- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധന വേളയിൽ ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ലക്ഷ്മി നായർ നോട്ട് മാറ്റിയെടുത്തു; അച്ഛൻ കടം വാങ്ങിയ പണം നൽകാത്തതിന് മകളെ പരസ്യമായി അധിക്ഷേപിച്ചു; പെൺകുട്ടികൾക്ക് സൗന്ദര്യം കൂടിയാലും പ്രിൻസിപ്പലിന് പ്രശ്‌നം: ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ലോ അക്കാദമി പ്രിൻസിപ്പലിനെതിരെ പരാതിയുടെ കെട്ടഴിച്ച് മൂന്ന് പെൺകുട്ടികൾ
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ രാഷ്ട്രീയം മറന്ന് എല്ലാ സംഘടനകളുമുണ്ട്. കെഎസ് യു ആരംഭിച്ച സമരം പിന്നീട് എബിവിപിയും എസ്എഫ്‌ഐയും ഏറ്റെടുക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മുന്നിൽ നിന്നത് ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ്. ചാനൽ ചർച്ചകളിലൂടെ രംഗത്തിറങ്ങിയതും ലോ അക്കാദമിയിൽ മകന്റെ കാമുകിയാണ് സൂപ്പർ പവറെന്ന് ചാനലിലൂടെ ആരോപിച്ചത് കാവ്യാ രാജീവ് എന്ന പെൺകുട്ടിയായിരുന്നു. ഈഴവ യുവാവിനോട് സംസാരിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്മി നായർ തന്നെ വഴക്കുപറഞ്ഞു എന്നതാണ് കാവ്യ മുൻപ് ചാനൽ ചർച്ചയിലൂടെ വെളിപ്പെടുത്തിയിരുന്നു. ലോ അക്കാദമി വിഷയത്തിൽ തുടക്കം മുതൽ ചർച്ചകൾ സംഘടിപ്പിച്ചു വന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇന്നലെയും ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിക്കുകയുണ്ടായി. പതിവിൽ നിന്നും വ്യത്യസ്തമായി ഇന്നലെ വിനു വി ജോൺ നടത്തിയ ചർച്ചയിൽ പങ്കെടുത്തത് ലോ അക്കാദമിയിലെ മൂന്ന് വിദ്യാർത്ഥിനികളായിരുന്നു. കാവ്യ രാജീവ്, മാളവിക ബി പിള്ള
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ രാഷ്ട്രീയം മറന്ന് എല്ലാ സംഘടനകളുമുണ്ട്. കെഎസ് യു ആരംഭിച്ച സമരം പിന്നീട് എബിവിപിയും എസ്എഫ്‌ഐയും ഏറ്റെടുക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മുന്നിൽ നിന്നത് ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ്. ചാനൽ ചർച്ചകളിലൂടെ രംഗത്തിറങ്ങിയതും ലോ അക്കാദമിയിൽ മകന്റെ കാമുകിയാണ് സൂപ്പർ പവറെന്ന് ചാനലിലൂടെ ആരോപിച്ചത് കാവ്യാ രാജീവ് എന്ന പെൺകുട്ടിയായിരുന്നു. ഈഴവ യുവാവിനോട് സംസാരിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്മി നായർ തന്നെ വഴക്കുപറഞ്ഞു എന്നതാണ് കാവ്യ മുൻപ് ചാനൽ ചർച്ചയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ലോ അക്കാദമി വിഷയത്തിൽ തുടക്കം മുതൽ ചർച്ചകൾ സംഘടിപ്പിച്ചു വന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇന്നലെയും ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിക്കുകയുണ്ടായി. പതിവിൽ നിന്നും വ്യത്യസ്തമായി ഇന്നലെ വിനു വി ജോൺ നടത്തിയ ചർച്ചയിൽ പങ്കെടുത്തത് ലോ അക്കാദമിയിലെ മൂന്ന് വിദ്യാർത്ഥിനികളായിരുന്നു. കാവ്യ രാജീവ്, മാളവിക ബി പിള്ള, അഞ്ജിത എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു ഇവർ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഒഴിവാക്കിയാണ് വിനു വി ജോൺ ഇത്തവണ ചർച്ച സംഘടിപ്പിച്ചത്. ചർച്ചയിൽ ചില ഗുരുതരമായ ആരോപണങ്ങളും വിദ്യാർത്ഥിനികൾ ഉന്നയിച്ചു.
