ഐടി - ടൂറിസം മേഖലകളിൽ 10 ലക്ഷം തൊഴിൽ അവസരം; സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു പുതിയ വകുപ്പ്; ജനകീയ ജനസമ്പർക്ക പരിപാടി നടപ്പാക്കും; പൊതുജന അഭിപ്രായം തേടി പുതിയ മദ്യനയം തയ്യാറാക്കുമെന്നും എൽഡിഎഫ് നയപ്രഖ്യാപനം
തിരുവനന്തപുരം: 14-ാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. എൽഡിഎഫ് സർക്കാറിന്റെ നയം നിയമസഭയിൽ ഗവർണർ പി സദാശിവം പ്രഖ്യാപിച്ചു. ഐടി - ടൂറിസം മേഖലകളിൽ 10 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. വളരെ പ്രതീക്ഷയോടെയാണ് ജനം ഈ സർക്കാറിനെ നോക്കിക്കാണുന്നതെന്നു ഗവർണർ പറഞ്ഞു. ജനാഭിപ്രായം തേടിക്കൊണ്ട് പുതിയ മദ്യനയം തയാറാക്കും. മദ്യ ഉപഭോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായില്ല. ലഹരിമരുന്ന് ഉപയോഗത്തിലെ വർധന അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. അഴിമതിരഹിതഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളീകരണത്തിന് ജനകീയ ബദൽ കൊണ്ടുവരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റം കൊണ്ട് വരും, തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 14-ാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. എൽഡിഎഫ് സർക്കാറിന്റെ നയം നിയമസഭയിൽ ഗവർണർ പി സദാശിവം പ്രഖ്യാപിച്ചു.
ഐടി - ടൂറിസം മേഖലകളിൽ 10 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. വളരെ പ്രതീക്ഷയോടെയാണ് ജനം ഈ സർക്കാറിനെ നോക്കിക്കാണുന്നതെന്നു ഗവർണർ പറഞ്ഞു.
ജനാഭിപ്രായം തേടിക്കൊണ്ട് പുതിയ മദ്യനയം തയാറാക്കും. മദ്യ ഉപഭോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായില്ല. ലഹരിമരുന്ന് ഉപയോഗത്തിലെ വർധന അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
അഴിമതിരഹിതഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളീകരണത്തിന് ജനകീയ ബദൽ കൊണ്ടുവരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റം കൊണ്ട് വരും, തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.
ജില്ലാ ഉപജില്ലാ തലങ്ങളിൽ ജനകീയ സമ്പർക്ക പരിപാടി സംഘടിപ്പിക്കും. സിവിൽ സർവീസ്സിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ കൊണ്ടുവരുമെന്നും ഗവർണർ പ്രഖ്യാപിച്ചു. കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കും. അഞ്ച് വർഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1,500 പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. പഞ്ചവത്സര പദ്ധതികൾ കൃത്യവും ആസൂത്രിതവുമാക്കും. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും, മൂന്ന് ലക്ഷംഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കും എന്നിവയാണ് നയപ്രഖ്യാപനത്തിലെ മുഖ്യ വാഗ്ദാനങ്ങൾ.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. പഞ്ചവൽസര പദ്ധതികൾ ആസൂത്രിതവും ശാസ്ത്രീയവുമാക്കും. ഇളവ് നൽകി നിക്ഷേപകരെ ആകർഷിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. സ്വകാര്യ പദ്ധതികൾ പരിസ്ഥിതിക്ക് നാശമുണ്ടാകാതെ നടപ്പിലാക്കും. വനിതകൾക്കെതിരായ അക്രമങ്ങൾ ചെറുക്കും. ക്രമസമാധാനം ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും. ന്യൂനപക്ഷ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
വികസന പദ്ധതികൾക്ക് ഭൂമി നൽകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫിലിം സിറ്റി സ്ഥാപിക്കും. യൂണിവേഴ്സിറ്റി ലൈബ്രറികളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ കൂടുതൽ പദ്ധതികൾ
- അഴിമതിരഹിത ഭരണം ഉറപ്പാക്കും
- വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും
- വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും
- പദ്ധതികൾ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം
- വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.
- 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
- ഐടി, ടൂറിസം, ബയോടെക്നോളജി മേഖലകളിൽ 10 ലക്ഷം തൊഴിലവസരം.
- പട്ടിണിരഹിത സംസ്ഥാനമാക്കും
- തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാക്കും
- ജില്ലാ ഉപജില്ലാ തലങ്ങളിൽ ജനകീയ സമ്പർക്ക പരിപാടി
- 1500 പുതിയ സ്റ്റാർട്ട് അപ്പുകൾ
- മൂന്ന് ലക്ഷംഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കും
- കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും
- ന്യൂനപക്ഷ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും
- ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫിലിം സിറ്റി സ്ഥാപിക്കും
- യൂണിവേഴ്സിറ്റി ലൈബ്രറികളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തും
- കുടുംബശ്രീ മാതൃകയിൽ വയോധികർക്ക് സഹായപദ്ധതി
- ജില്ലാ ആശുപത്രികളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കും
- തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വിപുലീകരിക്കും
- കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതി, ധനസഹായം
- 24X7 വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും
- എയ്ഡ്സ് രോഗികളുടെ പുനഃരധിവാസത്തിന് പദ്ധതി
- കഴക്കൂട്ടം ടെക്നോസിറ്റി പണി ഉടൻ പൂർത്തിയാക്കും
- 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
- ഐടി, ടൂറിസം, ബയോടെക്നോളജി മേഖലകളിൽ 10 ലക്ഷം തൊഴിലവസരം.
- എട്ടു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക്കാക്കും
- ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും
- സ്കൂളുകളിൽ യോഗപരിശീലനം നടപ്പാക്കും
- കലാമണ്ഡലം കൽപ്പിത സർവകലാശാലയെ സാംസ്കാരിക സർവകലാശാലയാക്കും
- ജൈവ പച്ചക്കറി വ്യാപകമാക്കും
- ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും
- ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോൾ വിപണി വില നൽകും. പുനരധിവാസം ഉറപ്പാക്കും