- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂടുതൽ സീറ്റുകൽ പ്രതീക്ഷിച്ചിരുന്നു; തോൽവി അംഗീകരിക്കുന്ന; മഹാരാഷ്ട്രയിലെ തോൽവിയിൽ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്ര: നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ബിജെപി തോൽവി അംഗീകരിക്കുന്നതായും കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷെ വിപരീതമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്.നിയമസഭാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പൽ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. ആറ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യമാണ് വിജയിച്ചത്. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞത്.
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെഞ്ഞെടുപ്പ് ഫലം ഞങ്ങൾ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. കൂടൂതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒറ്റ സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. മൂന്ന് പാർട്ടികൾ ചേർന്നുള്ള മഹാവികാസ് അഘാഡി സഖ്യത്തിന്റെ ശക്തിയെ ഞങ്ങൾ തെറ്റായി കണക്കാക്കി.' ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
പൂണെയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. എൻഡിഎ സ്ഥാനാർത്ഥി സൻഗ്രം ദേശ്മുഖിനെ മഹാവിഘാസ് അഘാഡി സ്ഥാനാർത്ഥി അരുൺ ലാഡിനെ 48800 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ നാഗ്പൂരിലും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. കേന്ദ്രമന്ത്രിയായ നിധിൻഗഡ്കരി ആദ്യമായി നിയമസഭയിൽ എത്തുന്നത് നാഗ്പൂരിൽ നിന്നും നിയമസഭാ കൗൺസിലിലേക്ക് വിജയിച്ചാണ്.
പൂണെ, നാഗ്പൂർ എന്നിവിടങ്ങളിൽ കോൺഗ്രസും ഔറംബാഗാദ്, മറാത്ത് വാഡ സീറ്റുകളിൽ എൻസിപിയുമാണ് വിജയിച്ചത്. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.
നാഗ്പൂരിൽ കോൺഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവുവും, ബിജെപിയുടെ സന്ദീപ് ദിവാകര്ഡ ജോഷിയുമാണ് മത്സരിച്ചത്. അതേസമയം അമരാവതിയിൽ കോൺഗ്രസിനെതിരെയാണ് ബിജെപി വിജയിച്ചത്. ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത വിശ്വസ്തനാണ് അമരാവതിയിൽ നിന്നും വിജയിച്ച സന്ദീപ് ജോഷി.
ന്യൂസ് ഡെസ്ക്