രണ്ട് ദിവസമായി സർവകലാശാല സിൻഡിക്കേറ്റ് നിയമിച്ച ഉപസമിതി മുമ്പാകെ മൊഴി നൽകുകയായിരുന്നു വിദ്യാർത്ഥികൾ. ഉപസമിതി മുമ്പാകെ അവർ ഉന്നയിച്ച ആരോപണങ്ങൾ ചാനൽ കാമറക്ക് മുമ്പിലും അവർ ആവർത്തിച്ചു. ചർച്ചയിൽ മറ്റ് രാഷ്ട്രീയക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തതും ഇല്ല. ഹോസ്റ്റലിൽ താമസിക്കുമ്പോഴുണ്ടായ ദുരനുഭവങ്ങളെ കുറിച്ചും ഇന്റേണൽ മാർക്ക് പിടിച്ചുവെക്കുന്നതിനെ കുറിച്ചുമാണ് വിദ്യാർത്ഥിനികൾ കൂടുതലായും പരാതിപ്പെട്ടത്. നോട്ട് നിരധന വേളയിൽ ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ ബാങ്ക് അക്കൗണ്ട് വിവരം പ്രിൻസിപ്പൽ ശേഖരിച്ചെന്നും നോട്ട് മാറിയെടുത്തു എന്നുമുള്ള ആരോപണമാണ് മാളവിക ബി പിള്ളയെന്ന വിദ്യാർത്ഥിനി ഉന്നയിച്ചത്.
ഉപസമിതിയുടെ തെളിവെടുപ്പിൽ എല്ലാവർക്കും പ്രശ്‌നങ്ങൾ മനസിലായിട്ടുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നവരും കുറവല്ല. അതേസമയം സ്വന്തം ഹോട്ടലിൽ വിദ്യാർത്ഥിനികളെ കൊണ്ട് പണിയെടുപ്പിക്കുകയാണെന്നം തന്റെ മാതാപിതാക്കളെ പോലും അധിക്ഷേപിച്ച് ലക്ഷ്മി നായർ സംസാരിച്ചെന്നുമാണ് അഞ്ജിത എന്ന വിദ്യാർത്ഥിനി പങ്കുവച്ചത്. ഇങ്ങനെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ നിരവധി ആരോപണങ്ങളാണ് വിദ്യാർത്ഥിനികൾ ഉന്നയിച്ചത്.
ലോ അക്കാദമി വിദ്യാർത്ഥികളെ ഉപയോഗിച്ച് ലക്ഷ്മി നായർ നോട്ടു മാറ്റിയെടുത്തു: മാളവിക ബി പിള്ള
ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ പരാതികളെ കുറിച്ച് ഉപസമിതി നടത്തി തെളിവെടുപ്പ് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നാണ് അവസാനവർഷ എൽഎൽബി വിദ്യാർത്ഥിനിയായ മാളവികെ ബി പിള്ള ചാനൽ ചർച്ചയിൽ പറഞ്ഞത്. മാനസിക പീഡനങ്ങളെ കുറിച്ചു തന്നെയാണ് താൻ ഉപസമിതിക്ക് മുമ്പാകെ പറഞ്ഞതെന്നും അവർ വ്യക്തമാക്കി. പ്രിൻസിപ്പൽ ഹോസ്റ്റൽ വിദ്യാർത്ഥികളെ സ്വാർത്ഥ താൽപ്പര്യങ്ങൾപ്പ് ഉപയോഗിച്ചുവെന്നും മാളവിക പറയുന്നു. ഹോസ്റ്റലുമായി ബന്ധപ്പെട്ട പരാതികളാണ് താൻ പറഞ്ഞത്. 70തോളം വിദ്യാർത്ഥികൾ പരാതിയുമായി എത്തി.
