- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് ചുവട് മാറിയതോടെ സിപിഎം പേടി മാറി ലീഗ് നേതാക്കൾ; ഐസ്‌ക്രീം കേസിൽ പെട്ടതോടെ കുഞ്ഞാലിക്കുട്ടി 20 വർഷത്തോളം എടുത്തത് സിപിഎമ്മിനോട് മൃദുസമീപനം; കുഞ്ഞാലിക്കുട്ടിയെ ഭയന്ന് സിപിഎം വിമർശനവും പിണറായി വിമർശനവും കുറച്ച ലീഗ് എംഎൽഎ.മാർ ഇപ്പോൾ സ്വതന്ത്രർ; വനിതാ മതിൽ വിഷയത്തിൽ നിയമസഭയിൽ എം.കെ.മുനീറിന്റെ പ്രസംഗം ലീഗിൽ സജീവ ചർച്ച; സിപിഎമ്മിനെതിരെയുള്ള പോരാട്ടം കർശനമാക്കാനൊരുങ്ങി ലീഗ്
കോഴിക്കോട്:പുതുവർഷ പുലരിയിൽ കേരളത്തിൽ നടക്കുന്ന വനിതാ മതിലാണ് എങ്ങും ചർച്ച.ആ ചർച്ച ലീഗ് നേത്യത്വത്തിലും തലക്ക് പിടിച്ചിരിക്കുകയാണ്.പിണറായി വിജയന്റെ നേത്യത്വത്തിൽ പ്രഖ്യാപിച്ച വനിതാ മതിൽ വർഗീയ മതിലാണെന്ന് നിയമസഭയിൽ ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎ പറഞ്ഞതോടെ നിയമസഭ ശബ്ദമുഖരിതമായി.പ്രതിഷേധ കോലാഹലങ്ങളായി.സൈബർ സഖാക്കൾ മുനീറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.മുനീറിനെതിരെയുള്ള സൈബർ സഖാക്കളുടെയും നേതാക്കളുടെയും വിമർശനത്തെ എങ്ങനെ നേരിടണണെന്നതിനെ കുറിച്ചാണ് ലീഗ് നേത്യത്വത്തിൽ ഇപ്പോൾ ചർച്ച നടക്കുന്നത്.ഈ ചർച്ചകളിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യമാണ് പാർട്ടിയിൽ കൂടുതൽ ചർച്ചക്കിടയാക്കുന്നത്.സിപിഎം മനസും ഇപ്പോൾ പിണറായി ഭക്തിയും ആവോളമുള്ള പി.വി.അബ്ദുൽവഹാബ് എംപി.യെ സിപിഎം.വിമർശന വേദികളിൽ കാണാതായിട്ട് വർഷം പലതും കഴിഞ്ഞെന്ന് പ്രധാന നേതാക്കൾ പറയുന്നു. ഐസ്‌ക്രീം കേസിന് പിന്നാലെ ഉരുകി ഒലിച്ചു തീർന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ധൈര്യമെന്നാണ് വിമർശകർ പറയുന്
കോഴിക്കോട്:പുതുവർഷ പുലരിയിൽ കേരളത്തിൽ നടക്കുന്ന വനിതാ മതിലാണ് എങ്ങും ചർച്ച.ആ ചർച്ച ലീഗ് നേത്യത്വത്തിലും തലക്ക് പിടിച്ചിരിക്കുകയാണ്.പിണറായി വിജയന്റെ നേത്യത്വത്തിൽ പ്രഖ്യാപിച്ച വനിതാ മതിൽ വർഗീയ മതിലാണെന്ന് നിയമസഭയിൽ ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎ പറഞ്ഞതോടെ നിയമസഭ ശബ്ദമുഖരിതമായി.പ്രതിഷേധ കോലാഹലങ്ങളായി.സൈബർ സഖാക്കൾ മുനീറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.മുനീറിനെതിരെയുള്ള സൈബർ സഖാക്കളുടെയും നേതാക്കളുടെയും വിമർശനത്തെ എങ്ങനെ നേരിടണണെന്നതിനെ കുറിച്ചാണ് ലീഗ് നേത്യത്വത്തിൽ ഇപ്പോൾ ചർച്ച നടക്കുന്നത്.ഈ ചർച്ചകളിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യമാണ് പാർട്ടിയിൽ കൂടുതൽ ചർച്ചക്കിടയാക്കുന്നത്.സിപിഎം മനസും ഇപ്പോൾ പിണറായി ഭക്തിയും ആവോളമുള്ള പി.വി.അബ്ദുൽവഹാബ് എംപി.യെ സിപിഎം.വിമർശന വേദികളിൽ കാണാതായിട്ട് വർഷം പലതും കഴിഞ്ഞെന്ന് പ്രധാന നേതാക്കൾ പറയുന്നു.
