- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മുഖം മിനുക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ; മന്ത്രി സഭയിൽ വൻ അഴിച്ച് പണി വന്നേക്കുമെന്ന് സൂചന; കഴിവുള്ള നിരവധിപേർ പുറത്ത് നിൽക്കുമ്പോൾ മോശം പ്രകടനം തുടരുന്ന മന്ത്രിമാരെ ഇനിയും നിലനിർത്തേണ്ടതില്ലെന്ന് ഉറച്ച് പിണറായി; അഴിച്ചുപണി ചെങ്ങന്നൂർ ഫലത്തിന് ശേഷമെന്നും സൂചന
തിരുവനന്തപുരം:മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ പിണറായി സർക്കാർ മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങു്‌നനതായി സൂചന. ചില മന്ത്രിമാരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും മുന്നണിക്കും തൃപിതിയില്ലാത്ത സാഹചര്യത്തിലും കഴുവുള്ള നിവരധി എംഎൽഎമാർ വെറുതെ നിൽക്കുമ്പോൾ പലരും പണിയെടുക്കാതെ വിലസ്സുന്നുവെന്ന ആരപണവും മുന്നണിക്കുള്ളിൽ സജ0ീവമാണ്.മൂന്നാം വയസ്സിലേക്ക് ഇന്നു കാലൂന്നുന്ന പിണറായി സർക്കാർ മുഖം മിനുക്കാൻ മന്ത്രിസഭയെ അഴിച്ചുപണിയുമോയെന്ന അഭ്യൂഹം അധികാര കേന്ദ്രങ്ങളിൽ നിന്നുയരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി ഈ തീരുമാനത്തിനു നിർണായകമാകും എന്നാണ് സൂചന അതിനു രണ്ടു കാരണമുണ്ട് ചില വകുപ്പുകളുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച സിപിഎം തൃശൂർ സംസ്ഥാന സമ്മേളനം അഴിച്ചുപണിയുടെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ തിരികെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്ന സമ്മർദവും സിപിഎമ്മിലുണ്ട്. സമ്മേളനത്തിൽ ആസൂത്രിതമെന്നു തോന്നാവുന്ന തരത്തിൽ
തിരുവനന്തപുരം:മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ പിണറായി സർക്കാർ മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങു്‌നനതായി സൂചന. ചില മന്ത്രിമാരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും മുന്നണിക്കും തൃപിതിയില്ലാത്ത സാഹചര്യത്തിലും കഴുവുള്ള നിവരധി എംഎൽഎമാർ വെറുതെ നിൽക്കുമ്പോൾ പലരും പണിയെടുക്കാതെ വിലസ്സുന്നുവെന്ന ആരപണവും മുന്നണിക്കുള്ളിൽ സജ0ീവമാണ്.മൂന്നാം വയസ്സിലേക്ക് ഇന്നു കാലൂന്നുന്ന പിണറായി സർക്കാർ മുഖം മിനുക്കാൻ മന്ത്രിസഭയെ അഴിച്ചുപണിയുമോയെന്ന അഭ്യൂഹം അധികാര കേന്ദ്രങ്ങളിൽ നിന്നുയരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി ഈ തീരുമാനത്തിനു നിർണായകമാകും എന്നാണ് സൂചന
അതിനു രണ്ടു കാരണമുണ്ട് ചില വകുപ്പുകളുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച സിപിഎം തൃശൂർ സംസ്ഥാന സമ്മേളനം അഴിച്ചുപണിയുടെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ തിരികെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്ന സമ്മർദവും സിപിഎമ്മിലുണ്ട്. സമ്മേളനത്തിൽ ആസൂത്രിതമെന്നു തോന്നാവുന്ന തരത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു. തീരുമാനം പാർട്ടി സമ്മേളനങ്ങൾക്കു ശേഷമെന്ന ധാരണയാണു നേരത്തേ ഉണ്ടായിരുന്നതെങ്കിൽ ആ കാലാവധി പിന്നിട്ടു.മന്ത്രിമാർക്ക് നേരത്തെ പ്രോഗ്രസ് കാർഡ് നിലവിൽ വന്നിരുന്നു. എന്തായാലും ഉപതെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും
മന്ത്രിമാരിൽ ചിലരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കാനുള്ള പഴയ ആലോചന വേണ്ടെന്നു വച്ചതും മന്ത്രിസഭാ പുനഃസംഘടന കണക്കാക്കിയാണെന്നു സംസാരമുണ്ട്. മന്ത്രിയാണെന്നതിന്റെ പേരിൽ സെക്രട്ടേറിയറ്റിൽ നിന്നു മാറ്റുന്നവർ പിന്നീട് മന്ത്രിസഭയിൽ നിന്നുകൂടി ഒഴിവാക്കപ്പെടുമ്പോൾ സംഘടനയിലെയും പാർലമെന്ററി രംഗത്തെയും പദവികൾ പോകും. സാധാരണ ഇടതു മന്ത്രിസഭകളിൽ ഇടയ്ക്കിടെ അഴിച്ചുപണി ഉണ്ടാകാറില്ല. എന്നാൽ, എല്ലാ മന്ത്രിമാരുടെയും പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കു തന്നെ മതിപ്പില്ല. രാജിവച്ച ഘടകകക്ഷി മന്ത്രി എ.കെ.ശശീന്ദ്രൻ പിന്നീടു കുറ്റവിമുക്തനായപ്പോൾ മന്ത്രിസഭയിൽ തിരിച്ചെത്തിയിരുന്നു. ആ നീതി ജയരാജനു ലഭിച്ചില്ലെന്ന പരാതി പിണറായിക്കു പരിഗണിക്കേണ്ടി വരും. കണ്ണൂരിലെ പാർട്ടി സമവാക്യങ്ങളിലുണ്ടായ മാറ്റവും ജയരാജന്റെ സ്ഥാനനഷ്ടവുമായി ബന്ധമുണ്ട്.
21 പേർ വരെ ആകാവുന്ന മന്ത്രിസഭയിൽ ഇപ്പോൾ 19 പേരേയുള്ളൂ. എന്നാൽ, മന്ത്രിസഭയുടെ വലുപ്പം കുറച്ച തീരുമാനം മാറ്റുന്നതിൽ മുഖ്യമന്ത്രിക്കു താൽപര്യക്കുറവുണ്ട്. അപ്പോൾ, ആരെ മാറ്റുമെന്ന ചോദ്യമുയരുന്നു. അനാരോഗ്യം അലട്ടുന്ന ചിലരുടെ പേരുകൾ ഉയരുമ്പോൾത്തന്നെ അവരുടെ സ്ഥിതി മെച്ചപ്പെട്ടല്ലോയെന്ന മറുവാദവുമുണ്ട്. വിദ്യാഭ്യാസം, തദ്ദേശഭരണം, ആരോഗ്യം വകുപ്പുകൾക്കെതിരെയായിരുന്നു തൃശൂർ സമ്മേളനത്തിലെ മുഖ്യവിമർശനം. പ്രവർത്തനം വിലയിരുത്തി നടപടിക്കു മുഖ്യമന്ത്രി തുനിഞ്ഞാൽ അഴിച്ചുപണി വിപുലമാകാം. അല്ലെങ്കിൽ, ജയരാജനെ തിരികെ കൊണ്ടുവരുന്നതിനോടനുബന്ധിച്ചുള്ള മാറ്റങ്ങൾക്കേ സാധ്യതയുള്ളൂ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളാണ് ഈ സാഹചര്യത്തിൽ നിർണായകം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി മുന്നണിയെയും സർക്കാരിനെയും ശക്തിപ്പെടുത്തണമെന്നാണു സിപിഎം തീരുമാനം. അതിനു മന്ത്രിസഭയിലും മാറ്റങ്ങളാകാമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ സിപിഎം അതിലേക്കു കടക്കും. പൊലീസിന്റെ പ്രവർത്തനം, സർക്കാർ പ്രവർത്തനങ്ങളുടെ വേഗം, നാലു മിഷനുകളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള വിയോജിപ്പുകളും സിപിഎം ഗൗരവത്തിലെടുക്കുന്നു.
ചെങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി ചർച്ച ചെയ്ത് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കട്ടെ എന്നും അപ്പോൾ തീരുമാനമെടുക്കാമെന്ന നിലപാടുുമാണ് സിപിഐക്ക് ഉള്ളത്.സിപിഐ മന്ത്രിമാരിൽ ചിലരെക്കുറിച്ചും പാർട്ടിക്കകത്തും മലപ്പുറം സംസ്ഥാന സമ്മേളനത്തിലും വിമർശനമുയർന്നുവെങ്കിലും അഴിച്ചുപണിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. നാലു മന്ത്രിമാരും തുടരുമെന്നു നേതൃത്വം പറയുന്നുണ്ടെങ്കിലും മാറ്റത്തിനു സിപിഎം മുൻകയ്യെടുത്താൽ സിപിഐയും അക്കാര്യം ആലോചിച്ചേക്കാം.