തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയം. എൽഡിഎഫ് സ്ഥാനാർത്ഥി റാണി വിക്രമനാണ് ജയിച്ചത്. 689 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാഴോട്ടുകോണം വാർഡിൽ റാണിയുടെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാൽ ഇത്തവണ രണ്ടാംസ്ഥാനത്ത് എത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രനാണ്.

അന്തരിച്ച വാർഡ് കൗൺസിലർ മൂന്നാംമൂട് വിക്രമന്റെ ഭാര്യയാണ് റാണി വിക്രമൻ. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ 755 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാംമൂട് വിക്രമൻ വിജയിച്ചത്. ഡിസംബർ 26നാണ് മൂന്നാംമൂട് വിക്രമൻ മരിച്ചത്. പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ പക്ഷാഘാതത്താൽ തളർന്നുവീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.