ദുബായ് -ഗ്രീൻ സറ്റാർ ചെർക്കള സംഘടിപ്പിച്ച ചെർക്കള ക്രിക്കറ്റ് ലീഗിൽ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവികളറിയാതെ സെമിയിൽ എത്തിയ ഫ്രണ്ട്‌സ് ഇലവൻ ചെർക്കളയെ അൽ സമ സൂപ്പർ കിങ് സെമിയിൽ തളച്ചു.വാശിയേറിയ ഫൈനൽ മത്സരത്തിൽ അൽ സമസൂപ്പർ കിങ് ബോളർമാരുടെ പന്തുകളെ ഗാലറികളിലേക്ക് പറത്തി പി ബി സ്മാർട്ട് സ്‌ട്രൈക്കർസ് ഭീമൻ കപ്പിൽ മുത്തമിട്ടു.

പി ബി സ്മാർട്ട് സ്‌റ്റ്രൈക്കർസ്,അൽ സമ സൂപ്പർ കിങ്‌സ്,ഫ്രണ്ട്‌സ് ഇലവൻ ചെർക്കള,വിന്നേർസ് ദുബായ്,കമാലിയാസ് ഡസ്ലേഴ്‌സ് ബ്‌ളൂണ്ടീസ്,കറാമ വാരിയർസ് എന്നീ ആറു ടീമുകളാണ് പ്രീമിയർ ലീഗിൽ പരസ്പരം കൊംബു കോർത്തത്.വ്യാഴാഴ്ചപാതിരാത്രി മുതൽ ആരംഭിച്ച ആവേശകരമായ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്..

പ്രവാസത്തിന്റെ ഒഴിവു ദിനങ്ങളിൽ ഒത്തു ചേർന്ന് കാരുണ്യമർഹിക്കുന്ന വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും വേണ്ട സഹായങ്ങളെത്തിച്ചു കൊണ്ട് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രീൻ സ്റ്റാർ ചെർക്കളയുടെ യു എ ഇ ലുള്ള അംഗങ്ങളാണ് ആറു ടീമുകളായി അണി നിരന്ന് പ്രീമിയർ ലീഗിൽ മാറ്റുരച്ചത്.

ഗ്രീൻ സ്റ്റാർ ചെർക്കളയുടെ ആദ്യ സീസൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം, ദേരയിലെ മൗണ്ട് റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ സദസ്സിൽ വെച്ച് വിതരണം ചെയ്തു.

ഗ്രീൻ സ്റ്റാർ അഡൈ്വസറി ബോർഡ് ചെയർമാനും കെ എം സി സി നേതാവുമായ ഹനീഫ ചെർക്കളയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

വിനോദത്തോടൊപ്പം അശരണരുടെ കണ്ണീരൊപ്പാൻ കൂടി വിഹിതങ്ങൾ മാറ്റിവെച്ച് കൊണ്ട് പ്രവർത്തിക്കാൻ മുസ്ലിം ലീഗിനും കീഴ്ഘടകങ്ങൾക്കും മാത്രമേ കഴിയൂ എന്നും ആളോഹരി കണക്കിൽ മുസ്ലിംകൾ 99 ശതമാനവും മുസ്ലിംലീഗിൽ ഉള്ളത് കാസറകോട് ജില്ലയിൽ മാത്രമാണെന്നും, യുവാക്കളെ കെ എം സി സി എന്ന സംഘടനയിലേക്ക് അടുപ്പിക്കാൻ ഇത്തരം വിനോദങ്ങൾക്കാവട്ടേയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഇബ്രാഹിം എളേറ്റിൽ പറഞ്ഞു.

സിദ്ധീഖ് കനിയടുക്കത്തിൻടെ ഖിറാഅത്തോടെ ആരംഭിച്ച പ്രൗഡ ഗംഭീരമായ ചടങ്ങിന് സ്വാഗതസംഘം ചെയർമാൻ അസീസ് കമാലിയ സംഘമത്തിന് സ്വാഗതം പറഞ്ഞു

യു എ ഇ ലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും ബിസിനസ് പ്രമുഖരും അണിനിരന്ന സദസ്സിൽ ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ഭീമൻ കപ്പ് യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിലും ദുബായ് സംസ്ഥാന കെ എം സി സി അധ്യക്ഷൻ അൻവർ നഹയും ചേർന്ന് നൽകി.

റണ്ണർ അപ്പ് നേടിയ ടീമിനുള്ള കപ്പ് ദുബായ് കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുംഭാഗം,എം എ മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് നൽകി.

ദുബൈ കെ എം സി സി കാസറഗോട്ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി,ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി , ജില്ലാ ഭാരവാഹികളായ ഹനീഫ ടിആർ, റഷീദ് ഹാജി കല്ലിങ്കാൽമണ്ഡലം പ്രസിഡൻട് സലാം കന്യപ്പാടി, വൈസ് പ്രസിഡൻട് ഐ പി എം ഇബ്രാഹിം, സെക്രട്ടറി സിദ്ധീഖ് ചൗക്കി കെ എം സി സി യുടേയും വിവിധ സംഘടനകളുടേയും നേതാക്കളായ റഫീഖ് മാങ്ങാട്, ഇല്യാസ് കട്ടക്കൽ,സുബൈർ മാങ്ങാട്,അൻതാസ് ചെമ്മനാട്,ജി എസ് ഇബ്രാഹിം ചന്ദ്രൻപാറ,നൗഫൽ ചേരൂർ തുടങ്ങിയവർ വിവിധ ട്രോഫികൾ വിതരണം ചെയ്തു.

ശാഫി ഖാളിവളപ്പിൽ, ഇല്ല്യാസ് ചെർക്കള, റിയാസ് കോലാച്ചിയടുക്കം, ഇസ്മായിൽ ചെർക്കള, കാദർ ദോഹ, ജസീം അല്ലാമ, ഇർഷാദ് കറാമ, കല്ലു ചെർക്കള, മുനീർ ബീജന്തടുക്കം, റിയാസ് കോലാച്ചിയടുക്കം,മുഷ്താഖ് സി എൻ, റിയാസ് പി ബി, കാദർ താജ്, ചെമ്മു ബടകേക്കര, നസീർ സികെ, സാലി അല്ലാമ, മുസ്തഫ ബാലടുക്ക, കാദർ കറാമ, ഫായിസ് കറാമ,നെബു മല്ലം തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.സിദ്ദിഖ് സി എം സി നന്ദിപറഞ്ഞു.