സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ച വീഡിയോ ക്ലിപ്പിലെ നടൻ താൻ തന്നെയെന്ന് സമ്മതിച്ച് പുതുമുഖ താരം ജോണി ബവേജ രംഗത്ത്. 'സ്‌കാൻഡൽ' എന്ന സിനിമയിലെ രംഗമാണിതെന്നും റിഹേഴ്സൽ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളതെന്നും ജോണി പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നിൽ അണിയറപ്രവർത്തകനെ സംശയമുണ്ട്. വീഡിയോ കണ്ടപ്പോൾ അമ്പരപ്പാണ് തോന്നിയതെന്നും ജോണി പറഞ്ഞു.

ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള എംഎംഎസ് ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ടത് ജോണി ബവേജ തന്നെയാണെന്ന് പ്രമുഖ എന്റർടെയ്ന്മെന്റ് വെബ്സൈറ്റുകളിലെ വാർത്തയിൽ പറഞ്ഞിരുന്നു. പ്രമുഖ ബോളിവുഡ് നടൻ ഹർമൻ ബവേജയുടെ ബന്ധുവാണ് ജോണി ബവേജ.

നേരത്തെ ഷാഹിദ് കപൂർ, കരീന കപൂർ, അഷ്മിത് പട്ടേൽ, റിയ സെൻ എന്നിവരുടെ സ്വകാര്യവീഡിയോകൾ ഇതേപോലെ പ്രത്യക്ഷപ്പെട്ടിരുന്നു.