു, മുൻ കെഎസ്ഇബി ചെയർമാൻ ആർ.ശിവദാസന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ കേസ് മാറ്റിവച്ചത്. സിബിഐകൂടി ഹർജി നൽകുന്ന സാഹചര്യത്തിൽ എല്ലാം ഒരുമിച്ച് പരിഗണിക്കമെന്നാണ് ഹർജിക്കാരുടെ ആവിശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, കേസിൽ സിബിഐ ഇതുവരെ ഹർജി നൽകിയിട്ടില്ല.
2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സിബിഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
കേസിൽ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കോടതി നടപടികൾ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് സിബിഐ നിലപാട്. ഹൈക്കോടതി വിധി റദ്ദാക്കി പിണറായി വിജയനെ വീണ്ടും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിബിഐ അപ്പീൽ നൽകും.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് വഴിയൊരുക്കിയത്. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
2001 ജൂണിലാണ് പി.എസ്‌പി പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് 36 യു.ഡി.എഫ്. എം.എൽ.ഏ-മാർ ഇതിന്മേൽ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2003 മാർച്ചിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ ലാവലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു

