- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ വർഗീയതയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിച്ച കടകംപള്ളിക്കു ശക്തമായ മറുപടിയുമായി ഇടിയും കുഞ്ഞാലിക്കുട്ടിയും; സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണം; നിയമനടപടിയും പരിഗണനയിലെന്ന് ലീഗ് നേതാക്കൾ
കോഴിക്കോട്: മലപ്പുറം ന്യൂനപക്ഷ വർഗീയ മേഖലയാണെന്ന വിവാദ പരാമർശം നടത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശക്തമായ വിമർശനവുമായി മുസ്ലിംലീഗ് രംഗത്ത്. കടകംപള്ളി നടത്തിയത് വർഗീയ പരാമർശമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ലീഗിന്റെ മുതിർന്ന നേതാവും പൊന്നാനി എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. കടകംപള്ളിക്കെതിരേ കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയിരിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സി.പി.എം വിഷലിപ്തമായ പ്രചരണം നടത്തുകയാണ്. അപകടകരമായ രാഷ്ട്രീയക്കളിയാണിത്. കടകംപള്ളിക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യം പാർട്ടി ആലോചിക്കുമെന്നും ഇടി പറഞ്ഞു. കടകംപള്ളിക്കു ശക്തമായ മറുപടി നല്കി മലപ്പുറത്തുനിന്നു വിജയിച്ച ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. മലപ്പുറത്ത് വർഗീയ ധ്രുവീകരണമാണ് നടന്നതെന്ന പ്രചാരണം ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ അത്തരം വാദം ശരിയല്ല. മലപ്പുറത്ത് നടന്നത്
കോഴിക്കോട്: മലപ്പുറം ന്യൂനപക്ഷ വർഗീയ മേഖലയാണെന്ന വിവാദ പരാമർശം നടത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശക്തമായ വിമർശനവുമായി മുസ്ലിംലീഗ് രംഗത്ത്. കടകംപള്ളി നടത്തിയത് വർഗീയ പരാമർശമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ലീഗിന്റെ മുതിർന്ന നേതാവും പൊന്നാനി എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. കടകംപള്ളിക്കെതിരേ കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയിരിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സി.പി.എം വിഷലിപ്തമായ പ്രചരണം നടത്തുകയാണ്. അപകടകരമായ രാഷ്ട്രീയക്കളിയാണിത്. കടകംപള്ളിക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യം പാർട്ടി ആലോചിക്കുമെന്നും ഇടി പറഞ്ഞു.
കടകംപള്ളിക്കു ശക്തമായ മറുപടി നല്കി മലപ്പുറത്തുനിന്നു വിജയിച്ച ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. മലപ്പുറത്ത് വർഗീയ ധ്രുവീകരണമാണ് നടന്നതെന്ന പ്രചാരണം ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ അത്തരം വാദം ശരിയല്ല. മലപ്പുറത്ത് നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ ആയിരുന്നു കടകംപള്ളിയുടെ വിവാദ പ്രസ്താവന. മലപ്പുറം ന്യൂനപക്ഷ വർഗീയ മേഖലയാണെന്നും ഇ. അഹമ്മദിനെ മുസ്ലിംലീഗ് പ്രവർത്തകർ ചുമന്നാണ് പ്രചാരണ വേദികളിൽ കൊണ്ടുവന്നിരുന്നതെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ്. ന്യൂനപക്ഷ വർഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്നും മന്ത്രി പറയുകയുണ്ടായി.
ഇത് വിവാദമായതിനെ തുടർന്ന് കടകംപള്ളി വിശദീകരണവും നല്കിയിരുന്നു. മലപ്പുറം വർഗീയ മേഖലയാണെന്ന് താൻ പറഞ്ഞതായി ഒരു ചാനൽ തെറ്റിദ്ധാരണ പരത്തുകയാണ്. പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വർഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താൻ പറഞ്ഞത്. മുസ്ലിംലീഗ് അവിടെ ന്യൂനപക്ഷ വർഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അർത്ഥത്തിൽ താൻ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചരണം നടത്തുകയാണ് ഒരു മത സംഘടനയുടെ ചാനലും, ചില ഓൺലൈൻ മാധ്യമങ്ങളുമെന്നും മന്ത്രി ഫേസ് ബുക്കിലൂടെ വിശദമാക്കിയിരുന്നു.