- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃതം പഠിച്ചാൽ ഓർമശക്തി കൂടുമെന്ന് ഗവേഷകർ; പരീക്ഷണത്തിന് വിധേയമാക്കിയത് യജുർവേദം പഠിച്ച പണ്ഡിറ്റുകളെ
ന്യൂഡൽഹി: സംസ്‌കൃതം പഠിച്ചാൽ ഓർമ്മശക്തി വർധിക്കുമെന്നും ബുദ്ധിക്ക് ഉണർച്ചയുണ്ടാകുമെന്നും ഗവേഷകർ. ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാർട്സെൽ ഇതുസംബന്ധിച്ച ലേഖനം സയന്റിഫിക് അമേരിക്കൻ ജേർണലിൽ പ്രസിദ്ധീകരിച്ചു. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ വാദങ്ങൾ ജെയിംസ് അവതരിപ്പിക്കുന്നത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശക്തി വർധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും ഹാർട്സെൽ പറയുന്നു ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃതം പഠിച്ചയാളാണ് അദ്ദേഹം. ഇറ്റലിയിലെ ട്രേന്റോ സർവ്വകലാശാലയിലെ തന്റെ സഹപ്രവർത്തകരും ഹരിയാനയിലെ നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റർജി എന്നിവരുമായും ചേർന്നാണ് ഹാർട്സൽ ഗവേഷണം നത്തിയത്. ശരിയായി ചിന്തിക്കാൻ സംസ്‌കൃതം സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് ഹാർട്സൽ പറയുന്നത്. സംസ്‌കൃതത്തിൽ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോൾ കൂടുതൽ ഊർജം അനുഭവപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ശാസ്ത്രീയമായി യജുർവേദം പഠിച്ച പണ്ഡിറ്റുമാരെ
ന്യൂഡൽഹി: സംസ്‌കൃതം പഠിച്ചാൽ ഓർമ്മശക്തി വർധിക്കുമെന്നും ബുദ്ധിക്ക് ഉണർച്ചയുണ്ടാകുമെന്നും ഗവേഷകർ. ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാർട്സെൽ ഇതുസംബന്ധിച്ച ലേഖനം സയന്റിഫിക് അമേരിക്കൻ ജേർണലിൽ പ്രസിദ്ധീകരിച്ചു. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ വാദങ്ങൾ ജെയിംസ് അവതരിപ്പിക്കുന്നത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താൽ ചിന്താശക്തി വർധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും ഹാർട്സെൽ പറയുന്നു ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃതം പഠിച്ചയാളാണ് അദ്ദേഹം.
ഇറ്റലിയിലെ ട്രേന്റോ സർവ്വകലാശാലയിലെ തന്റെ സഹപ്രവർത്തകരും ഹരിയാനയിലെ നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റർജി എന്നിവരുമായും ചേർന്നാണ് ഹാർട്സൽ ഗവേഷണം നത്തിയത്. ശരിയായി ചിന്തിക്കാൻ സംസ്‌കൃതം സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് ഹാർട്സൽ പറയുന്നത്. സംസ്‌കൃതത്തിൽ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോൾ കൂടുതൽ ഊർജം അനുഭവപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശാസ്ത്രീയമായി യജുർവേദം പഠിച്ച പണ്ഡിറ്റുമാരെയാണ് ഗവേഷണങ്ങളിൽ പങ്കെടുപ്പിച്ചത്. ആകെയുള്ള 42 പേരിൽ 21 പേർ ഇങ്ങനെയുള്ളവരായിരുന്നു. രണ്ട് കൂട്ടരുടെയും ഓർമ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. ഇന്ത്യയും ട്രേന്റോ സർവ്വകലാശാലയും ചേർന്നാണ് ഗവേഷണത്തിന് ഫണ്ട് അനുവദിച്ചത്.