നോട്ട് നിരോധനം വന്ന വേളയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്രരൂപയുണ്ടെന്ന കണക്കെടുക്കുകയാണ് പ്രിൻസിപ്പൽ ചെയ്തത്. ഐഡി കാർഡ് കൈവശമുള്ള വിദ്യാർത്ഥികളെ വിളിപ്പിച്ചു. തുടർന്ന് അവരുടെ ഇഷ്ടക്കാരായ വിദ്യാർത്ഥികളെ ഉപയോഗിച്ച് നോട്ട് മാറ്റിയെടുത്തു. മറ്റെവിടെ എങ്കിലും ഇത്തരം സംഭവം നടക്കുമോ എന്നും മാളവിക ചോദിക്കുന്നു. പ്രിൻസിപ്പലിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്ക് വാരിക്കോരി കൊടുക്കുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഈ വിഷയം ഇപ്പോൾ മാത്രം ഉന്നയിക്കുന്നതെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും പരാതി പറഞ്ഞിട്ട് മാദ്ധ്യമങ്ങൾ പോലും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പേരൂർക്കട സിഐക്ക് പരാതി നൽകിയപ്പോൾ അത് സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്ന ആരോപണവും ഇവർ ഉന്നയിച്ചു. സമരപന്തലിൽ വരുന്ന രാഷ്ട്രീയ നേതാക്കളോടും വിഷയം ഉന്നയിച്ചിരുന്നു. ലക്ഷ്മി നായരുടെ സ്വാധീനം വളരെ വലുതാണെന്ന് പറഞ്ഞാണ് പലപ്പോഴും മാദ്ധ്യമപ്രവർത്തകർ പോലും ഈ വിഷയം ഉന്നയിക്കാതിരുന്നത്. സമരം തീർക്കാൻ വേണ്ടി രണ്ട് തവണ മാനേജ്‌മെന്റമായി ഔദ്യോഗിക ചർച്ചകൾ നടന്നു. മാഡത്തിന് ഒരവസരം കൂടി കൊടുക്കണമെന്ന് പറയുന്നവരും ധാരാളമുണ്ടണ്ടെന്നും മാളവിക പറയുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ആൺകുട്ടികൾ എത്തുന്നു എന്നും പറഞ്ഞ് പ്രിൻസിപ്പൽ അധിക്ഷേപിച്ചു: കാവ്യ രാജീവ്
കുട്ടികളെ കൂടാതെ രക്ഷിതാക്കളും പരാതിയുമായി ഉപസമിതി മുമ്പാകെ എത്തിയെന്നാണ് കാവ്യ ചാനൽ ചർച്ചയിൽ വ്യക്തമാക്കി. ഞാൻ പരാതി രേഖാമൂലവും പറഞ്ഞും കൊടുത്തിട്ടുണ്ട്. എല്ലാം വ്യക്തമായി തന്നെയാ കൊടുത്തത്. പരാതികൾ കേട്ട ശേഷം ഒരു പ്രിൻസിപ്പൽ ഇങ്ങനെ ചെയ്യാമോ എന്നാണ് തെളിവെടുപ്പിന് എത്തിയവരും ചോദിച്ചത്. ഇന്റേണൽസിന്റെ കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയതെന്നും കാവ്യ പറഞ്ഞു.
പലപ്പോഴും നിങ്ങളുടെ ജീവിതം തൊലച്ചു കളയുമെന്ന് ലക്ഷ്മി നായർ ഭീഷണിപ്പെടുത്തിയിരുന്നു. സമരത്തിനെതിരെ വാർത്താസമ്മേളനം വിളിച്ചപ്പോഴും അധിക്ഷേപിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കെട്ടിമറിയാനുള്ള മറയാണ് സമരമെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ആൺകുട്ടികൾ എത്തുന്നു എന്നും വരെ പറഞ്ഞിട്ടുണ്ട്. തീർത്തും തെറ്റായ ആരോപണമാണിത്. ഹോസ്റ്റലിലെ സിസി ടിവി ക്യാമറകൾ പരിശോധിക്കാം. സമരക്കാർ തന്നെ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറാൻ നിർദ്ദേശിച്ചത്. അദ്ധ്യാപകർ അടക്കം തങ്ങൾക്ക് പിന്തുണയുണ്ട്. പതിനഞ്ച് കുട്ടികൾ ആദ്യം നിരാഹാര സമരം നടത്തി. ഇപ്പോൾ അഞ്ച് കുട്ടികൾ സമരം നയിക്കുകയാണെന്നും കാവ്യ വ്യക്തമാക്കി.
ഒരു കുട്ടിയെ കോളേജിൽ വച്ച പരസ്യമായി അധിക്ഷേപിച്ച കാര്യവും കാവ്യ ചൂണ്ടിക്കാട്ടി. അച്ഛൻ പണം കൊടുക്കാത്തതിന്റെ പേരിൽ കുട്ടികളെ അവഹേളിക്കുകയാണ് ചെയ്തതെന്നും ചർച്ചയിൽ കാവ്യ പറഞ്ഞു.
