മസ്‌കത്ത്: വിമാനത്താവളങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ഇനി ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന നിയമം വരുന്നു. സേവനമേഖലയുമായി ബന്ധപ്പെട്ട ജോലിക്കാർക്കാണ് പുതിയ നിയമം.

തൊഴിലുടമകൾ നിർബന്ധമായും തൊഴിലാളികളെ ഇത്തരം പരിശോധനകൾക്ക് വിധേയരാക്കണമെന്ന് കാട്ടി മാനവ വിഭവശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി ഉത്തരവ് പുറപ്പെടുവിച്ചു.മദ്യ, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം.തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട നിയമത്തിലാണ് 133/2018ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം മാറ്റം വരുത്തിയിരിക്കുന്നത്.

എണ്ണ, പ്രകൃതി വാതക മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പുതിയ നിയമം ബാധകമാകും.