ന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐ എന്ന ശങ്കർ സിനിമയുടെ ബ്രഹ്മാണ്ഡ റിലീസിംഗിനായാണ്. സിനിമയുടെ കഥയെന്താണെന്ന് ഇതുവരെയും ആർക്കും പിടികിട്ടിയിട്ടില്ല. സിനിമയുടെ അണിയറ ശിൽപ്പികൾ തന്നെ അത് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. ഒടുവിൽ ഈ സസ്‌പെൻസ് പൊളിച്ച് സിനിമയുടെ ഛായാഗ്രാഹകൻ തന്നെ രംഗത്തെത്തി. ചിത്രത്തിൽ ബോഡി ബിൽഡറുടെ വേഷത്തിലാണ് വിക്രം അഭിനയിക്കുന്നതെന്നും ലിങ്കേശൻ എന്നാണ് പേരെന്നും കാമറാമാൻ ശ്രീരാം രംഗത്തെത്തി.

ചിത്രത്തിലെ സുരേഷ് ഗോപിയുടെ റോളെന്താണെന്നന്വേഷിച്ച് പോയ മലയാളികൾക്ക് പോലും സിനിമയെപറ്റി ഒരു പിടിയും കിട്ടിയിട്ടില്ല. അതിനിടെയാണ് ശ്രീരാം ചില സസ്‌പെൻസുകൾ പൊളിച്ചിരിക്കുന്നത്. ചിത്രത്തിൽ ലിങ്കേശൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നതെന്ന് ശ്രീറാം വെളിപ്പെടുത്തി. ഒരു ബോഡി ബിൽഡറാണ് ലിങ്കേശൻ. ലീ എന്ന ആഡ് ഫിലീമിന് വേണ്ടി ലിങ്കേശൻ മോഡലാകുന്നു.

ഒരു കളർ ഫുൾ ലൈഫ് ആഗ്രഹിക്കുന്ന ലിങ്കേശന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവമങ്ങളാണ് തുടർന്നങ്ങോട്ട്. ഇത്രയും ശ്രീരാം പറഞ്ഞതോടെ തമിഴ് പാപ്പരാസികൾ ബാക്കി കഥ ഊഹിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സാങ്കേതികമായും എന്തൊക്കെ അൽഭുതങ്ങളാണ് ചിത്രം കരുതിവച്ചിരിക്കുന്നത് എന്നകാര്യം അറിവായിട്ടില്ല. ബാക്കി സ്‌ക്രീനിൽ കാണാമെന്ന പക്ഷക്കാരനാണ് സംവിധായകനും അണിയറശിൽപ്പികളും.