നമുക്ക് എല്ലാവർക്കും അറിയാം ചന്ദ്രബോസ് കൊലക്കേസ്. തൃശൂരിലെ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹത്തെ കാറിടിച്ചുപ്പിച്ച് കൊന്നത് നിസാം എന്ന കോടീശ്വരനാണ്. അയാൾ ഇപ്പോഴും ജയിലിലാണ്. നിസാമിനെ രക്ഷിക്കാൻ വേണ്ടി അയാൾ മാനസിക രോഗി ആയിരുന്നുവെന്നാരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി മാധ്യമങ്ങൾ വാർത്ത എഴുതിയിരുന്നു. അങ്ങനെയൊരു സർട്ടിഫിക്കറ്റ് കിട്ടിയാൽ അയാൾക്ക് രക്ഷപ്പെടാൻ സാധിക്കുമോ? എന്നത് ഒന്നാമത്തെ ചോദ്യം

രണ്ടാമത് മറുനാടൻ മലയാളിയുടെ വായനക്കാരനാണെങ്കിൽ നിങ്ങൾക്ക് പലരും അറിയാമായിരിക്കും അല്ലെങ്കിൽ നിങ്ങൾക്ക് അറിയാൻ സാധ്യത കുറവാണ്. പത്തനംതിട്ട ജില്ലയിലെ അടൂർ കരിക്കിനേത്ത് സിൽക്കിസിന്റെ ഉടമ ഒരു ജോസ് അദ്ദേഹത്തിന്റെ ഒരു ക്ലർക്കിനെ തല്ലിക്കൊന്ന കേസ് നിങ്ങളിൽ പലർക്കും അറിയാമെന്ന് തോന്നുന്നു. അദ്ദേഹം ഇപ്പോൾ പരോളിൽ വെളിയിലാണ്. അദ്ദേഹം രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഈ പ്രവർത്തി ചെയ്തത് മാനസിക രോഗിയാണെന്ന വാദമുയർത്തിയാണെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിക്കുമോ?

ഈ രണ്ടു പ്രശ്‌നങ്ങളും ഉയർത്തുന്നതും ഇൻസാനിറ്റി അല്ലെങ്കിൽ മാനസിക രോഗം എങ്ങനെ ഒരു ക്രിമിനൽ കുറ്റം അക്യൂസ് ചെയ്യുമ്പോൾ നമ്മൾ ഒരു കുറ്റവാളിയായി കരുതുമ്പോൾ രക്ഷപ്പെടാൻ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ്. ഇന്ന് ലേയ് മാൻസ് ലോയിൽ ചർച്ച ചെയ്യുന്നത്. ഒപ്പം കുട്ടികൾ ചെയ്യുന്ന കുറ്റത്തിന് അവരെ ശിക്ഷിക്കാൻ സാധിക്കുമോ എന്ന ചോദ്യവും. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഒരാൾ ചെയ്യുന്ന കുറ്റത്തിന് അവർ ശിക്ഷിക്കപ്പെടുമോയെന്നും ചർച്ച ചെയ്യുന്നു.

ആദ്യം കുട്ടികൾ ചെയ്യുന്ന കുറ്റങ്ങളെക്കുറിച്ച് പറയാം ഐപിസി 82,83 സെക്ഷനിലാണ് അതിനെ കുറിച്ച് വിവരിക്കുന്നത്. ഇൻഫൻസി എന്ന് വ്യക്തമായി പറയുന്നുണ്ട്. നിയമത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഏഴു വയസിൽ താഴെയുള്ള ഒരു കുട്ടി എന്ത് ക്രിമിനൽ കുറ്റം ചെയ്താലും അയാൾ കുറ്റക്കാരനല്ല കേസെടുക്കാനുമാവില്ല. 7-12 വയസിനിടയുള്ള ഒരു കുട്ടി ഒരു ക്രിമിനൽ കുറ്റം ചെയ്താൽ ആ കുട്ടിയുടെ മെന്റൽ കപ്പാസിറ്റി അതായത് ആ കുറ്റം ചെയ്യാൻ അത് കുറ്റമാണെന്ന് തിരിച്ചറിയാനുള്ള വിവരവും അറിവും ആ കുട്ടിക്ക് ഉണ്ടായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് ജജഡ്‌ജോ മജിസ്‌ട്രേറ്റോ ആണ്. അവർക്ക് അത് തോന്നിയില്ലെങ്കിൽ വെറുതെ വിടാം. 12വയസിന് മുകളിലുള്ള ഒരു കുട്ടി കുറ്റം ചെയ്താൽ മുതിർന്നവർ ചെയതതു പോലെ തന്നെ കണക്കാക്കും. കൂടുതൽ കേൾക്കാൻ ലെമാൻസ് ലോ സന്ദർശിക്കുക