- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ ബിൽ അടയ്ക്കാത്തവരെ പിടികൂടാൻ പുതിയ കെണി; ശമ്പളത്തിൽ നിന്നും വെൽഫെയർ ആനുകൂല്യത്തിൽ നിന്നും പണം പിൻവലിക്കാവുന്ന തരത്തിൽ നിയമമായി
ഡബ്ലിൻ: വാട്ടർ ബിൽ അടയ്ക്കാതെ ഒഴിഞ്ഞു നടക്കുന്നവരെ പിടികൂടാൻ പുതിയ കെണിയൊരുക്കി സർക്കാർ. അടയ്ക്കാത്ത ബില്ലുകളുടെ പണം ശമ്പളത്തിൽ നിന്നും വെൽഫെയർ ആനുകൂല്യങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ അനുമതി നൽകുന്ന തരത്തിൽ പുതിയ നിയമം സെനറ്റിൽ പാസായി. ഇനി പ്രസിഡന്റ് കൂടി ഒപ്പിട്ടാൽ നിയമം പ്രാബല്യത്തിലാകും. 500 യൂറോയ്ക്കും 4000 യൂറോയ്ക്കും ഇടയ്ക്ക
ഡബ്ലിൻ: വാട്ടർ ബിൽ അടയ്ക്കാതെ ഒഴിഞ്ഞു നടക്കുന്നവരെ പിടികൂടാൻ പുതിയ കെണിയൊരുക്കി സർക്കാർ. അടയ്ക്കാത്ത ബില്ലുകളുടെ പണം ശമ്പളത്തിൽ നിന്നും വെൽഫെയർ ആനുകൂല്യങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ അനുമതി നൽകുന്ന തരത്തിൽ പുതിയ നിയമം സെനറ്റിൽ പാസായി. ഇനി പ്രസിഡന്റ് കൂടി ഒപ്പിട്ടാൽ നിയമം പ്രാബല്യത്തിലാകും.
500 യൂറോയ്ക്കും 4000 യൂറോയ്ക്കും ഇടയ്ക്ക് ബിൽ അടവിൽ മുടക്കം വരുത്തിയിട്ടുള്ളവരെ പിടികൂടാനാണ് പുതിയ നിയമം. അതേസമയം ഇതിൽ യൂട്ടിലിറ്റി ബില്ലുകളും ഉൾപ്പെടുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഓപ്പസിഷൻ സെനറ്റുമാർക്കിടയിൽ നിന്ന് എതിർപ്പുകളുണ്ടായെങ്കിലും civil debt bill അപ്പർ ഹൗസിൽ പാസാകുകയായിരുന്നു. തൊഴിൽ അന്വേഷകരേയും വ്യക്തിഗത സമ്പത് കോടതിയിൽ വെളിപ്പെടുത്തുന്നതിനേയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ടായെങ്കിലും ബിൽ പാസാകുകയായിരുന്നു. ഈ ആഴ്ച അവസാനത്തോടെ നിയമം പ്രാബല്യത്തിലാകുമെന്ന് കരുതുന്നു.
ബിൽ പേയ്‌മെന്റിൽ മുടക്കം വരുത്തിയിട്ടുള്ളവരെ കോടതി കയറ്റാൻ ഐറീഷ് വാട്ടറിന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ലെജിസ്ലേഷൻ അനുമതി നൽകുന്നതാണ് പുതിയ നിയമം. ബിൽ അടവ് മുടക്കിയിരിക്കുന്നവരുടെ ശമ്പളത്തിൽ നിന്നോ ഇവർക്ക് ലഭിക്കുന്ന സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകളിൽ നിന്നോ പണം പിടിച്ചെടുക്കുന്ന തരത്തിലാണ് നിയമം. അതേസമയം വാട്ടർ ബിൽ അടയ്ക്കാത്തവർക്ക് ജയിൽ ശിക്ഷയുണ്ടെന്ന ഭീഷണി ഇതോടെ അവസാനിക്കുകയാണ്. പുതിയ civil debt bill മുഖേന ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ മുടക്കം വരുത്തിയാലും ഇത്തരത്തിൽ കമ്പനികൾക്ക് പിടിച്ചെടുക്കാം.
പകുതിയിൽ താഴെ കുടുംബങ്ങൾ മാത്രമാണ് വാട്ടർ ബിൽ അടച്ചിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയമം കൊണ്ടുവരുന്നതിലേക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. ഐറീഷ് വാട്ടറിന് കൂടുതൽ അധികാരം നൽകിക്കൊണ്ട് ഉത്തരവിറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.