- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് മന്ത്രിസഭയിൽ ആകെ അംഗങ്ങൾ 19; സിപിഎമ്മിന് 12ഉം സിപിഐക്കു നാലും; കോൺഗ്രസ് എസിനും എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാർ; സിപിഎമ്മിൽ വി കെ സിയും എസ് ശർമയും ഇല്ല; എം എം മണി ഒഴികെയുള്ള സെക്രട്ടറിയറ്റ് അംഗങ്ങളെല്ലാം മന്ത്രിമാർ; കെ കെ ശൈലജയും മേഴ്സിക്കുട്ടിയമ്മയും വനിതാ പ്രതിനിധികൾ; പി ശ്രീരാമകൃഷ്ണൻ സ്പീക്കർ
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിൽ ആകെ 19 മന്ത്രിമാർ. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായതായി പ്രഖ്യാപനം നടത്തിയത്. സിപിഐഎമ്മിന് 12 ഉം സിപിഐയ്ക്ക് നാലും മന്ത്രിമാരുണ്ടാവും. ബാക്കി മൂന്ന് മന്ത്രിമാർ കോൺഗ്രസ് എസ്, എൻസിപി, ജനതാദൾ എസ് എന്നീ പാർട്ടികൾക്കും നൽകും. സ്പീക്കർ സ്ഥാനം സിപിഐഎമ്മും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐയും ഏറ്റെടുക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിപിഐ(എം) മന്ത്രിമാരുടെ പട്ടികയായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ ഉയർന്നുകേട്ട പേരുകളായ എസ് ശർമ, വി കെ സി മമ്മദ് കോയ എന്നിവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളിൽ എം എം മണി ഒഴികെയുള്ളവർ മന്ത്രിയാകുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ അന്തിമതീരുമാനമുണ്ടാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, എ കെ ബാലൻ, കെ കെ ശൈലജ എന്നിവർക്കു പുറമേ ടി പി രാമ
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിൽ ആകെ 19 മന്ത്രിമാർ. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായതായി പ്രഖ്യാപനം നടത്തിയത്.
സിപിഐഎമ്മിന് 12 ഉം സിപിഐയ്ക്ക് നാലും മന്ത്രിമാരുണ്ടാവും. ബാക്കി മൂന്ന് മന്ത്രിമാർ കോൺഗ്രസ് എസ്, എൻസിപി, ജനതാദൾ എസ് എന്നീ പാർട്ടികൾക്കും നൽകും. സ്പീക്കർ സ്ഥാനം സിപിഐഎമ്മും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐയും ഏറ്റെടുക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സിപിഐ(എം) മന്ത്രിമാരുടെ പട്ടികയായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ ഉയർന്നുകേട്ട പേരുകളായ എസ് ശർമ, വി കെ സി മമ്മദ് കോയ എന്നിവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളിൽ എം എം മണി ഒഴികെയുള്ളവർ മന്ത്രിയാകുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ അന്തിമതീരുമാനമുണ്ടാകും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, എ കെ ബാലൻ, കെ കെ ശൈലജ എന്നിവർക്കു പുറമേ ടി പി രാമകൃഷ്ണൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ ടി ജലീൽ, എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ മന്ത്രിമാരാകും.
സ്പീക്കർ സ്ഥാനത്തേക്കാണു പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നത്. ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പിനെ സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നവർക്ക് അതേ വകുപ്പുകൾ തന്നെ നൽകുമെന്നാണു സൂചന. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിയാകുന്ന പിണറായി വിജയൻ തന്നെയാകും കൈകാര്യം ചെയ്യുന്നത്. ധനകാര്യം തോമസ് ഐസക്കിനു ലഭിക്കും. മുൻ വൈദ്യുതി-പട്ടികജാതി-ക്ഷേമമമന്ത്രിയായ ബാലന് അതേ വകുപ്പുകൾ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിമാരുടെ വകുപ്പുകൾ ബുധനാഴ്ച തീരുമാനിക്കും. 25 പേർ മാത്രമേ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടാകൂവെന്നും എൽഡിഎഫ് യോഗത്തിൽ ധാരണയായി.