- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.കെ.സൈനബ തട്ടമിടാറില്ല..നിസ്കരിക്കാറില്ല; എ.എൻ.എംസീർ പള്ളിയിൽ പോകാറുമില്ല..നിസ്കരിക്കാറുമില്ല; പഴയ മലബാർ ജില്ലാ ബോർഡിലേക്ക് പോസ്റ്റർ ഇറക്കിയത് അറബിമലയാളത്തിൽ; കെ.എം.ഷാജി മാത്രമല്ല മുഴുവൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മതം പറഞ്ഞുതന്നെ; നികേഷ് കുമാർ കേസിന് പോയപ്പോൾ തെക്കൻ ജില്ലക്കാർക്ക് വാർത്തയായ മതം പറഞ്ഞുള്ള വോട്ടുപിടുത്തം മലബാറുകാർക്ക് നിത്യസംഭവം
കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കിയും പിന്നീട് ആ അയോഗ്യതക്ക് രണ്ടാഴ്ച സ്റ്റേ നൽകിയുമുള്ള കേരള ഹൈക്കോടതിയുടെ വിധികൾ ഇന്നലെയാണുണ്ടായത്. ഈ വിധികൾ വന്നപ്പോൾ പൊതുവെ ഉണ്ടായ സംശയമാണ് കെഎം ഷാജിയെ പോലെ ഒരാൾ ഇങ്ങനെ മതം പറഞ്ഞ് വോട്ട് പിടിക്കുമോ എന്ന്. പ്രത്യേകിച്ച് തെക്കൻ ജില്ലയിലുള്ളവർക്കൊക്കെ. എന്നാൽ മലപ്പുറത്തുകാർക്ക് അതിൽ യാതൊരു സംശയവുമുണ്ടായിരിക്കില്ല. അവരിത് കാലാകാലങ്ങളായി കണ്ട് വരുന്നവരാണ്. കെഎം ഷാജി മാത്രമല്ല, മുസ്ലിം ലീഗിലെ സകല സ്ഥാനാർത്ഥികളും എല്ലാ തെരഞ്ഞെടുപ്പിലും മതം പറഞ്ഞ് തന്നെയാണ് വോട്ട് പിടിക്കുന്നത്. അതിനെ പള്ളികളെയും, മതപുരോഹിതന്മാരെയും കൂട്ടുപിടിക്കുന്നതൊക്കെ ഇവിടെ സ്ഥിരം സംഭവങ്ങളാണ്. നിരവധി ഉദാഹരണങ്ങളും കാണാൻ പറ്റും. . എല്ലായിടത്തും അവർ എതിർസ്ഥാനാർത്ഥി നമ്മിൽ പെട്ടവനല്ല എന്ന നിലപാടാണ് എടുത്തിരുന്നതും. അഴീക്കോട് നികേഷ്‌കുമാർ എന്ന എതിർസ്ഥാനാർത്ഥി കേസിന് പോയതുകൊണ്ടാണ് ഇക്കാര്യം പൊതുജനശ്രദ്ധയിലേക്ക് എത്തിയതെന്നു മാത്രം. മുസ്ലിം ലീഗ് ജയിച്ച അല്ലെങ്കിൽ മത്സരിച്ച സ്ഥ
കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കിയും പിന്നീട് ആ അയോഗ്യതക്ക് രണ്ടാഴ്ച സ്റ്റേ നൽകിയുമുള്ള കേരള ഹൈക്കോടതിയുടെ വിധികൾ ഇന്നലെയാണുണ്ടായത്. ഈ വിധികൾ വന്നപ്പോൾ പൊതുവെ ഉണ്ടായ സംശയമാണ് കെഎം ഷാജിയെ പോലെ ഒരാൾ ഇങ്ങനെ മതം പറഞ്ഞ് വോട്ട് പിടിക്കുമോ എന്ന്. പ്രത്യേകിച്ച് തെക്കൻ ജില്ലയിലുള്ളവർക്കൊക്കെ. എന്നാൽ മലപ്പുറത്തുകാർക്ക് അതിൽ യാതൊരു സംശയവുമുണ്ടായിരിക്കില്ല. അവരിത് കാലാകാലങ്ങളായി കണ്ട് വരുന്നവരാണ്. കെഎം ഷാജി മാത്രമല്ല, മുസ്ലിം ലീഗിലെ സകല സ്ഥാനാർത്ഥികളും എല്ലാ തെരഞ്ഞെടുപ്പിലും മതം പറഞ്ഞ് തന്നെയാണ് വോട്ട് പിടിക്കുന്നത്. അതിനെ പള്ളികളെയും, മതപുരോഹിതന്മാരെയും കൂട്ടുപിടിക്കുന്നതൊക്കെ ഇവിടെ സ്ഥിരം സംഭവങ്ങളാണ്. നിരവധി ഉദാഹരണങ്ങളും കാണാൻ പറ്റും.
.
എല്ലായിടത്തും അവർ എതിർസ്ഥാനാർത്ഥി നമ്മിൽ പെട്ടവനല്ല എന്ന നിലപാടാണ് എടുത്തിരുന്നതും. അഴീക്കോട് നികേഷ്‌കുമാർ എന്ന എതിർസ്ഥാനാർത്ഥി കേസിന് പോയതുകൊണ്ടാണ് ഇക്കാര്യം പൊതുജനശ്രദ്ധയിലേക്ക് എത്തിയതെന്നു മാത്രം. മുസ്ലിം ലീഗ് ജയിച്ച അല്ലെങ്കിൽ മത്സരിച്ച സ്ഥലങ്ങളിലൊക്കെ ഇത്തരത്തിലൊരു അന്വേഷണം നടത്തിയാൽ എങ്ങനെയാണവർ മതത്തെ ഉപയോഗപ്പെടുത്തിയതെന്ന് കൃത്യമായി മനസ്സിലാക്കാനാകും. എല്ലായിടത്തും ഒളിഞ്ഞും തെളിഞ്ഞും മതം കുത്തിവെച്ചു തന്നെയാണ് കുടുംബങ്ങളിൽ നിന്ന് വോട്ട് വാങ്ങുന്നത്. പരസ്യമായിപ്പറയുകയും ചെയ്യും, അതിനോടൊപ്പം വോട്ട് ചോദിച്ചുള്ള ഗൃഹസന്ദർശന വേളയിൽ അത് അൽപം ആത്മീയതലത്തിലും അവതരിപ്പിക്കും. നിങ്ങളൊക്കെ മുസ്ലിമല്ലെ എന്നിട്ട് എന്തുകൊണ്ടാണ് മുസ്ലിം ലീഗിന് വോട്ട് ചെയ്യാത്തത് എന്ന് പച്ചക്ക് ചോദിക്കാൻ മടിയില്ലാത്ത നിരവധി മുസ്ലിം ലീഗുകാരെ നമുക്ക് കാണാനാകും. പൊതു തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ അവരുടെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫും ഉപയോഗിക്കുന്നത് ഇതേ സമീപനം തന്നെ.
മുസ്ലിം ലീഗ് കാലാകാലങ്ങളായി തുടർന്ന് വരുന്ന ഈ നിലപാടുകൾക്കുള്ള മൂന്ന് ഉദാഹരണങ്ങൾ നോക്കാം. ഒന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ ഇ.അഹമ്മദിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ സൈനബയെ കുറിച്ചായിരുന്നു. മറ്റൊന്ന് ഐക്യകേരളത്തിന്റെ രൂപീകരണത്തിന് മുമ്പ് നടന്ന മലബാർ ഡിസ്ട്രിക് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും. മൂന്നാമതൊന്ന് തലശ്ശേരിയിൽ എ എൻ ഷംസീറിനെതിരെ പള്ളിയിൽ പോകാത്തയാളാണെന്നുള്ള പ്രചരണവുമാണ്.
സിപിഎമ്മും എൽഡിഎഫും എടുത്തിട്ടുള്ള ഏറ്റവും വലിയൊരു രാഷ്ട്രീയ നിലപാടായിരുന്നു പി.കെ.സൈനബയെന്ന മുസ്ലിം നാമധാരിയായ പുരോഗമനവാദിയെ മലപ്പുറം പോലുള്ളൊരു മുസ്ലിംഭൂരിപക്ഷ പ്രദേശത്ത് സ്ഥാനാർത്ഥിയായി നിർത്തുക എന്നത്. പേരിന് സൈനബയെന്നാണെങ്കിലും സാമ്പ്രദായിക മുസ്ലിം സ്ത്രീകളുടെ വേഷമോ രീതികളോ ആയിരുന്നില്ല പി.കെ.സൈനബയുടേത്. ആ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോഴാണ് തങ്ങളെടുത്ത മികച്ചൊരു രാഷ്ട്രീയ തീരുമാനത്തെ എതിരാളികൾ ഏത് നിലക്കാണ് പ്രതിരോധിച്ചതെന്ന് സിപിഎമ്മിനും എൽഡിഎഫിനും മനസ്സിലാക്കാനായത്. ആ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗ് പ്രവർത്തകർ മലപ്പുറത്തെ വീടുകളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന കാര്യമായിരുന്നു പികെ സൈനബയുടെ തട്ടവും, മുസ്ലിം പേരുണ്ടായിട്ടുപോലും നിസ്‌കരിക്കാത്ത സൈനബയെന്ന പ്രചരണവും. തട്ടമിടാത്ത സൈനബക്ക് വോട്ട് നൽകില്ലെന്ന് പറഞ്ഞ നിരവധി വീട്ടമ്മമാരെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ച് വീടുകയറിയ സിപിഎമ്മുമാർക്ക് കാണേണ്ടി വന്നു. മുസ്ലിം പേരുണ്ടായിട്ട് പോലും നിസ്‌കരിക്കാത്ത പി.കെ.സൈനബക്ക് വോട്ട് നൽകി വിജയിപ്പിച്ചാൽ നാളെ പടച്ചോന്റെ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നായിരുന്നു മറ്റൊരു പ്രചരണം.
തലശ്ശേരിയിൽ മത്സരിച്ച ഡിവൈഎഫ്ഐ നേതാവ് ഷംസീറിനെ നേരിട്ടതും ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെയായിരുന്നു. ഷംസീർ പള്ളിയിൽ പോകാറില്ലെന്നും, നിസ്‌കരിക്കാറില്ലെന്നും, അതിലെല്ലാമുപരി ഷംസീറിന് ഇസ്ലാമികാചാര പ്രകാരം ചേലാകർമ്മം നടത്തിയിട്ടില്ലെന്നുമായിരുന്നു പ്രചാരണം. അന്യമത വിശ്വാസികളേക്കാളേറെ അല്ലാഹുവിന്റെ ശിക്ഷ ഏറ്റവും കൂടുതൽ ലഭിക്കാൻ അർഹതയുള്ളവരാണ് നിരീശ്വരവാദികളെന്നും ഷംസീർ അത്തരത്തിലുള്ളയാളാണെന്നുമായിരുന്നു അന്ന് പ്രചാരണം. എന്നാൽ പി.കെ സൈനബക്ക് നേരിട്ട വലിയ തോൽവി ഷംസീറിനുണ്ടായില്ല എന്നത് ഈ പ്രചാരണങ്ങളെ തലശ്ശേരിക്കാർ മറികടന്നു എന്നതിന്റെ തെളിവായി.
മുസ്ലിം ലീഗ് ഇത്തരത്തിൽ മതം പറഞ്ഞുള്ള പ്രചാരണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലപ്പുറം ജില്ലയൊക്കെ രൂപീകരിക്കുന്നതിന് മുമ്പ് മലബാർ ഡിസ്ട്രിക് ബോർഡിലേക്കുള്ള ഒരു തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നോട്ടീസ് അച്ചടിച്ചത് പോലും അറബിമലയാളത്തിലായിരുന്നു. മോയിൻകുട്ടി വൈദ്യരൊക്കെ അറബിമലയാളമെന്ന എഴുത്ത് രീതി ഉപയോഗപ്പെടുത്തിയിരുന്നത് സാഹിത്യ സൃഷ്ടിക്ക് വേണ്ടിയായിരുന്നെങ്കിൽ മുസ്ലിം ലീഗ് അന്ന് അത് ഉപയോഗപ്പെടുത്തിയത് മതം പറഞ്ഞ് വോട്ട് പിടിക്കാനായിരുന്നു.
ഇസ്ലാമിന്റെയും മുസ്ലിമിന്റെയും രക്ഷക്ക് വേണ്ടി മുസ്ലിം ലീഗ് നിലനിൽക്കണമെന്നും, അതിനായി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നുമായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്. ശരീഅത്ത് നിയമങ്ങൾ അട്ടിമറിക്കാൻ കോൺഗ്രസ് സർക്കാറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും അതിനാൽ അവർക്ക് വോട്ട് ചെയ്യരുതെന്നും സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും, പാണക്കാട് പൂക്കോയ തങ്ങളും ഒപ്പുവെച്ച ആ നോട്ടിസിലുണ്ടായിരുന്നു. അന്നത്തെ ശരീഅത്ത് തകർക്കാൻ നടന്ന കോൺഗ്രസ് നയിക്കുന്ന മുന്നണിയിലെ സഖ്യകക്ഷിയാണ് ഇന്ന് മുസ്ലിം ലീഗ്. ആ കോൺഗ്രസാകട്ടെ ഇന്ന് വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാനായി യാത്ര നടത്തുന്ന പാർട്ടിയും.
മലബാറിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇനിയും കാണം ഇത്തരത്തിൽ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് വാങ്ങിയ നിരവധി ഉദാഹരണങ്ങൾ. അതുകൊണ്ടൊക്കെ തന്നെ കെഎം ഷാജിയുടെ കേസിൽ വിധിവന്നപ്പോൾ മറ്റുള്ളവർക്കുണ്ടായ ആശ്ചര്യമൊന്നും മലബാറിലുള്ളവർക്കുണ്ടാകില്ല. അവരിതൊക്കെ എത്രയോ കണ്ടതാണ്. പലപ്പോഴും ഈ പ്രചാരണങ്ങൾക്ക് അടിപതറാനായിരുന്നു മലബാറിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ യോഗം.