- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഭീഷണി മുഴക്കുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്യാതെ തല്ലിയാൽ പൊലീസ് കേസെടുക്കുകയില്ല; മൂന്ന് വർഷത്തിൽത്താഴെ തടവ് ശിക്ഷ കിട്ടാനിടയുള്ള കുറ്റമാണ് ചെയ്യുന്നതെങ്കിൽ ജാമ്യം അവകാശമാണ്; കൊഗ്‌നൈസബിൾ, നോൺ കൊഗ്‌നൈസബിൾ, ബെയ്ലബിൾ, നോൺ ബെയ്ലബിൾ കുറ്റങ്ങൾ ലെയ്മാൻസ് ലോയിൽ ഷാജൻ സ്കറിയ വിലയിരുത്തുന്നു
തിരുവനന്തപുരം: നിങ്ങളെ ഒരാൾ തല്ലി എന്ന് നിങ്ങൾ പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞാൽ പൊലീസ് ചിരിക്കും. കാരണം ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അത് ഒരു തെറ്റല്ല. അതിന്റെ പേരിൽ കേസെടുക്കാനും കഴിയില്ല. അത് കുറ്റമായി പരിഗണിക്കണമെങ്കിൽ മർദ്ദനം ഏറ്റ് നിങ്ങൾ വേദനിക്കണം. അപ്പോൾ പരാതി എഴുതുമ്പോൾ തല്ല് കൊണ്ടു എന്നും നിങ്ങൾക്ക് വേദനിച്ചുവെന്നും പറയണം. അങ്ങനെ പറഞ്ഞാലും കേസ് എടുക്കണമെന്നില്ല. തല്ലിയ ആൾ നിങ്ങളുടെ വീട് അതിക്രമിച്ച് കയറുകയോ നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ മാത്രമെ കേസെടുക്കാൻ കഴിയുകയുള്ളു. അപ്പോൾ അങ്ങനെ എന്തെങ്കിലും കൂടെ ചേർത്താൽ മാത്രമെ പൊലീസ് ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കുകയുള്ളു. ഇന്ത്യൻ പീനൽ കോഡിന്റെ 323ാമത്തെ സെക്ഷൻ പ്രകാരം ഒരാളെ തല്ലുന്നത് കുറ്റം തന്നെയാണ്. അയാൾക്ക് വേദനിക്കുന്നത് അനുസരിച്ച് ഒരു വർഷം വരെ ശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പൊലീസിന് കേസെടുക്കാൻ വകുപ്പില്ല. മുൻപ് സൂചിപ്പിച്ചത് പോലെ ഐപിസി 451 അല്ലെങ്കിൽ 506 വധ ഭീഷണി ഒക്കെ ആണെങ്കിൽ നിങ്ങൾ കൊടുക്കുന്ന പ
തിരുവനന്തപുരം: നിങ്ങളെ ഒരാൾ തല്ലി എന്ന് നിങ്ങൾ പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞാൽ പൊലീസ് ചിരിക്കും. കാരണം ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അത് ഒരു തെറ്റല്ല. അതിന്റെ പേരിൽ കേസെടുക്കാനും കഴിയില്ല. അത് കുറ്റമായി പരിഗണിക്കണമെങ്കിൽ മർദ്ദനം ഏറ്റ് നിങ്ങൾ വേദനിക്കണം. അപ്പോൾ പരാതി എഴുതുമ്പോൾ തല്ല് കൊണ്ടു എന്നും നിങ്ങൾക്ക് വേദനിച്ചുവെന്നും പറയണം. അങ്ങനെ പറഞ്ഞാലും കേസ് എടുക്കണമെന്നില്ല. തല്ലിയ ആൾ നിങ്ങളുടെ വീട് അതിക്രമിച്ച് കയറുകയോ നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ മാത്രമെ കേസെടുക്കാൻ കഴിയുകയുള്ളു. അപ്പോൾ അങ്ങനെ എന്തെങ്കിലും കൂടെ ചേർത്താൽ മാത്രമെ പൊലീസ് ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കുകയുള്ളു.
ഇന്ത്യൻ പീനൽ കോഡിന്റെ 323ാമത്തെ സെക്ഷൻ പ്രകാരം ഒരാളെ തല്ലുന്നത് കുറ്റം തന്നെയാണ്. അയാൾക്ക് വേദനിക്കുന്നത് അനുസരിച്ച് ഒരു വർഷം വരെ ശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പൊലീസിന് കേസെടുക്കാൻ വകുപ്പില്ല. മുൻപ് സൂചിപ്പിച്ചത് പോലെ ഐപിസി 451 അല്ലെങ്കിൽ 506 വധ ഭീഷണി ഒക്കെ ആണെങ്കിൽ നിങ്ങൾ കൊടുക്കുന്ന പരാതിയിൽ കേസെടുക്കാം. ബെയ്‌ലബിൾ, നോൺ ബെയ്‌ലബിൾ, കൊഗ്നൈസിബിൾ, നോൺ കൊഗ്നൈസിബിൾ എന്നീ ഘടകങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.
എല്ലാ കുറ്റകൃത്യങ്ങളേയും കൊഗ്നൈസിബിൾ, നോൺ കൊഗ്നൈസിബിൾ എന്നിങ്ങനെ സിആർപിസി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ഒരു പ്രത്യേക പട്ടികയിൽ ഇതിനെ വേർതിരിച്ചിട്ടുമുണ്ട്. ഗുരുതരമായ കുറ്റങ്ങൾ എന്നും ചെറിയ സാധാരണ കുറ്റങ്ങൾ എന്നുമാണ് ഇതിന്റെ അർഥം. പൊതുവായ മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളെയാണ് കൊഗ്‌നൈസിബിൾ വിഭാഗത്തിൽ പെടുന്നത്. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ കിട്ടുന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നതെങ്കിൽ നോൺ കൊഗ്‌നൈസിബിൾ വിഭാഗത്തിൽ പെടും.
അതേസമയം തീരെ ചെറിയ ഒഫൻസുകൾ പോലും കൊഗ്‌നൈസിബിൾ വിഭാഗത്തിൽ പെടും നിയമപരമല്ലാത്ത ഒത്തുകൂടലുകൾ ആറ് മാസം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളവയാണ്. ഇങ്ങനെ തിരിക്കുന്ന കൊഗ്‌നൈസിബൾ കുറ്റങ്ങൾക്ക് മാത്രമെ പൊലീസിന് കേസെടുക്കാൻ കഴിയുകയുള്ളു. നോൺ കൊഗ്‌നൈസിബൾ ഒഫൻസിൽ നിങ്ങൾ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിങ്ങൾ ഒരു പരാതി നൽകണം. അത് കണ്ട ശേഷം കൊള്ളാമെന്ന് തോന്നി കോടതി നിർദ്ദേശിച്ചാൽ മാത്രമെ കേസ് എടുക്കാൻ കഴിയുകയുള്ളു.
ഒരു കൊലപാതകമോ ബലാൽസംഗമോ പിടിച്ചുപറിയോ വീട് കടന്നുകയറി അക്രമിക്കുകയോ ചെയ്താൽ അങ്ങനെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ കേസെടുക്കാനും അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാൻ വകുപ്പുണ്ട്. ഇത്തരത്തിൽ കൊഗ്‌നൈസബിൾ, നോൺ കൊഗ്‌നൈസബിൾ, ബെയ്ലബിൾ, നോൺ ബെയ്ലബിൾ കുറ്റങ്ങൾ ലെയ്മാൻസ് ലോയിൽ ഇന്ന് വിലയിരുത്തുന്നത്. പൂർണരൂപം വീഡിയോയിൽ.