- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായോഗികത നോക്കി പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തും; പ്രതീക്ഷയോടെ വീരേന്ദ്രകുമാറും ഫ്രാൻസിസ് ജോർജും ബാലകൃഷ്ണ പിള്ളയും പിന്നെ ഐഎൻഎല്ലും; ഇടതു മുന്നണി വിപൂലീകരണത്തിന് സിപിഎം തയ്യാർ; തീരുമാനം 26ന്
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന് ഇടതു മുന്നണിയിലെടുത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനു മുമ്പ് നിലവിൽ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളെ കൂടി ഉൾപ്പെടുത്തി ഇടതു മുന്നണി ശക്തിപ്പെടുത്തണമെന്ന നിലപാടിൽ സിപിഎം എത്തിക്കഴിഞ്ഞു. എന്നാൽ ആർ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ സഹകരിക്കുന്ന നിരവധി കക്ഷികൾ ഉണ്ടെങ്കിലും അവരിൽ ഉൾക്കൊള്ളാൻ കഴിയുന്ന പാർട്ടികളെ മുന്നണിയിൽ എടുക്കാനാണ് സിപിഎം തീരുമാനം. എൽഡിഎഫ് വികസനം ചർച്ച ചെയ്യാൻ 26 ന് മുന്നണി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി കൂടിയ സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ഇടതുമുന്നണിയിൽ പ്രവേശനം കാത്തിരിക്കുകയാണ്. ഇവരേയും ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. എന്നാൽ കോവൂർ കുഞ്ഞുമോന്റെ ആർ എസ് പിക്ക് നിരാശയാകും ഫലം. സികെ ജാനുവിന്റെ പാർട്ടിയെ ഇടതുപക്ഷവുമായി സഹകരിക്കാനും അന
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന് ഇടതു മുന്നണിയിലെടുത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനു മുമ്പ് നിലവിൽ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളെ കൂടി ഉൾപ്പെടുത്തി ഇടതു മുന്നണി ശക്തിപ്പെടുത്തണമെന്ന നിലപാടിൽ സിപിഎം എത്തിക്കഴിഞ്ഞു. എന്നാൽ ആർ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ സഹകരിക്കുന്ന നിരവധി കക്ഷികൾ ഉണ്ടെങ്കിലും അവരിൽ ഉൾക്കൊള്ളാൻ കഴിയുന്ന പാർട്ടികളെ മുന്നണിയിൽ എടുക്കാനാണ് സിപിഎം തീരുമാനം.
എൽഡിഎഫ് വികസനം ചർച്ച ചെയ്യാൻ 26 ന് മുന്നണി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി കൂടിയ സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ഇടതുമുന്നണിയിൽ പ്രവേശനം കാത്തിരിക്കുകയാണ്. ഇവരേയും ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. എന്നാൽ കോവൂർ കുഞ്ഞുമോന്റെ ആർ എസ് പിക്ക് നിരാശയാകും ഫലം. സികെ ജാനുവിന്റെ പാർട്ടിയെ ഇടതുപക്ഷവുമായി സഹകരിക്കാനും അനുവദിക്കും.
പ്രായോഗികത നോക്കി പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്താൻ സിപിഎം നേരത്തേ തന്നെ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കാൽനൂറ്റാണ്ടോളമായി മുന്നണിയുമായി സഹകരിച്ച് നിൽക്കുന്ന ഐ.എൻ.എൽ ആണ് ഇതിൽ പ്രധാനം. ഇടത് സ്വതന്ത്ര എംഎൽഎ ആയ പി.ടി.എ. റഹിമിന്റെ നാഷണൽ സെക്യുലർ കോൺഫറൻസിനോട് ഐ.എൻ.എല്ലുമായി ലയിക്കാനുള്ള സാദ്ധ്യത സിപിഎം ആരാഞ്ഞിരുന്നു. 2009ൽ ലോക്സഭാ സീറ്റിന്റെ പേരിൽ മുന്നണി വിട്ട് പോയ വീരേന്ദ്രകുമാറിന്റെ ജനതാദൾ വിഭാഗം അടുത്തിടെ യു.ഡി.എഫ് വിട്ട് വീണ്ടും തിരിച്ചെത്തി. ഒഴിവ് വന്ന രാജ്യസഭാ സീറ്റും വീരന് ഇടതുമുന്നണി നൽകി.
ശരദ് യാദവിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ലോക്താന്ത്രിക് ജനതാദളിനൊപ്പമാണിപ്പോൾ വീരേന്ദ്രകുമാർ വിഭാഗം. മുന്നണിക്കകത്തുള്ള ജനതാദൾ-എസ് നേതൃത്വം വീരേന്ദ്രകുമാർപക്ഷം ലയിച്ച് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും എൽ.ജെ.ഡി വിഭാഗത്തിന് യോജിപ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയോട് സഹകരിച്ച് തുടങ്ങിയ ജനാധിപത്യ കേരള കോൺഗ്രസിനോട് തുടക്കത്തിൽ സ്‌കറിയാ തോമസ് വിഭാഗവുമായി ലയനസാദ്ധ്യത സിപിഎം ആരാഞ്ഞിരുന്നെങ്കിലും അത് നടക്കാനിടയില്ല. എങ്കിലും മദ്ധ്യതിരുവിതാംകൂറിൽ അവരുടെ സാന്നിദ്ധ്യം ഗുണമാകുമെന്ന് സിപിഎം വിലയിരുത്തുന്നു.
ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരെ കൂടാതെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ കൂടി വനിതാ മതിലിൽ അണി നിരത്തണമെന്ന നിർദേശവും സിപിഎമ്മിനുള്ളിലുണ്ട്. മണ്ഡല ജാഥകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും പൂർത്തിയാക്കിയ സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടക്കുകയാണ്. അതിന് മുമ്പേ നിലവിൽ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളെ കൂടി ഉൾപ്പെടുത്തി എൽഡിഎഫ് ശക്തിപ്പെടുത്തണമെന്ന നിലപാടിലാണ് കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.
സർക്കാരും നവോത്ഥാനമൂല്യ സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന വനിതാ മതിൽ സംഘടിപ്പിക്കാൻ സിപിഎം ധാർമ്മിക പിന്തണയാണ് നൽകുന്നതെന്നാണ് സമിതിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം നടത്തും. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അടക്കം കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന്റെ റിപ്പോർട്ടിംഗും നടന്നു.