തിരുവനന്തപുരം: സിവിൽ കുറ്റങ്ങൾ മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് നടക്കുന്നത് എന്ന് ഇന്നലെ പറഞ്ഞവസാനിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സിവിൽ കേസങ്ങളും മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയുമാണ് പരിഗണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് സിവിൽ കേസും ക്രിമിനൽ കേസും തമ്മിലുള്ള വ്യത്യാസം. പ്രത്യക്ഷത്തിൽ ഇത് നമുക്ക് എളുപ്പമായി തോന്നാം. ക്രിമിനൽ കേസുകൾ കുറ്റങ്ങളാണ്. അതിനാൽ തന്നെ അതിന് ലഭിക്കുന്നത് ശിക്ഷയാണ്. സിവില്ഡ കേസുകൾ ക്രമിനൽ കുറ്റങ്ങൾ പോലെയല്ല. ഒരു വ്യക്തിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് സിവിൽ കുറ്റങ്ങൾ

ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് ലഭിക്കുന്നത് ശിക്ഷയാണെങ്കിൽ സിവിൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് ലഭിക്കുന്നത് നഷ്പരിഹാരമാണ്. ഇങ്ങനെ സിവിൽ ക്രിമിനൽ കുറ്റങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നത് എന്ത്‌കൊണ്ടാണ് അല്ലെങ്കിൽ അതിന്റെ മാനദണ്ഡം എന്താണ് നഷ്ടപരിഹാരവും ശിക്ഷയും തമ്മിലുള്ള വ്യത്യാസമെന്ത് തുടങ്ങിയ ചർച്ചകളാണ് ഈ എപ്പിസോഡിൽ

ക്രിമിനൽ കുറ്റങ്ങൾ എന്ന് പറയുന്നത് നിയമത്തിന് മുന്നിൽ സർക്കാരിന് എതിരെയുള്ള കുറ്റങ്ങളാണ്. ഞാൻ ഒരാളെ തല്ലിയാൽ ഒരാൾ എന്നെ കുത്തികൊന്നാൽ ഞാൻ ഒരാളുടെ വസ്തു മോഷ്ടിക്കുകയോ കേട്പാട് വരുത്തകയോ ചെയ്താൽ ഒക്കെ തന്നെ അത് ക്രിമിനൽ കുറ്റമാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട പരിഹാരം ശിക്ഷ തന്നെയാണ്. ശിക്ഷ ആരംഭിക്കുന്നത് പിഴയിലും അവസാനിക്കുന്നത് വധശിക്ഷയിലുമാണ്. ഇന്ത്യയിലെ കാര്യമാണ് പറയുന്നത് ഓരോ കുറ്റത്തിനും ഓരോ സെക്ഷനുണ്ട്. ഓരോ സെക്ഷനിലും ഓരോ ശിക്ഷയുമുണ്ട്. ചില പെറ്റി കേസുകൾക്ക് പിഴ ശിക്ഷ മാത്രമാണ്. കൊലപാതകത്തിന് വധശിക്ഷ വരെ ലഭിക്കാം.

ഒരു വ്യക്തിയുെട സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റ് തന്നെയാണ്. നിയമത്തിന്റെ കാര്യത്തിലെ ക്രിമിനൽ കേസിലെ അടിസ്ഥാന തിയറി അതാണ്. ഞാൻ ഈ രാജ്യത്ത് നിയമപരമായി ജീവിച്ചാൽ എന്റെ ജീവനും സ്വത്തും സർക്കാർ കാക്കണം. സ്വത്തുക്കൾ നിയമപരമായി ഞാൻ സമ്പാദിച്ചവയാകണം. ഇത് പരാജയപ്പെടുന്നിടത്താണ് ക്രിമിനൽ കുറ്റമുണ്ടാകുന്നത്. ഞാൻ വധിക്കപ്പെടുന്നു ആക്രമിക്കപ്പെടുന്നു എന്റെ സ്വത്തുക്കൾ അഗ്നിക്ക് ഇരയാകുന്നു ഇതൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.

അതുകൊണ്ട തന്നെ ഈ വിഷയത്തിൽ ഒരു ചിലവുമില്ലാതെ കേസ് അന്വേഷിച്ച് ആ കുറ്റം ചെയ്തവരെ ശിക്ഷിച്ച് മേലിൽ ഇത്തരം കുറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ക്രിമിനൽ കുറ്റത്തിന് മുന്നിലെ വഴി. ഒരു സ്ത്രീയെ ബലാൽസംഗത്തിന് ഇരയാക്കുന്നു അല്ലെങ്കിൽ ഒരു സ്ത്രീയെ വധിക്കുന്നു, ജിഷയുടെ കാര്യം നമുക്ക് അറിയാം. വധിക്കപ്പെട്ട സ്ത്രീക്ക് പിന്നെ മറ്റൊന്നുമില്ല, അവരുടെ ജീവൻ പോലും നഷ്ടപ്പെട്ടുക്കഴിഞ്ഞു. പിന്നെ കിട്ടുന്നത് ആ കൃത്യം ചെയ്തയാൾക്കുള്ള ശിക്ഷയാണ്. ഇപ്പോൾ ബലാൽസംഘത്തിലൂടെ ഒരാളുടെ മാനം നഷ്ടപ്പെട്ടു. അത് പിന്നെ ഒരിക്കലും തിരിച്ച് കിട്ടില്ല. പകരം കിട്ടുന്നത് ചെയ്തയാൾക്കുള്ള ശിക്ഷയാണ്.

പിന്നെ ക്രിമിനൽ കേസിൽ പ്രതിയിൽ നിന്ന് പിഴ ഈടാക്കാറുണ്ട്. എന്നാൽ വലിയ പിഴയൊന്നും ഈടാക്കാൻ വകുപ്പില്ല. പൊലീസിന്റെ ജോലി ക്രിമിനൽ കുറ്റങ്ങൾ അന്വേഷിക്കുക അതിലെ കുറ്റക്കാർക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്നിവയാണ്.ക്രമസമാധാനം എന്നതുൾപ്പടെ പൊലീസിന്റെ പ്രഥമമായ ഉത്തരവാദിത്വം കുറ്റകൃത്യങ്ങൾ തടയുക എന്നത് തന്നെയാണ്. ഇത്തരത്തിൽ ക്രിമിനൽ കേസും സിവിൽ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിക്കുകയാണ് ഇന്നത്തെ ലെയ്മാൻസ് ലോ. എപ്പിസോഡിന്റെ പൂർണ ഭാഗം വീഡിയോയിൽ കാണുക