നിങ്ങൾ ഒരു ബസ് ഡ്രൈവറാണെന്ന് കരുതുക. ബസ് ഇങ്ങനെ ഓടിച്ചു പോകുകയാണ് ബസിൽ നിൽക്കാനുള്ളത്ര ആളുണ്ട്. 60പേരോളം അങ്ങനെ പോയി ഒരു കയറ്റവും ഇറക്കവും വളവും ഉള്ള ഒരു റോഡിൽ എത്തുമ്പോൾ ബസിന്റെ ബ്രേക്ക് പോകുന്നു. ഈ വാഹനം മറിഞ്ഞ് അഗാതമായ ഗർത്തത്തിലേക്ക് വീണ് 60പേരും ഡ്രൈവറുമുൾപ്പടെയുള്ളവർ മരിക്കുന്നു. അപ്പോൾ നിങ്ങളുടെ മുൻപിൽ ഏക പോം വഴിയായി കാണുന്നത്.

ഇടതുവശത്ത് ഒരു വലിയ മരവും ഭിത്തിയും ചേർന്ന് നിൽക്കുന്നതാണ്. അതിലേക്ക് ഇടുപ്പിച്ചാൽ അപകട സാധ്യത തീരെ കുറവാണ്. എന്നാൽ ആ ഭിത്തിയോട് ചേർന്ന് നിൽക്കുന്ന മരത്തിനോട് ചേർന്ന് മൂന്നു പേർ നിന്ന കുശലം പറയുന്നു. ബസ് ഇടുപ്പിച്ചാൽ ആ മൂന്നു പേരും തീർച്ചയായും മരിക്കും. നിങ്ങൾ എന്തു ചെയ്യും ഈ സാഹചര്യത്തിൽ? തീർച്ചയായും വിവേകമുള്ളവർ ചെയ്യുക ബസിലിരിക്കുന്ന 60പേരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ഈ മൂന്നുപേർ മരിക്കട്ടെയെന്ന് തീരുമാനിക്കുമായിരിക്കും.

അങ്ങനെ വന്നാൽ ആഡ്രൈവർ കുറ്റക്കാരനാണോ?രണ്ടാമത്തെ ചോദ്യം 2പേർ തമ്മിൽ തർക്കമുണ്ടാകുന്നു. തർക്കത്തിനിടയിൽ ദേഷ്യം വന്ന് മേശപ്പുറത്ത് നിന്ന് ഒരു ഫയൽ എടുത്ത് രണ്ടാമനെ എറിയുന്നു. അങ്ങനെ ഈ ഫയലിന്റെ അഗ്രം കൊണ്ട് അയാളുടെ കൈമുറിഞ്ഞു. അതിന്റെ പേരിൽ കേസു കൊടുത്താൽ ഒന്നാമനെ ശിക്ഷിക്കുമോ? നിയമത്തിലെ രണ്ടും രസകരമായ സമസ്യകളുടെ ഉത്തരമാണ് ഇന്ന് ലെയ് മാൻസ് ലോയിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾ പ്രതി ചേർക്കപ്പെട്ടാൽ രക്ഷപ്പെടാൻ സഹായിക്കുന്ന വഴികളിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ഐപിസിയിലെ 94ാം വകുപ്പാണ് നിർബന്ധിതമായ സാഹചര്യം. നമ്മൾ ഒരു ക്രൈം ചെയ്യാൻ നിർബന്ധിക്കപ്പെട്ടാൽ നമുക്ക് അത് ചെയ്യാം എന്നുള്ളതാണ്. നമ്മൾ ഒരു കുറ്റം ചെയ്യാൻ നിർബന്ധിക്കപ്പെട്ടൽ അത് കുറ്റം ആകില്ല. അതിന് നിയമം വിശദീകരിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്. നമ്മൾ ഒരു പ്രക്രിയ ചെയ്തില്ലെങ്കിൽ നമ്മൾ മരിക്കും എന്നൊരു സാഹചര്യം ഉണ്ടെങ്കിൽ നമുക്ക് ആ ക്രൈം ചെയ്യാം. കൂടുതൽ കേൾക്കാൻ ലെയ് മാൻസ് ലോ സന്ദർശിക്കുക.