ഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, എപിപി, അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് പ്ലീഡർ, സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ, തുടങ്ങി നിരവധി പ്രയോഗങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കാണാറും കേൾക്കാറുമുണ്ട്. കോടതിയുമായി ബന്ധപ്പെട്ട ചില വിശേഷണങ്ങളാണ്. ഇന്നത്തെ ലേയ് മാൻസ് ലോയിൽ ഈ തസ്തികകളുടെ വ്യത്യാസം പരിശോധിക്കുന്നു.

ഈ സംവിധാനത്തിന്റെ ഏറ്റവും മുകളിലുള്ള പദവിയാണ് എജി അഥവാ അഡ്വക്കേറ്റ് ജനറൽ. എല്ലാ സംസ്ഥാനങ്ങൾക്കും ഒരു അഡ്വക്കേറ്റ് ജനറലുണ്ട്. അദ്ദേഹമാണ് കോടതിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി. സുധാകർ പ്രസാദാണ് നമ്മുടെ സംസ്ഥാനത്തെ എജി. ഈ എജി അഭിഭാഷകരുടെ ഏറ്റവും തലപ്പത്തുള്ളയാളാണ്. ഭരണഘടനാപദവിയാണ്. ഓരോ സർക്കാരും മാറുന്നതനുസരിച്ച് എജി മാറും.

രണ്ടാമത്തെ വലിയ പദവിയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. മഞ്ചേരി ശ്രീധരൻ നായരാണ് ഇപ്പോൾ ഡിജിപി. എജിയുടെ കീഴിലാണോ ഡിജിപിയെന്ന് ചോദിച്ചാൽ അല്ല. എന്നാൽ, ഭരണഘടനാപരമായ പദവിയല്ല താനും. എല്ലാ ക്രിമിനൽ കേസുകളുടെയും പ്രോസിക്യൂഷൻ ചുമതലയുള്ള ആൾ. ഡിജിപിയാണ് ഏറ്റവും വലിയ കേസിൽ നേരിട്ട് ഹാജരാവുന്നത്. അതിന്റെ താഴെ ഒന്നോ രണ്ടോ അഡീഷണൽ ഡിജിപിമാരുണ്ടാകും.

സർക്കാർ വാദിയായി വരുന്ന മുഴുവൻ സിവിൽ കേസുകളുടെയും ചുമതല എജിക്കാണ്. എല്ലാ കേസുകളുടെയും പരമാധികാരിയെന്ന് പറയുന്നത് ഡിജിപിയാണ്. സിവിൽ കേസിൽ ഒരുകക്ഷി നേരിട്ടാണ് കോടതിയെ സമീപിക്കുന്നത്. ആ കക്ഷിയാണ് നേരിട്ട് അഭിഭാഷകനെ വയ്ക്കുന്നത്. എതിർകക്ഷിയാണ് അവരുടെ അഭിഭാഷകനെ വയ്ക്കുന്നത്. സിവിൽ കേസിൽ രണ്ടുസ്വകാര്യ വൃക്തികൾ തമ്മിലുള്ള തർക്കമാണ്. അതേസമയം സർക്കാരാണ് സിവിൽ കേസിലെ കക്ഷിയെങ്കിൽ, അത്ുവാദിക്കാനുള്ള ചുമതല പ്ലീഡർമാർക്കാണ്.

ലേയ്മാൻസ് ലോയുടെ പൂർണരൂപത്തിന് വീഡിയോ കാണുക