- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പഴേ വിധിച്ചാൽ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ; അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങൾ വോട്ട് ചെയ്തത്; മുകേഷിനെതിരെ ഇടതുമുന്നണി ജില്ലാ കൺവീനർ
കൊല്ലം: അമ്മയുടെ ആവശ്യങ്ങൾ നിറവേറ്റാനല്ല ജനങ്ങൾ മുകേഷിന് വോട്ട് ചെയ്തതെന്ന് എൽഡിഎഫ് കൊല്ലം ജില്ലാ കൺവീനർ എൻ അനിരുദ്ധൻ. അമ്മയുടെ ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ മുകേഷ് പ്രകോപനപരമായി പെരുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ കൺവീനറുടെവിമർശനം. ഒരു ജനപ്രതിനിധി ദിലീപിന് അനുകൂലമായ നിലപാടെടുക്കുന്നത് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണം ആർക്കെതിരെ നടക്കുന്നുവോ അയാൾ കുറ്റക്കാരനല്ലെന്ന് ജനപ്രതിനിധി പറയരുത്. അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പഴെ വിധിച്ചാൽ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ, അവരങ്ങ് വിധിച്ചാൽ മതിയല്ലേയെന്നും അനിരുദ്ധൻ പറഞ്ഞു. അമ്മയുടെ അംഗമാണ് താൻ, അതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചെ പ്രവർത്തിക്കൂവെന്നു പറഞ്ഞാൽ ഒരു ജനപ്രതിനിധിയാകാൻ ഒക്കത്തില്ല. അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങൾ വോട്ട് ചെയ്തതെന്നും കൺവീനർ പറഞ്ഞു. അമ്മ വാർഷിക യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്
കൊല്ലം: അമ്മയുടെ ആവശ്യങ്ങൾ നിറവേറ്റാനല്ല ജനങ്ങൾ മുകേഷിന് വോട്ട് ചെയ്തതെന്ന് എൽഡിഎഫ് കൊല്ലം ജില്ലാ കൺവീനർ എൻ അനിരുദ്ധൻ. അമ്മയുടെ ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ മുകേഷ് പ്രകോപനപരമായി പെരുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ കൺവീനറുടെവിമർശനം.
ഒരു ജനപ്രതിനിധി ദിലീപിന് അനുകൂലമായ നിലപാടെടുക്കുന്നത് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണം ആർക്കെതിരെ നടക്കുന്നുവോ അയാൾ കുറ്റക്കാരനല്ലെന്ന് ജനപ്രതിനിധി പറയരുത്. അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പഴെ വിധിച്ചാൽ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ, അവരങ്ങ് വിധിച്ചാൽ മതിയല്ലേയെന്നും അനിരുദ്ധൻ പറഞ്ഞു. അമ്മയുടെ അംഗമാണ് താൻ, അതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചെ പ്രവർത്തിക്കൂവെന്നു പറഞ്ഞാൽ ഒരു ജനപ്രതിനിധിയാകാൻ ഒക്കത്തില്ല. അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങൾ വോട്ട് ചെയ്തതെന്നും കൺവീനർ പറഞ്ഞു.
അമ്മ വാർഷിക യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാൻ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്നും മുകേഷ് വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേശ് കുമാറും പറഞ്ഞു.
ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും വേദിയിലിരിക്കേയായിരുന്നു ജനപ്രതിനിധികളായ നടന്മാരുടെ അഴിഞ്ഞാട്ടം. ഇതിനിടെ മുകേഷിനോട് സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടുമെന്നും സൂചനയുണ്ട്.