പ്രതിമാസം 3000നും 10,000നും ഇടയിൽ ശമ്പളം വാങ്ങുന്നവർക്കായി ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ ഒരുക്കാൻ ദുബൈ നഗരസഭ തയ്യാറെടുക്കുന്നു. മുഹൈസിന നാല്, അൽഖൂസ് മൂന്ന്, നാല് എന്നിവിടങ്ങളിലാണ് താമസ കേന്ദ്രങ്ങൾ നിർമ്മിക്കുകയെന്ന് ദുബൈ നഗരസഭ അസി. ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് റാഫിയ പറഞ്ഞു.

കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബൈ നഗരസഭ തയ്യാറെടുക്കുന്നത്. ഇതിനായി 100 ഹെക്ടർ ഭൂമി അനുവദിച്ചിട്ടുണ്ട്. 50,000ഓളം പേർക്ക് ഇവിടെ താമസ സൗകര്യം ഒരുക്കാൻ കഴിയും. മൊത്തം താമസ കേന്ദ്രങ്ങളുടെ 15 മുതൽ 20 ശതമാനം വരെ ചെലവ് കുറഞ്ഞവ ആയിരിക്കണമെന്നതാണ് അന്താരാഷ്ട്ര തലത്തിലുള്ള പ്രവണത.

3,77,000ഓളം താമസ കേന്ദ്രങ്ങളാണ് ദുബൈയിൽ ഇപ്പോഴുള്ളത്. ഈ വർഷം 20,000 മുതൽ 25,000 വരെ താമസ കേന്ദ്രങ്ങൾ ദുബൈയിൽ പുതുതായി വരുമെന്നാണ് കരുതുന്നത്.