കുവൈത്ത് സിറ്റി : കെഫാക്-യൂനിമണി സീസൺ 7 ലെ ഗ്രൂപ്പ് ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ സിൽവർ സ്റ്റാർ എഫ് സി , സി എഫ് സി സാൽമിയ, യങ് ഷൂട്ടേർസ് അബ്ബാസിയ , എന്നീ ടീമുകൾക്ക് വിജയം മലപ്പുറം ബ്രദേർസ്, ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ് സി യും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു.

അത്യന്തം ആവേശം നിറഞ്ഞ ആദ്യ മത്സരത്തിൽ ശരത് നേടിയ ഒരു ഗോളിന് സിൽവർ സ്റ്റാർ എഫ് സി , ഫഹാഹീൽ ബ്രദേർസിനെ പരാജയ പെടുത്തി.രണ്ടാം മത്സരത്തിൽ അവസാന നിമിഷം വരെ പൊരുതി കളിച്ച ബ്രദേർസ് കേരളയേ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സി എഫ് സി സാൽമിയ പരാജയപ്പെടുത്തി സി എഫ് സി സാൽമിയക്ക് വേണ്ടി ഫാസിൽ , ജമാൽ , സനിൽ അച്ചു എന്നിവർ ഗോളുകൾ നേടിയപ്പോൾ ബ്രദേർസ് കേരളയുടെ ഏക ഗോൾ അരുണിന്റെ വകയായിരുന്നു. തുടർന്ന് നടന്ന മത്സരത്തിൽ ഷഹീൻ നേടിയ ഒരു ഗോളിന് യങ് ഷൂട്ടേർസ് അബ്ബാസിയ , കുവൈറ്റ് കേരള സ്റ്റാർസിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ മലപ്പുറം ബ്രദേർസ്, ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ് സി യും തമ്മിൽ നടന്ന മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. മലപ്പുറം ബ്രദേർസിനുവേണ്ടി കൃഷണചന്ദ്രനും, ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ് സിക്കു വേണ്ടി ഷജിൻ സൈമൺ ഗോൾ നേടി

മാസ്റ്റേഴ്‌സ് ലീഗിൽ സോക്കർ കേരളയും, സ്പാർക്‌സ് എഫ് സി യും നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു, മറ്റൊരു മത്സരത്തിൽ ബ്രദേർസ് കേരളാ, സിയസ്‌കോ എഫ് സിയെ ഒരു ഗോളിന്പരാജയപ്പെടുത്തി. സി എഫ് സി സാൽമിയയും യങ് ഷൂട്ടേർസ് അബ്ബാസിയയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കു പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ് സിയെ , മാക് കുവൈറ്റ് എഫ് സി ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ഷമീർ(സ്പാർക്‌സ് എഫ് സി )ഇക്‌ബാൽ (ബ്രദേർസ് കേരളാ) ഉബൈസ് (സി എഫ് സി സാൽമിയ ) മുബഷിർ (മാക് കുവൈറ്റ് ), സോക്കർ ലീഗിൽ മാൻ ഓഫ് ദി മാച്ചായി റിതേഷ് (സിൽവർ സ്റ്റാർ എഫ് സി)അരുൺ (ബ്രദേർസ് കേരളാ) മജീദ് (കുവൈറ്റ് കേരളാ സ്റ്റാർ ) അമീഷ് (മലപ്പുറം ബ്രദേർസ്)എന്നിവരെയും തിരഞ്ഞെടുത്തു അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിമുതൽ ഗ്രൂപ്പ് എ യിലെ മാസ്റ്റർഴ്‌സ് ലീഗ്,സോക്കർ ലീഗ് മത്സരങ്ങൾ പബ്ലിക് യുത്ത് ആൻഡ് സ്പോർട്സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.