- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്കറിയ
സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടൽ ആർക്കാണ് ഗുണം ചെയ്തത്? ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പാടില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ അയ്യപ്പ ഭക്തർക്കോ? അവരെ പിന്തുണയ്ക്കുന്ന സംഘപരിവാർ സംഘടനകൾക്കോ? അതോ അവരെ പിന്തുണയ്ക്കുന്ന കോൺഗ്രസ് അടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കോ? അതോ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് തീർത്തു പറയുകയും അതേസമയം തന്നെ പുരോഗമനപരമായ ചിന്തകൾ വളരാൻ കേരളത്തിന്റെ ഇടുങ്ങിയ വാതിലുകൾ തുറന്നിടുകയും ചെയ്യും എന്നു പ്രഖ്യാപിക്കുന്ന സർക്കാരിനോ? ആർക്കാണ് യഥാർത്ഥത്തിൽ നേട്ടമുണ്ടായത്? രസകരമായ വസ്തുത ഇന്ന് സുപ്രീം കോടതിയുടെ ഇടപെടലുകളെ കുറച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ഇരുകൂട്ടരും തങ്ങളും ഭാഗം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സർക്കാർ പറയുന്നത് സ്റ്റേ ചെയ്തില്ലലോ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതുകൊണ്ട് തങ്ങളുടെ നിലപാടിനെ കോടതി ശരിവച്ചു എന്നാണ്. ഭക്തർ പറയുന്നത് റിവ്യുഹർജി തള്ളിക്കളഞ്ഞില്ലല്ലോ. അത് തുറന്ന കോടതിയിൽ കേൾക്കാമെന്ന് പറഞ്ഞല്ലോ അപ്പോൾ നമ്മുടെ ഭാഗം വിജയിച്ചു എന്നുമാണ്. ഇതിൽ എതാണ് ശര
സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടൽ ആർക്കാണ് ഗുണം ചെയ്തത്? ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പാടില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ അയ്യപ്പ ഭക്തർക്കോ? അവരെ പിന്തുണയ്ക്കുന്ന സംഘപരിവാർ സംഘടനകൾക്കോ? അതോ അവരെ പിന്തുണയ്ക്കുന്ന കോൺഗ്രസ് അടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കോ? അതോ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് തീർത്തു പറയുകയും അതേസമയം തന്നെ പുരോഗമനപരമായ ചിന്തകൾ വളരാൻ കേരളത്തിന്റെ ഇടുങ്ങിയ വാതിലുകൾ തുറന്നിടുകയും ചെയ്യും എന്നു പ്രഖ്യാപിക്കുന്ന സർക്കാരിനോ?
ആർക്കാണ് യഥാർത്ഥത്തിൽ നേട്ടമുണ്ടായത്? രസകരമായ വസ്തുത ഇന്ന് സുപ്രീം കോടതിയുടെ ഇടപെടലുകളെ കുറച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ഇരുകൂട്ടരും തങ്ങളും ഭാഗം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സർക്കാർ പറയുന്നത് സ്റ്റേ ചെയ്തില്ലലോ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതുകൊണ്ട് തങ്ങളുടെ നിലപാടിനെ കോടതി ശരിവച്ചു എന്നാണ്. ഭക്തർ പറയുന്നത് റിവ്യുഹർജി തള്ളിക്കളഞ്ഞില്ലല്ലോ. അത് തുറന്ന കോടതിയിൽ കേൾക്കാമെന്ന് പറഞ്ഞല്ലോ അപ്പോൾ നമ്മുടെ ഭാഗം വിജയിച്ചു എന്നുമാണ്. ഇതിൽ എതാണ് ശരി. ലെയ് മാൻസ് ലോയിൽ ഇന്ന് വിശകലനം ചെയ്യുന്നത് ഈ സങ്കീർണമായ വിഷയം തന്നെയാണ്.
മുൻപ് ഈ കോളത്തിൽ എന്താണ് റിവ്യു ഹർജിയെന്ന് വിശദീകരിച്ചിരുന്നു. അത് കേട്ടിട്ടില്ലാത്തവർ ഇതിനു മുൻപുള്ള എപ്പിസോഡുകൾ വീക്ഷിച്ചാൽ മതിയാകും. എന്നാൽ റിവ്യു ഹർജി എന്നു പറയുന്നത് ചുരുക്കി പറഞ്ഞാൽ വളരെ അപൂർവ്വമായ സാഹചര്യത്തിൽ മാത്രം പ്രയോഗിക്കുന്ന ഒരു നിയമപരമായ അവകാശമാണ്. ഒരു കേസിൽ താഴത്തെ കോടതി ഒരു തീരുമാനമെടുത്താൽ സിവിൽ കേസാണെങ്കിൽ മുൻസിഫ് കോടതി. ക്രിമിനൽ കേസാണെങ്കിൽ മജിസ്‌ട്രേറ്റ് കോടതി.
അവിടെ നിന്ന് അപ്പീലൂകളുടെ ഘട്ടങ്ങൾ മറികടന്ന് സെക്ഷൻസ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവയെല്ലാം കഴിഞ്ഞ് സുപ്രീം കോടതിയിൽ എത്തുകയാണെങ്കിൽ ഡിവിഷൻ ബെഞ്ചും ഫുൾബെഞ്ചും പരിഗണിച്ചതിന് ശേഷം ആ കേസിന് കൃത്യമായ ഒരു സാഹചര്യം ഇല്ലെങ്കിൽ പിന്നെ അപ്പീൽ എന്നു പറയുന്ന സംവിധാനം ഇല്ല. രാജ്യത്ത് ഒരു കേസിൽ ഒരാൾ തോറ്റാൽ അയാൾക്ക് അപ്പീലുമായി സുപ്രീം കോടതിയുടെ ഫുൾ ബെഞ്ചുവരെ പോകാൻ സാധിക്കൂ. കൂടുതൽ കേൾക്കാൻ ലേമാൻസ് ലോ സന്ദർശിക്കുക.