ഐസ്‌ക്രീം കേസിന് പിന്നാലെ ഉരുകി ഒലിച്ചു തീർന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ധൈര്യമെന്നാണ് വിമർശകർ പറയുന്നത്.പിന്നീട് ധൈര്യപൂർവ്വം സിപിഎമ്മിനെതിരെ സംസാരിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിട്ടില്ല.ഇതിനെ നേതാക്കൾ ആരും തന്നെ തുടക്കത്തിൽ എതിർത്തിരുന്നില്ല.എന്നാൽ സിപിഎമ്മിനെതിരെ രൂക്ഷമായി വിമർശനം അഴിച്ചു വിടുന്ന നേതാക്കളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ കുഞ്ഞാലിക്കുട്ടി എത്തിയതോടെയാണ് പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉയർന്നത്.കഴിഞ്ഞ 20 വർഷത്തെ ലീഗ് അംഗങ്ങളുടെ നിയമസഭാ പ്രസംഗങ്ങൾ പരിശോധിച്ചാൽ സിപിഎമ്മിനെതിരെ കടുകടുത്ത പ്രയോഗങ്ങളോ വിമർശനങ്ങളോ ലീഗ് മെമ്പർമാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നതാണ് വസ്തുത.അതിന് തടയിട്ടത് കുഞ്ഞാലിക്കുട്ടിയാണെന്ന് ലീഗ് നേതാക്കൾ ഇപ്പോൾ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.കുഞ്ഞാലിക്കുട്ടിയാകട്ടെ സിപിഎം എന്ന വാക്ക് തന്നെ ഉപയോഗിച്ചിട്ടില്ലെന്നതാണ് പാർട്ടി നേതാക്കൾ പറയുന്നത്.
പിണറായി പേടി കൊണ്ടും തന്നെ തോൽപ്പിച്ച കെ.ടി.ജലീൽ മന്ത്രിയായത് സഹിക്കാനുള്ള അസഹിഷ്ണത കൊണ്ടുമാണ് കുഞ്ഞാപ്പ ന്യുഡൽഹിക്ക് വിമാനം കയറിയതെന്നാണ് അണിയറ വർത്തമാനം.അതിന്റെ ഹാങ്ങ്ഓവറിലാണ് ഇപ്പോഴും ലീഗിന്റെ നിയമസഭാ അംഗങ്ങൾ.അതിൽ വീണ തീപ്പൊരിയാണ് വർഗീയ മതിലിനെതിരെ ശക്തവും തീവ്രവുമായി സിപിഎമ്മിനതിരെ നടത്തിയ എം.കെ.മുനീറിന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നതെന്ന് എംഎൽഎ.മാർ വിശദീകരിക്കുന്നു.കുഞ്ഞാലിക്കുട്ടിയെ ഭയന്ന് സിപിഎം.വിമർശനവും പിണറായി വിമർശനവും കുറച്ച ലീഗ് എംഎൽഎ.മാർ ഇപ്പോൾ സർവ്വതന്ത്ര സ്വതന്ത്രന്മാരാണെന്ന് കോൺഗ്രസ് അംഗങ്ങളും പറയുന്നു.നിയമസഭാ പ്രസംഗങ്ങളിൽ കണക്കിന് സിപിഎമ്മിനെ കശക്കിയെറിഞ്ഞ് മുന്നേറാൻ കെ.എം.ഷാജി,കെ.എൻ.എ.ഖാദർ,പാറക്കൽ അബ്ദുല്ല,മഞ്ഞളാംകുഴി അലി,പി.കെ.ബഷീർ തുടങ്ങിയവർ മൽസരിക്കുന്ന കാഴ്ച ഇപ്പോൾ നിയമസഭയിൽ ദ്യശ്യമാണ്.
