- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതു മുന്നണി തീരുമാനിച്ചിരുന്നുവെന്ന് സുധാകരന്റെ വെളിപ്പെടുത്തൽ; സമ്മതിക്കാത്തത് കേന്ദ്രമന്ത്രിപദം മോഹിച്ച ജോസ് കെ മാണിയെന്ന് പിസി ജോർജും; കേരളാ കോൺഗ്രസ്-ഇടത് ബന്ധം വീണ്ടും ചർച്ചകളിൽ
കൊച്ചി: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരൻ. കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരൻ പറഞ്ഞതെ ശരിയാണെന്ന് പി സി ജോർജ് എംഎൽഎയും. ഇതോടെ കെ എം മാണിയുടെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനമെന്നും അന്ന് എൽഡിഎഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ കെഎം മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു എന്നും മന്ത്രി സുധാകരൻ പറഞ്ഞു. കേരള കോൺഗ്രസ് എം നേതാവിനെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന കാര്യം സിപിഐഎം നേതാവ് സ്ഥിരീകരിക്കുകയാണ് ചെയ്തത്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നെന്നാണ് സുധാകരൻ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു ഇത്. എൽഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കിൽ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും നെടുങ്കണ്ടത്തിനു സമീപം കല്ലാർ പാലം ഉദ്ഘാ
കൊച്ചി: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരൻ. കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരൻ പറഞ്ഞതെ ശരിയാണെന്ന് പി സി ജോർജ് എംഎൽഎയും. ഇതോടെ കെ എം മാണിയുടെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനമെന്നും അന്ന് എൽഡിഎഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ കെഎം മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു എന്നും മന്ത്രി സുധാകരൻ പറഞ്ഞു. കേരള കോൺഗ്രസ് എം നേതാവിനെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന കാര്യം സിപിഐഎം നേതാവ് സ്ഥിരീകരിക്കുകയാണ് ചെയ്തത്.
മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നെന്നാണ് സുധാകരൻ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു ഇത്. എൽഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കിൽ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും നെടുങ്കണ്ടത്തിനു സമീപം കല്ലാർ പാലം ഉദ്ഘാടനത്തിനിടെ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്, മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കെ.എം.മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറുമെന്നു ചില റിപ്പോർട്ടുകളുണ്ടായിരുന്നു.
മുഖ്യമന്ത്രിപദം സംബന്ധിച്ചു കോടിയേരിയും മാണിയും ടെലിഫോണിൽ ചർച്ച നടത്തി എന്നുവരെ വാർത്തകൾ വന്നു. കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാനായി എൽഡിഎഫുമായി താൻ ചർച്ച നടത്തിയെന്നു പി.സി.ജോർജും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇതുശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ജി. സുധാകരൻ നടത്തിയിരിക്കുന്നത്. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും താൻ അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അന്ന് കെ.എം.മാണിയുടെ പ്രതികരണം.
ഇതിനെ ജോർജും ശരിവച്ചു. മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരൻ പറഞ്ഞതെ ശരിയാണെന്ന് പി സി ജോർജ് എംഎൽഎ വിശദീകരിച്ചു. കെഎം മാണിയുടെ വീട്ടിൽ സിപിഐഎം നേതാക്കൾ ചർച്ച നടത്തിയതായും പിസി ജോർജ് പറഞ്ഞു. എന്നാൽ രാഗുൽ ഗാന്ധി കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്ന് ഉറപ്പ് പറഞ്ഞതായി ജോസ് കെ മാണി പറഞ്ഞു. ജോസും ഭാര്യയും എതിർത്തതിനെ തുടർന്നാണ് എൽഡിഎഫുമായുള്ള ചർച്ച മുന്നോട്ട് പോകാതിരുന്നതെന്നും കേരള കോൺഗ്രസ് എമ്മിൽ ഉണ്ടായിരുന്ന പിസി ജോർജ് വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കേന്ദ്രമന്ത്രി പദം കിട്ടുമെന്ന് ജോസ് കെ മാണി പ്രതീക്ഷിച്ചിരുന്നതായും ജോർജ് പറഞ്ഞു. കെഎം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന് മന്ത്രി ജി സുധാകരൻ പൊതുവേദിയിൽ പറയുകയായിരുന്നു.