- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിയാതെ സംഭവിച്ച മരണം കൊലപാതകമാകുമോ?; എന്താണ് അപകട മരണം? പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് ലെ മാൻസ് ലോയിൽ വിശദീകരിക്കുന്നു
നമ്മുടെ മേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ നമ്മൾ ആ കുറ്റത്തിന്റെ ഫലം അനുഭവിക്കാതിരിക്കാൻ അങ്ങനെ ഒരു സംഭവം നടന്നതാണെങ്കിൽ കൂടി നമ്മൾ കുറ്റവാളി അല്ലായെന്ന് സ്ഥാപിക്കാൻ പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെ കുറിച്ചാണ് ഇന്നലെ മുതൽ ആരംഭിച്ച പാഠങ്ങളിൽ പറയുന്നത്. ഇന്നലെ മിസ്‌ടേക്ക്‌സ് ഓഫ് ഫാക്ട്‌സ് അതായത് നമ്മൾ പൂർണ ബോധ്യത്തോടെ ചെയ്ത കാര്യം ഫാക്ച്യുൽ എറർ ആയതു കൊണ്ട് നമുക്ക് അത് വിശദീകരിച്ച് രക്ഷപ്പെടാം എന്ന് പറഞ്ഞിരുന്നു. ഇന്ന് രണ്ടു കാര്യങ്ങൾ കൂടി പറയുന്നു. ഒന്ന് ഐപിസി 77,80 മാണ്. 77 ജുഡീഷ്യൽ ആക്ടാണ്. മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജഡ്ജി ഒരു വിധി പറയുന്നു. ആ വിധി അദ്ദേഹത്തിന്റെ തെറ്റിദ്ധാരണമൂലമാണെന്ന് കരുതുക. ആ വിധിയിൽ ഒരു നിരപരാധിയെയാണ് ശിക്ഷിച്ചതെന്നും വധശിക്ഷയ്ക്കാണെന്നും കരുതുക.അങ്ങനെ സംഭവിച്ചാൽ പോലും അത് ഒരു ജൂഡീഷ്യൽ ആക്ട് ആയതുകൊണ്ട്. ആ ജഡ്ജി അല്ലെങ്കിൽ മജിസ്‌ട്രേറ്റ് കുറ്റക്കാരനല്ലെന്നാണ്. സെക്ഷൻ 80ൽ പറയുന്നത് ഒരു അപകടമാണെങ്കിൽ അതിന്റെ പേരിൽ ശിക്ഷിക്കാൻ പാഠില്ലെന്നാണ്. സെക്ഷൻ 80ൽ കൃത്യമായി വിശദ
നമ്മുടെ മേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ നമ്മൾ ആ കുറ്റത്തിന്റെ ഫലം അനുഭവിക്കാതിരിക്കാൻ അങ്ങനെ ഒരു സംഭവം നടന്നതാണെങ്കിൽ കൂടി നമ്മൾ കുറ്റവാളി അല്ലായെന്ന് സ്ഥാപിക്കാൻ പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെ കുറിച്ചാണ് ഇന്നലെ മുതൽ ആരംഭിച്ച പാഠങ്ങളിൽ പറയുന്നത്. ഇന്നലെ മിസ്‌ടേക്ക്‌സ് ഓഫ് ഫാക്ട്‌സ് അതായത് നമ്മൾ പൂർണ ബോധ്യത്തോടെ ചെയ്ത കാര്യം ഫാക്ച്യുൽ എറർ ആയതു കൊണ്ട് നമുക്ക് അത് വിശദീകരിച്ച് രക്ഷപ്പെടാം എന്ന് പറഞ്ഞിരുന്നു. ഇന്ന് രണ്ടു കാര്യങ്ങൾ കൂടി പറയുന്നു. ഒന്ന് ഐപിസി 77,80 മാണ്. 77 ജുഡീഷ്യൽ ആക്ടാണ്.
മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജഡ്ജി ഒരു വിധി പറയുന്നു. ആ വിധി അദ്ദേഹത്തിന്റെ തെറ്റിദ്ധാരണമൂലമാണെന്ന് കരുതുക. ആ വിധിയിൽ ഒരു നിരപരാധിയെയാണ് ശിക്ഷിച്ചതെന്നും വധശിക്ഷയ്ക്കാണെന്നും കരുതുക.അങ്ങനെ സംഭവിച്ചാൽ പോലും അത് ഒരു ജൂഡീഷ്യൽ ആക്ട് ആയതുകൊണ്ട്. ആ ജഡ്ജി അല്ലെങ്കിൽ മജിസ്‌ട്രേറ്റ് കുറ്റക്കാരനല്ലെന്നാണ്. സെക്ഷൻ 80ൽ പറയുന്നത് ഒരു അപകടമാണെങ്കിൽ അതിന്റെ പേരിൽ ശിക്ഷിക്കാൻ പാഠില്ലെന്നാണ്. സെക്ഷൻ 80ൽ കൃത്യമായി വിശദീകരിക്കുന്നുണ്ട് എന്താണ് അപകടമെന്ന്. അപകടത്തിന്റെ പ്രധാനപ്പെട്ട യോഗ്യത അത് ഒരു കാരണവശാലും ഊഹിക്കാൻ പോലും പറ്റാത്തതായിരിക്കണം.
ഇങ്ങനെ ഒരു പ്രക്രിയ ഉണ്ടാവുമെന്നും ഇങ്ങനെ ഒരു ആക്ട് വഴി ഒരു ദുരന്തം ഉണ്ടാവുമെന്ന് അത് ചെയ്യുന്നയാൾക്ക് ഒരു തരത്തിലും ഊഹിക്കാൻ പോലും പറ്റാത്ത സാഹചര്യമാകണം. അതിനെയാണ് ആക്‌സിഡന്റ് എന്നു പറയുന്നത്. നിയമപരമായ കാര്യം നിയമപരമായ വഴിയിലൂടെ വേണ്ടത്ര ശ്രദ്ധയോടും കരുതലോടും ചെയ്തത്. ഉദാഹരണത്തിന് നമ്മൾ ഒരു മരത്തിൽ കയറി അത് മുറിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ വേണ്ടത്ര ഉത്തരവാദിത്തം കാണിക്കുന്നു. മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവികമായിട്ടും അവിടെ ഒരു അപകടം ഉണ്ടാവും എന്ത് സംഭവിക്കും. ഉദാഹരണത്തിന് മരം മുറിക്കുന്നതിനിടയിൽ കോടലിയുടെ കൈ ഊരി നടന്നു പോകുന്ന ആളുടെ തലയിൽ വീണ് അയാൾ മരിക്കുന്നു. അപ്പോൾ അത് ആക്‌സിഡന്റാണ് നമ്മൾ കുറ്റക്കാരനല്ല.
അതേസമയം ഒരു മരം മുറിക്കുന്നു, അരോട് പറയുന്നില്ല മുന്നറിയിപ്പ് നൽകുന്നില്ല. വലിയ ഉയരത്തിലാണ് അതിന് താഴെക്കൂടി നടന്നുപോകുന്നയാൾക്ക് ഊഹിക്കാൻ പോലും സാധിക്കില്ലെന്നിരിക്കട്ടെ. അയാളുടെ തലയിൽകൂടി മരം വീണ് യാത്രക്കാരൻ മരിച്ചാൽ അത് അപകടമല്ല. കാരണം വേണ്ടത്ര മുൻകരുതലുകൾ ഇല്ലായിരുന്നു, മുന്നറിയിപ്പ് നൽകിയിട്ടില്ല.ഉത്തരവാദിത്തങ്ങളൊന്നും പാലിച്ചിട്ടുമില്ല. അങ്ങനെയാകുമ്പോൾ അത് അപകടത്തിന്റെ വിഭാഗത്തിൽ വരില്ല. വിശദമായി കേൾക്കാൻ ലെ മാൻസ് ലോ സന്ദർശിക്കുക