രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്. എതാനും ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ ജയിലിൽ നിന്ന് ഇറങ്ങിയത്. ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തതും റിമാന്റ് ചെയ്തതും. അവിടെ സത്യാഗ്രഹവുമൊക്കെയായി ഇരുന്നതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ മറ്റൊരു കേസിൽ ശബരിമലയുമായി ബന്ധപ്പെട്ട പരാമർശമങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്തു റിമാന്റിലാക്കി.

അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല. ഇന്ന് എന്ത് അടിസ്ഥാനത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്തതെന്നും. ഈ വകുപ്പ് ശബരിമലയിലെ അയ്യപ്പ ഭക്തർക്ക് എങ്ങനെ ബാധകമാകും എന്നും വിലയിരുത്തകയാണ് ലേ മാൻസ് ലോയിൽ ഇന്ന്. രാഹുലിനെ ഇന്ന് അറ്സ്റ്റ് ചെയ്തത് ഇന്ത്യൻ പീനൽ കോഡിലെ 153 എ എന്ന വകുപ്പ് പ്രകാരമാണ്. എന്നാൽ മുൻപ് അറസ്റ്റ് ചെയ്തപ്പോൾ ഈ വകുപ്പ് ചുമത്തിയിരുന്നില്ല. അത് പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അനധികൃതമായി ഒത്തുകൂടിയതിനുമായിരുന്നു അന്ന് കേസെടുത്തത്.

എന്നാൽ ഇന്ന് അറസ്റ്റ് ചെയ്തപ്പോൾ 153 എ ഉൾപ്പെടുത്തിയിരിക്കുന്നു. കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ ശിക്ഷ ലഭിക്കാം. ഇതുകൊക്ക്‌നൈസബിൾ ഒഫൻസാണ്. ഈ കേസിന് ജാമ്യം കുറ്റാരോപിതന്റെ അവകാശമല്ല. ജാമ്യം കൊടുക്കണമെങ്കിൽ മജിസ്‌ട്രേറ്റ് തീരുമാനിക്കണം. ഈ കേസിൽ പൊലീസ് ചാർജ്ജ് ചെയ്താൽ അപ്പോൾ തന്നെ റിമാന്റ് ചെയ്യും.

പിന്നീട് ജാമ്യാപേക്ഷ നൽകിയിട്ടാണ് തീരുമാനിക്കുന്നത്. 153 എ അദ്ദേഹം കമിറ്റ് ചെയ്തുവെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാൻ കഴിഞ്ഞാൽ പിന്നെ ജാമ്യം ലഭിക്കില്ല. ഇതാണ് സാഹചര്യം. ശബരിമലയിൽ പ്ലാൻ ബിയും സിയുമൊക്കെയായി മണ്ഡലമകരവിളക്കിന് ശബരിമലയിൽ എത്താൻ വാക്കി ടോക്കിയുമായി ഇരുന്ന രാഹുൽ ഈശ്വർ ജയിലിൽ തന്നെ തുടരും.