ട്യൂഷൻ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാറ്റാവശ്യങ്ങൾക്കെന്ന് പറഞ്ഞ് ശകാരിച്ചു: അഞ്ജിത
ഹോസ്റ്റലുമായി ബന്ധപ്പെട്ട പരാതികളാണ് താനും പറഞ്ഞതെന്നാണ് ചർച്ചയിൽ പങ്കെടുത്ത അഞ്ജിതയെന്ന വിദ്യാർത്ഥി വെളിപ്പെടുത്തിയത്. +2 സയൻസ് പഠിച്ച ശേഷമാണ് ഞാൻ ലോ അക്കാദമിയിയിൽ എത്തിയത്. അക്കൗണ്ടൻസി ടൂഷന് പോകാൻ രണ്ട് മണിക്കൂർ സമയം അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ അത് മാഡം അനുവദിച്ചില്ല. പഠിക്കുന്ന ആവശ്യം പറഞ്ഞിട്ടു പോലും തെറ്റായാണ് പറഞ്ഞത്. ഞാൻ പുറത്തുപോകുന്നത് മറ്റാവശ്യങ്ങൾക്കാണെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയെന്നാണ് അവരുടെ പക്ഷം. സംസ്‌ക്കാരമില്ലാത്ത വർത്തമാനമാണ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ക്ലാസ് മുറിയിൽ നിന്നു പോലും അപമാനിക്കുന്ന പരാമർശമാണ് അവർ നടത്തിയത്- അഞ്ജിത പറഞ്ഞു.
ലോ അക്കാദമിക്ക് സമീപത്തുള്ള ഓട്ടോക്കാര് പോലും ചോദിക്കുന്നത് നിങ്ങളുടെ പ്രിൻസിപ്പൽ രാജിവെക്കില്ലെന്നാണ്. ഇപ്പോഴും ഞങ്ങളുടെ പ്രശ്‌നം കാണാൻ ആളില്ല. രാജി ആവശ്യത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നത് അവർ തുടർന്നാൽ പ്രതികാര നടപടി ഉണ്ടാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്. ഹോസ്റ്റൽ പ്രശ്‌നങ്ങൾ അടക്കം പറഞ്ഞ് രണ്ട് മാസം മുമ്പ് ഒരു സമരം നടന്നിരുന്നു. എന്നാൽ, അന്ന് ഈ വിഷയം വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ സമരം തുടങ്ങി 14 ദിവസം കഴിയുമ്പോഴും ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങളുടെ ഭാഗത്താണ് ശരിയെന്നാണ്. റിപ്പോർട്ടിൽ അനുകൂലമായ റിപ്പോർട്ടാണ് പ്രതീക്ഷിക്കുന്ന്ത. സ്വന്തം ഹോട്ടലിൽ വിദ്യാർത്ഥിനികളെ കൊണ്ട് പണിയെടുപ്പിക്കുക പോലും ചെയ്യാറുണ്ട് പ്രിൻസിപ്പൽ. രോഗികളായ കുട്ടികളോട് പോലും മോശമായ വിധത്തിലാണ് പെരുമാറുന്നത്. അസുഖമുള്ളവരെ പോലും മോശമായി ചീത്ത പറയുമെന്നും അഞ്ജിത വ്യക്തമാക്കുന്നു.
അതേസമയം സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിന്റെ പേരിൽ പോലും ചില വിദ്യാർത്ഥിനികൾക്കെതിരെ ലക്ഷ്മി നായർ പ്രതികാര നടപടി കൈക്കൊണ്ടു എന്ന കാര്യം വിനു വി ജോണും ചൂണ്ടിക്കാട്ടി. മിസ് കൊച്ചി മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടിക്ക് വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സർവകലാശാല ഉപസമിതിക്ക് മുമ്പായി എത്തിയ കാര്യവും ചർച്ചയായി. കായംകുളത്തുകാരനായ ഒരു വിദ്യാർത്ഥി പഠിക്കാൻ വേണ്ടി ഹോട്ടൽ പണിക്ക് പോയപ്പോൾ അതിനെ എച്ചിൽ പെറുക്കി നടക്കുന്നവർ എന്നു പറഞ്ഞ് അധിക്ഷേപിച്ചുവെന്നുമാണ് ചർച്ചയിൽ ഉയർന്ന മറ്റൊരു ആരോപണം. തങ്ങളുടെ സ്വാഭിമാനത്തിനും സുരക്ഷയ്ക്കും ഒരു അദ്ധ്യാപിക ഇത്ര വിലയേ നൽകുന്നുള്ളോ എന്നാണ് പെൺകുട്ടികളുടെ ചോദ്യം. നല്ല ഡ്രസ് ധരിച്ചെത്തുന്ന സുന്ദരികളായ പെൺകുട്ടികളെ പോലും ലക്ഷ്മി നായർക്ക് ഇഷ്ടമല്ലെന്ന വിധത്തിലാണ് ഇവരുടെ ആരോപണങ്ങൾ.