- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അൽദി സൂപ്പർമാർക്കറ്റിൽ നിന്നുള്ള കിച്ചൻ ടാപ്പുകളിൽ അളവിൽ കൂടുതൽ ലെഡ്ഡ് കണ്ടെത്തി; ചൈനാ മെയ്ഡ് ഈസി ഹോം ടാപ്പുകൾ വാങ്ങിയ ഉപയോക്താക്കൾ ആശങ്കയിൽ
മെൽബൺ: അൽദി സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കു വച്ചിരുന്ന ചൈനാ മെയ്ഡ് കിച്ചൻ ടാപ്പുകളിൽ അളവിൽ കൂടുതൽ ലെഡ്ഡ് കണ്ടെത്തിയതായി റിപ്പോർട്ട്. അനുവദനീയമായതിനെക്കാൾ 15 ഇരട്ടി ഈയമാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന കിച്ചൻ ടാപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ എമ്പാടുമുള്ള അൽദി സ്റ്റോറുകളിൽ സെപ്ഷ്യൽ ബൈ ഓഫറിൽ ഉൾപ്പെടുത്തി ജൂൺ പത്തിനാണ് ഈസി ഹോം സ്പിറൽ സ്പ്രിങ് മിക്‌സർ ടാപ്പ് വില്പനയ്ക്ക് വച്ചിരുന്നത്. 79.99 ഡോളർ ആയിരുന്നു ഇവയുടെ വില. എന്നാൽ ക്യൂൻസ് ലാൻഡ് ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ ടാപ്പുകളിൽ അനുവദനീയമായതിലും 15 ഇരട്ടി ഈയത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിൽ ഇത്തരം ടാപ്പ് ഉപയോഗിക്കുന്ന വീട്ടുടമകൾക്ക് മുന്നറിയിപ്പുമായി കമ്മീഷൻ രംഗത്ത് ഇറങ്ങുകയായിരുന്നു. അതേസമയം ഓസ്‌ട്രേലിയൻ നിലവാരവുമായി ഈ ടാപ്പുകൾ ഒത്തുപോകുന്നുണ്ടെന്ന് അൽദിയുടെ തന്നെ ടെസ്റ്റിങ് ടീം കണ്ടെത്തുകയും തുടർന്ന് ഇവ വില്പനയ്ക്കു വയ്ക്കുകയുമായിര
മെൽബൺ: അൽദി സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കു വച്ചിരുന്ന ചൈനാ മെയ്ഡ് കിച്ചൻ ടാപ്പുകളിൽ അളവിൽ കൂടുതൽ ലെഡ്ഡ് കണ്ടെത്തിയതായി റിപ്പോർട്ട്. അനുവദനീയമായതിനെക്കാൾ 15 ഇരട്ടി ഈയമാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന കിച്ചൻ ടാപ്പുകളിൽ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ എമ്പാടുമുള്ള അൽദി സ്റ്റോറുകളിൽ സെപ്ഷ്യൽ ബൈ ഓഫറിൽ ഉൾപ്പെടുത്തി ജൂൺ പത്തിനാണ് ഈസി ഹോം സ്പിറൽ സ്പ്രിങ് മിക്‌സർ ടാപ്പ് വില്പനയ്ക്ക് വച്ചിരുന്നത്. 79.99 ഡോളർ ആയിരുന്നു ഇവയുടെ വില.
എന്നാൽ ക്യൂൻസ് ലാൻഡ് ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ ടാപ്പുകളിൽ അനുവദനീയമായതിലും 15 ഇരട്ടി ഈയത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിൽ ഇത്തരം ടാപ്പ് ഉപയോഗിക്കുന്ന വീട്ടുടമകൾക്ക് മുന്നറിയിപ്പുമായി കമ്മീഷൻ രംഗത്ത് ഇറങ്ങുകയായിരുന്നു.
അതേസമയം ഓസ്‌ട്രേലിയൻ നിലവാരവുമായി ഈ ടാപ്പുകൾ ഒത്തുപോകുന്നുണ്ടെന്ന് അൽദിയുടെ തന്നെ ടെസ്റ്റിങ് ടീം കണ്ടെത്തുകയും തുടർന്ന് ഇവ വില്പനയ്ക്കു വയ്ക്കുകയുമായിരുന്നുവെന്ന് അൽദി ഓസ്‌ട്രേലിയ വക്താവ് വെളിപ്പെടുത്തി. ഇതസംബന്ധിച്ച് ക്യൂബിസിസി ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ടാപ്പുകൾ വാങ്ങിയിട്ടുള്ളതും അത് വീടുകളിൽ പിടിപ്പിക്കാത്തവരുമായ ഉപയോക്താക്കൾക്ക് അൽദിയിൽ നിന്നു തന്നെ ഇതു മാറിയെടുക്കാമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഇതുവെല്ലുവിളി ഉയർത്തുന്ന പക്ഷം ടാപ്പുകൾ തിരിച്ചുവിളിക്കാമെന്നും അൽദി ഉറപ്പുനൽകിയതായി എസിസിസി വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ബിൽഡിങ് കോഡ്‌സ് ബോർഡിനു കീഴിലുള്ള നാഷണൽ വാട്ടർമാർക്ക് സർട്ടിഫിക്കേഷൻ സ്‌കീം ഈ ഉത്പന്നത്തിന് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതാണെന്നും അൽദി വക്താവ് പറയുന്നു. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് കൂടുതൽ ആശങ്ക വേണ്ടെന്നും ടാപ്പുകൾ കൊണ്ടുവരുന്ന പക്ഷം മാറ്റി നൽകുമെന്നും വക്താവ് ചൂണ്ടിക്കാട്ടി.