- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റിന് മുൻപിൽ ഉപരോധത്തിനൊരുങ്ങി എൽ ഡി എഫ്; പ്രതിഷേധം മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്നാരോപിച്ച്; ആരോപണം മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന വാർത്ത നൽകിയെന്ന്
കണ്ണുർ: മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് കണ്ണൂർ ബ്യുറോ ഓഫിസിന് മുൻപിൽ ഉപരോധം നടത്തുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ കുറെക്കാലമായി സിപിഎമ്മിനെതിരെ നിരന്തരം വ്യാജവാർത്തകൾ ചമയ്ക്കുകയാണ് ഏഷ്യാനെറ്റ് ഏറ്റവും ഒടുവിൽ മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന് പറഞ്ഞ് ഏഷ്യാനെറ്റിൽ വ്യാജ വാർത്ത വന്നു.
ഇത്തരത്തിൽ പാർട്ടിയെ താറടിക്കാനും അണികൾക്കിടെയിൽ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് ചാനൽ ശ്രമിക്കുന്നത്. മുസ്ലിം ലീഗ് നേതാക്കളുമായി ഗുഡാലോചന നടത്തിയാണ് ലേഖകൻ വാർത്ത ചമയ്ക്കുന്നതെന്നും ജയരാജൻ പറഞ്ഞു. പതിനഞ്ചിന് രാവിലെ പത്ത് മണിക്ക് കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ സമരം നടത്തുക.
അഴീക്കോട് എംഎൽഎ കെ.എം ഷാജിക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവാണ് വീട്ടിൽ നിന്നും വിദേശ കറൻസികളും അനധികൃതമായി സൂക്ഷിച്ച അരക്കോടിയും പിടിച്ചെടുത്ത തെന്ന് എം.വി ജയരാജൻ.ഇതിന്റെ ഉറവിടം ഷാജി അടിയന്തിരമായി വെളിപ്പെടുത്തണമെന്നും ജയരാജൻ പറഞ്ഞു.
മൻസുർ വധക്കേസിലെ പ്രതിയായ രതീഷ്കുലേരിയുടെ മരണത്തിന് ഉത്തരവാദിത്വം ലീഗ് നേതൃത്വത്തിനാണ്.നിരപരാധിയായി രതീഷിനെ പ്രതിചേർക്കാൻ പട്ടിക നൽകിയത് ലീഗ് നേതൃത്വമാണ് രതീഷിന്റെ അമ്മ നൽകിയ പരാതിയിൽ പൊലിസ് കേസെടുക്കണം. സംഭവത്തിൽ സിപിഎം രതീഷിന്റെ അമ്മ പത്മിനിയോടൊപ്പമാണെന്ന് എം.വി ജയരാജൻ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