- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാഹാൾ തൊഴിലിടമല്ല; സഭയിലെ കൈയാങ്കളി തൊഴിലിടത്തെ ലൈംഗിക അതിക്രമവുമല്ല; വനിത എംഎൽഎമാർക്കെതിരായ അതിക്രമത്തിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നു നിയമസെക്രട്ടറി
തിരുവനന്തപുരം: വനിതാ എംഎൽഎമാർക്കെതിരെ ഭരണപക്ഷ എംഎൽഎമാർ നടത്തിയ ആക്രമണം തൊഴിലിടത്തെ ലൈംഗിക അതിക്രമമായി പരിഗണിക്കാൻ കഴിയില്ല എന്നു നിയമസെക്രട്ടറി. ഇക്കാര്യത്തിൽ എംഎൽഎമാർക്കെതിരെ പ്രൊസിക്യൂഷൻ നടപടി ആവശ്യമില്ലെന്നും ജില്ലാ ജഡ്ജികൂടിയായ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് നിയമോപദേശം നൽകി. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു നിയമസഭയിലു
തിരുവനന്തപുരം: വനിതാ എംഎൽഎമാർക്കെതിരെ ഭരണപക്ഷ എംഎൽഎമാർ നടത്തിയ ആക്രമണം തൊഴിലിടത്തെ ലൈംഗിക അതിക്രമമായി പരിഗണിക്കാൻ കഴിയില്ല എന്നു നിയമസെക്രട്ടറി. ഇക്കാര്യത്തിൽ എംഎൽഎമാർക്കെതിരെ പ്രൊസിക്യൂഷൻ നടപടി ആവശ്യമില്ലെന്നും ജില്ലാ ജഡ്ജികൂടിയായ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് നിയമോപദേശം നൽകി.
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ ഭാഗമായാണു വനിത എംഎൽഎമാർക്കെതിരെ അതിക്രമമുണ്ടായത്. ഇതിൽ വനിതാ എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണു നിയമസെക്രട്ടറിയുടെ ഉപദേശം.
എംഎൽഎമാർ സർക്കാർ ഉദ്യോഗസ്ഥരുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ നിയമസെക്രട്ടറി എംഎൽഎമാർക്ക് എതിരായ കേസിൽ പ്രോസിക്യൂഷൻ വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രതിപക്ഷ വനിതാ എംഎൽഎമാർ മുന്നോട്ടുവച്ച വാദവും അദ്ദേഹം തള്ളി.
നിയമസഭയിലെ കൈയാങ്കളിക്കിടെ വനിതാ എംഎൽഎമാർക്കെതിരായ ഉണ്ടായ ലൈംഗിക അതിക്രമം തൊഴിലിടത്തെ ലൈംഗിക അതിക്രമ പരിധിയിൽ വരില്ല. നിയമസഭാ ഹാൾ തൊഴിൽ സ്ഥലം അല്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ 2013 ലെ സ്ത്രീകൾക്കെതിരായ തൊഴിലിടത്തെ ലൈംഗികാതിക്രമ പരിധിയിൽ ഇതിനെ ഉൾപ്പെടുത്താനാകില്ലെന്നും ജില്ലാ ജഡ്ജികൂടിയായ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്ന മൂന്ന് പേജുള്ള നിയമോപദേശത്തിൽ പറയുന്നു.
ബജറ്റ് ദിനത്തിൽ നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ടാണു നിയമോപദേശം നൽകിയിരിക്കുന്നത്. നിയമസഭയിലെ അസംബ്ലിഹാൾ തൊഴിലിടമല്ലാത്തതിനാൽ തന്നെ ഇക്കാര്യത്തിൽ എംഎൽഎമാരെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും നിയമസെക്രട്ടറി പറയുന്നു.
നിയമസഭയ്ക്കുള്ളിൽ നടന്ന സംഭവമായതിനാൽ സ്പീക്കർക്ക് എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നാണു നിയമസെക്രട്ടറിയുടെ ഉപദേശം. അതേസമയം, കുറ്റം ചെയ്ത എംഎൽഎമാരെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നിയമസെക്രട്ടറിയുടെ നീക്കമെന്നു പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർക്ക് എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാം എന്ന നിർദ്ദേശം കുറ്റക്കാരെ രക്ഷിക്കാനുള്ള നയത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.