ദുബൈ : മെയ് 18 ന് കാൽപന്തുകളിയുടെ വിരുന്നൊരുക്കി ദുബൈയിൽ നടക്കുന്ന അതിഞ്ഞാൽസോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ എത്തുന്ന ബാവാസ് ദുബൈയുടെ ജെർയ്‌സി പ്രകാശനം ദുബൈയിൽ വെച്ച് നടന്നു.

പ്രവാസീ ബിസിനസ്സ് രംഗത്തെ മികച്ച വ്യക്തിത്വവും ജീവരണ്യ മേഖലയിലെ നിസ സാന്നിധ്യവുമായ മെട്രോ മുജീബ് സാഹിബാണ് ജെർയ്‌സീ പ്രകാശനംചെയ്തത് , അദ്ധേഹത്തിന്റെ ദുബൈയിലുള്ള ബിസിനസ്സ് ഗ്രൂപ്പാണ് ബാവാസ് ദുബൈയുടെജെർസി സ്‌പോണസർ ചെയ്യുന്നത്.

പ്രകാശന ചടങ്ങിൽ ബാവാസ് ദുബൈയുടെ ടീം ക്യാപ്റ്റൻജാഫർ ബാവാ , ടീം മാനേജർ അഷ്‌റഫ് ബച്ചൻ , റഫീക്ക് കല്ലായി , പൊതുപ്രവർത്തകൻഫാറൂക്ക് പി.എം എന്നിവർ സംബന്ധിച്ചു. മെയ് 18 ന് വൈകുന്നേരം ദുബൈ ക്വീസിസ്അൽബുസ്താൻ ഫുട്‌ബോൾ ഗ്രൗണ്ടിലാണ് അതിഞ്ഞാൽ സോക്കർ ലീഗ് - 2017 അരങ്ങേറുന്നത്.