- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
കുവൈറ്റിൽ സിവിൽ സർവ്വീസ് കമ്മീഷൻ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതൽ ജൂലൈ ഒമ്പത് വരെയാണ് അവധി. ഇതുസംബന്ധിച്ചുള്ള വിഞ്ജാപനവും പുറത്തിറക്കി. ഇതനുസരിച്ച് രാജ്യത്തെ എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ പ്രമാണിച്ച് ഈ അഞ്ചുദിവസം പൊതു അവധിയായിരിക്കും. ഇതുപ്രകാരം ജൂലൈ നാലിന് തിങ്കളാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും ഓഫിസുകളും അവധി കഴിഞ്ഞ് ജൂലൈ 10 ഞായറാഴ്ചയായിരിക്കും തുറന്ന് പ്രവർത്തിക്കുക. ജൂലൈ അഞ്ചിന് ഈദുൽ ഫിത്തർ ആവുകയാണെങ്കിൽ വെള്ളിയാഴ്ചവരെ പെരുന്നാൾ അവധിയും ശനിയാഴ്ച വിശ്രമദിനവുമായിരിക്കും. ബുധനാഴ്ചയാണ് ഈദുൽ ഫിത്തർ ആവുന്നതെങ്കിൽ ചൊവ്വാഴ്ച വിശ്രമദിനമായും ബാക്കിയുള്ള ദിനങ്ങൾ അവധിയായും പരിഗണിക്കും. സിവിൽ സർവിസ് കമ്മീഷന്റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ അവധി പ്രാബല്യത്തിൽ വരൂ. കമീഷൻ നിർദേശത്തിൽനിന്ന് വ്യത്യസ്തമായും മന്ത്രിസഭ അവധി പ്രഖ്യാപിക്കാറുണ്ട്.
കുവൈറ്റിൽ സിവിൽ സർവ്വീസ് കമ്മീഷൻ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതൽ ജൂലൈ ഒമ്പത് വരെയാണ് അവധി. ഇതുസംബന്ധിച്ചുള്ള വിഞ്ജാപനവും പുറത്തിറക്കി.
ഇതനുസരിച്ച് രാജ്യത്തെ എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ പ്രമാണിച്ച് ഈ അഞ്ചുദിവസം പൊതു അവധിയായിരിക്കും. ഇതുപ്രകാരം ജൂലൈ നാലിന് തിങ്കളാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും ഓഫിസുകളും അവധി കഴിഞ്ഞ് ജൂലൈ 10 ഞായറാഴ്ചയായിരിക്കും തുറന്ന് പ്രവർത്തിക്കുക.
ജൂലൈ അഞ്ചിന് ഈദുൽ ഫിത്തർ ആവുകയാണെങ്കിൽ വെള്ളിയാഴ്ചവരെ പെരുന്നാൾ അവധിയും ശനിയാഴ്ച വിശ്രമദിനവുമായിരിക്കും. ബുധനാഴ്ചയാണ് ഈദുൽ ഫിത്തർ ആവുന്നതെങ്കിൽ ചൊവ്വാഴ്ച വിശ്രമദിനമായും ബാക്കിയുള്ള ദിനങ്ങൾ അവധിയായും പരിഗണിക്കും.
സിവിൽ സർവിസ് കമ്മീഷന്റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ അവധി പ്രാബല്യത്തിൽ വരൂ. കമീഷൻ നിർദേശത്തിൽനിന്ന് വ്യത്യസ്തമായും മന്ത്രിസഭ അവധി പ്രഖ്യാപിക്കാറുണ്ട്.