- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രാജ്യദ്രോഹത്തിന് വധശിക്ഷ; മറ്റൊരു രാജ്യദ്രോഹത്തിന് ജീവപര്യന്ത്യം; ഭരണകൂടങ്ങൾ പ്രതിഷേധങ്ങൾ നിശബ്ദമാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ രണ്ട് വകുപ്പുകളുടെ കഥ- ലേ മാൻസ് ലോയിൽ രാജ്യദ്രോഹം പരിശോധിക്കുമ്പോൾ
1923ലെ ഖിലാഫത്ത് പ്രക്ഷേപം അല്ലെങ്കിൽ മാപ്പിള ലഹളയെപ്പറ്റി അറിയാത്ത മലയാളികൾ ആരുമുണ്ടാവില്ല. കുഞ്ഞി ഖാദർ എന്ന അന്നത്തെ ഖിലാഫത്ത് സെക്രട്ടറിയെ തൂക്കികൊല്ലാനാണ് വധിച്ചത്. 10000 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. 50000ത്തോളം പേരെ കാണാതായി അതിലധികം ആളുകളെ ജയിലിൽ അടച്ചു. അതായിരുന്നു ഖിലാഫത്ത് പ്രക്ഷോപം. അന്ന് കുഞ്ഞിഖാദർക്കെതിരെ ചാർജ്ജ് ചെയ്തിരുന്നത് രാജ്യദ്രോഹ കുറ്റമായിരുന്നു. സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമം. ഇനി 2 കൊല്ലം പുറകോട്ട് പോകുക. ജെഎൻയുവിലെ എഐഎസ്ഫ് നേതാവായിരുന്ന കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത് ജയിൽ അടച്ചതിനെ നമുക്ക് അറിയാം. അദ്ദേഹം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നു പറഞ്ഞായിരുന്നു ജയിൽ അടച്ചത്. അതും രാജ്യ ദ്രോഹമായിരുന്നു. എന്നാൽ ഈ രണ്ടു രാജ്യദ്രോഹവും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തെത് ഐപിസി 121 അനുസരിച്ച് അതിനെ ട്രീസൺ എന്നാണ് വിളിക്കുന്നത്. രണ്ടാമത്തേത് 124എ അനുസരിച്ച് സെഡിഷൻ എന്നാണ് വിളിക്കുന്നത്.രണ്ടും മലയാളത്തിൽ വിശദീകരിച്ചാൽ രാജ്യദ്രോഹങ്ങൾ തന്നെയാണ്. ഇവ
1923ലെ ഖിലാഫത്ത് പ്രക്ഷേപം അല്ലെങ്കിൽ മാപ്പിള ലഹളയെപ്പറ്റി അറിയാത്ത മലയാളികൾ ആരുമുണ്ടാവില്ല. കുഞ്ഞി ഖാദർ എന്ന അന്നത്തെ ഖിലാഫത്ത് സെക്രട്ടറിയെ തൂക്കികൊല്ലാനാണ് വധിച്ചത്. 10000 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. 50000ത്തോളം പേരെ കാണാതായി അതിലധികം ആളുകളെ ജയിലിൽ അടച്ചു. അതായിരുന്നു ഖിലാഫത്ത് പ്രക്ഷോപം.
അന്ന് കുഞ്ഞിഖാദർക്കെതിരെ ചാർജ്ജ് ചെയ്തിരുന്നത് രാജ്യദ്രോഹ കുറ്റമായിരുന്നു. സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമം. ഇനി 2 കൊല്ലം പുറകോട്ട് പോകുക. ജെഎൻയുവിലെ എഐഎസ്ഫ് നേതാവായിരുന്ന കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത് ജയിൽ അടച്ചതിനെ നമുക്ക് അറിയാം. അദ്ദേഹം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നു പറഞ്ഞായിരുന്നു ജയിൽ അടച്ചത്. അതും രാജ്യ ദ്രോഹമായിരുന്നു. എന്നാൽ ഈ രണ്ടു രാജ്യദ്രോഹവും തമ്മിൽ വ്യത്യാസമുണ്ട്.
ആദ്യത്തെത് ഐപിസി 121 അനുസരിച്ച് അതിനെ ട്രീസൺ എന്നാണ് വിളിക്കുന്നത്. രണ്ടാമത്തേത് 124എ അനുസരിച്ച് സെഡിഷൻ എന്നാണ് വിളിക്കുന്നത്.രണ്ടും മലയാളത്തിൽ വിശദീകരിച്ചാൽ രാജ്യദ്രോഹങ്ങൾ തന്നെയാണ്. ഇവ തമ്മിലുള്ള വ്യത്യാസവും ഇവ എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നുമാണ് ഇന്ന് ലേ മാൻസ് ലോയിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്.
ആദ്യത്തേത് ട്രീസൺ തന്നെയാണ്. 121 ഇത് ഗവൺമെന്റിനെതിരെ സമരം ചെയ്യുന്നവർക്കെതിരെയാണ് അല്ലെങ്കിൽ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ്. ഇതാണ് നമ്മൾ മാപ്പിള ലഹള എന്നു പറഞ്ഞത്. അന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടത്തിയ സമരങ്ങൾ എല്ലാം ട്രീസൺ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഐപിസി ഭേഗദഗതികൾ വരുത്തിയെങ്കിലും ബ്രിട്ടീഷുകാർ അന്ന് എഴുതി ഉണ്ടാക്കിയത് തന്നെയാണ്. ബ്രിട്ടീഷ് ഭരണ കൂടം നിലനിൽക്കുന്നതിന് വേണ്ടി എഴുതി ഉണ്ടാക്കിയതാണ് ഈ 2 നിയമങ്ങൾ. ഇത് രണ്ടും ഇപ്പോഴും നമ്മൾ തുടരുന്നു. അന്ന് എഴുതിയ അതേ നിർവചനങ്ങളിൽ തന്നെയാണ് ഇത് നില നിൽക്കുന്നത്.