ത്തറിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ എച്ച്എംസിയിലെ എല്ലാ ആശുപത്രികളുടെയും ഒപി വിഭാഗം അവധിയായിരിക്കും. നാളെ മുതൽ വ്യാഴംവരെ എല്ലാ ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾക്കും (ഒപിഡി) അവധിയായിരിക്കും. ഈദുൽ ഫിത്തർ അവധിയും വാരാന്ത്യ അവധിയും കൂടി കഴിഞ്ഞ് ഞായറാഴ്ച മുതലാണ് ഒപിഡി പ്രവർത്തനം ആരംഭിക്കുക. അതേസമയം, എല്ലാ ആശുപത്രികളിലേയും എമർജൻസി വിഭാഗം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. ഹൈ റിസ്‌ക് ക്ലിനിക്കും തുറന്ന് പ്രവർത്തിക്കും.

അൽഖോറിലെ ഒപിയും ക്ലിനിക്കുകളും ഫാർമസികൾക്കും ചൊവ്വ മുതൽ ഞായർവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപകട, അടിയന്തരശുശ്രൂഷാവിഭാഗവും തുറന്ന് പ്രവർത്തിക്കും. അൽവക്രയിലെ മറ്റെല്ലാ ഒപികളും നാളെ മുതൽ ഞായർ വരെ അവധിയായിരിക്കും. അതേസമയം, അത്യാഹിത ഒപികളും കിടത്തിച്ചികിത്സാവിഭാഗം ഫാർമസികളും പ്രവർത്തിക്കും.

ദേശീയ അർബുദ ഗവേഷണ കേന്ദ്രത്തിലും ഞായറാഴ്ച വരെ ഒപി പ്രവർത്തിക്കില്ല. ഹാർട്ട് ആശുപത്രിയിലും നാളെ മുതൽ ഞായറാഴ്ച വരെ അവധിയാണ്. അതേസമയം, 10, 11, 12 തീയതികളിൽ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവരെ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം എത്തിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 16060 എന്ന നമ്പരിൽ വിളിക്കാം.

ആഭ്യന്തര മന്ത്രാലയ ഓഫീസുകൾ അടുത്ത തിങ്കളാഴ്ചയേ തുറക്കൂ. എന്നാൽ ഇൻഫർമേഷൻ അടക്കമുള്ള ചില വിഭാഗങ്ങളുടെ സേവനങ്ങൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ലഭ്യമാകും.