- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാറിന്റെ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകൾക്ക് പ്രവർത്തനാനുമതി നൽകി; ടു സ്റ്റാറിൽ ബിയർ പാർലർ ലൈസൻസ്; പ്രത്യേക ബാൻക്വിറ്റ് ഹാളുകളിൽ ലൈസൻസെടുത്ത് മദ്യം വിളമ്പാം; ബാറുകളുടെ പ്രവൃത്തി സമയം 12 മണിക്കൂറാക്കി ചുരുക്കി; മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസാക്കി വർദ്ധിപ്പിച്ചു
തിരുവനന്തപുരം: ഇടതുമുന്നണിയുടെ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിന് അറിയിച്ചു. ത്രീസ്റ്റാർ ബാറുകൾ തുറക്കുന്നതും മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസാക്കി വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടതു സർക്കാറിന്റെ മദ്യനയം. നിയമതടസമില്ലാത്ത എല്ലാ ബാറുകൾക്കും അനുമതി നൽകാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ത്രീസ്റ്റാർ മുതലുള്ള ബാറുകൾക്കാണ് അനുമതി നൽകുക. ടൂസ്റ്റാർ ഹോട്ടലുകൾക്ക് ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കും. കള്ളുവിൽപ്പന വർധിപ്പിക്കാനും ബാറുകളിൽ കള്ള് വിൽക്കാനും പുതിയ മദ്യനയം വ്യക്തമാക്കുന്നു. കേരളത്തിൽ സമ്പൂർണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി, യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്ന് പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്ത് കൂടുതൽ ലഹരി വിമോചന കേന്ദ്രങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി അറ
തിരുവനന്തപുരം: ഇടതുമുന്നണിയുടെ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിന് അറിയിച്ചു. ത്രീസ്റ്റാർ ബാറുകൾ തുറക്കുന്നതും മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസാക്കി വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടതു സർക്കാറിന്റെ മദ്യനയം.
നിയമതടസമില്ലാത്ത എല്ലാ ബാറുകൾക്കും അനുമതി നൽകാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ത്രീസ്റ്റാർ മുതലുള്ള ബാറുകൾക്കാണ് അനുമതി നൽകുക. ടൂസ്റ്റാർ ഹോട്ടലുകൾക്ക് ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കും. കള്ളുവിൽപ്പന വർധിപ്പിക്കാനും ബാറുകളിൽ കള്ള് വിൽക്കാനും പുതിയ മദ്യനയം വ്യക്തമാക്കുന്നു.
കേരളത്തിൽ സമ്പൂർണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി, യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്ന് പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്ത് കൂടുതൽ ലഹരി വിമോചന കേന്ദ്രങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാറുകൾ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി പുനർ നിശ്ചയിച്ചു. എഫ്എൽ 2,3 ലൈസൻസുള്ള റെസ്റ്റോറന്റുകൾക്ക് ആവശ്യമുള്ള സമയത്ത് പ്രത്യേക ഫീസ് ഈടാക്കി ഡൈനിങ് ഹാളിൽ മദ്യം വിളമ്പാൻ അനുമതി നൽകും. ടൂറിസം മേഖലയിലെ ബാറുകൾക്ക് 13 മണിക്കൂർ സമയം നൽകും. വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളിൽ വിദേശമദ്യം ലഭ്യമാക്കും, കള്ളുഷാപ്പുകളുടെ വിൽപന മൂന്നുവർഷത്തിൽ ഒരിക്കലാക്കി മാറ്റാനും കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങൾക്കു മുൻഗണന നൽകാനും മദ്യനയത്തിൽ പറയുന്നു.
ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്കാണ് ശുദ്ധമായ കള്ളു വിതരണത്തിനു സൗകര്യം അനുവദിച്ചിരിക്കുന്നത്. ശുചിത്വത്തിനു ആധുനിക സൗകര്യങ്ങൾ ഏർപ്പാടാക്കും, ചെത്തുതൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനു ടോഡി ബോർഡ് രൂപീകരിക്കുമെന്നും കാലാനുശ്രുതമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയിൽ വരാത്ത ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകളാണ് തുറക്കുവാൻ പോകുന്നത്. ടു സ്റ്റാർ ബാറുകൾക്ക് ഇനിമുതൽ ബിയർ, വൈൻ വിൽപ്പനയ്ക്കുള്ള അനുമതി മാത്രമായിരിക്കും നൽകുന്നത്.
മദ്യവർജനത്തിന് മുൻതൂക്കം കൊടുക്കും. മദ്യവർജന പദ്ധതി വിമുക്തി ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും ഏകോപിപ്പിച്ച് ഡി അഡിക്ഷൻ സെന്ററുകൾ തുടങ്ങും. ഉള്ളവ പരിപോഷിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.