യൂത്ത് ലീഗിന്റെ യുവജനയാത്രയിൽ പത്തിലതികം സമാപന സമ്മേളനങ്ങളിൽ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചിട്ടുണ്ട്.ഒരു സ്ഥലത്ത് പോലും ജാഥയിലെ പ്രധാന മുദ്രാവാക്യമായ 'അക്രമരഹിത സർക്കാറിനെതിരെ' എന്ന വിഷയം വരുമ്പോൾ 'ബബബ...' അടിക്കുന്ന കുഞ്ഞാലിക്കുട്ടിയെയാണ് അണികൾ കാണുന്നത്.പിണറായി സർക്കാർ എന്നോ മാർകിസ്റ്റ് സർക്കാർ എന്നോ പറയാൻ പോലും അദേഹം മടിക്കുന്നുവെന്ന് പ്രസംഗത്തിന്റെ വീഡിയോ കാണിച്ച് ലീഗ് നേതാക്കൾ പരസ്പരം പരിഭവം പറയുന്നു.'ഇവിടെയുണ്ടൊരു കൂട്ടർ അവർ മോദിയേക്കാൾ കഷ്ടം എന്നോ അല്ലെങ്കിൽ ഇടതുപക്ഷം എന്നോ പറഞ്ഞ് രണ്ട് നാടൻ വളിപ്പ് തമാശയും പറഞ്ഞ് പാവപ്പെട്ട അണികളെ കൊണ്ട് കയ്യടിയും വാങ്ങിക്കുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നു.പിണറായിയെ രൂക്ഷമായി വിമർശിക്കുന്ന പ്രസംഗങ്ങൾ വരുമെന്നറിഞ്ഞ് കൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടി തന്റെ പ്രസംഗം കഴിഞ്ഞ ഉടനെ യുവജന യാത്രയുടെ വേദിയിൽ നിന്നും ഇറങ്ങി ഓടുകയാണത്രെ..ഊരിപ്പിടിച്ച വാളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയനെങ്ങാനും അതിന്റെ വീഡോയോ കണ്ടാൽ മൂത്രമൊഴിക്കുമെന്ന ഭീതിയാണ് കുഞ്ഞാപ്പക്കെന്നാണ് പാർട്ടിയിലെ വിമർശകർ പറയുന്നത്.
സിപിഎമ്മിനോട് മ്യദ്യസമീപനം തുടരുന്നത് പാർട്ടിയുടെ തകർച്ചയുടെ തുടക്കമാകുമെന്ന അറിവും തിരിച്ചറിവും ഭൂരിപക്ഷം ലീഗ് നേതാക്കളും ഇതിനകം നേടിയിട്ടുണ്ട്.ശബരിമല വിഷയത്തിലടക്കം മുസ്ലിം മനസ്സ് പാകപ്പെടുത്താൻ സാധിക്കുമോയെന്നാണ് സിപിഎം.പരിശോധിക്കുന്നത്.മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തിൽ കോടിയേരിയുടെ ഒരു പ്രസ്താവന കൊണ്ട് മാത്രം സായുജ്യമടഞ്ഞ സിപിഎം.ശക്തമായ ഹൈന്ദവ വികാരം ആളിക്കത്തിച്ച് പുതിയ രാഷ്ട്രീയ സമവാക്യം രചിക്കാനുള്ള പടപ്പുറപ്പാടിലാണന്ന് ലീഗ് നേതാക്കൾ മനസ്സിലാക്കുന്നു.ഇ.ടി.മുഹമ്മദ് ബഷീർ എംപി,കെ.പി.എ.മജീദ്,എം.കെ.മുനീർ,കെ.എം.ഷാജി എംഎൽഎ,പി.കെ.ഫിറോസ് തുടങ്ങിയ നേതാക്കൾ സിപിഎമ്മിനെതിരെ ശക്തമായി പോരാടണമെന്ന ആശയക്കാറാണ്.അല്ലെങ്കിൽ പാർട്ടിക്ക് 'ഡിവിഷൻ ഫാൾ' വരുമെന്ന ഭീതി നേതാക്കൾ പരസ്യമായി പാർട്ടി വേദികളിൽ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.