സൗദി അറേബ്യ: ഇഖാമ കാലാവധി തീരുന്നതിനു മുൻപ് ആശ്രിത വിസയിലുള്ളവർ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകുകയാണെങ്കിൽ ലെവിയായിഅടച്ച തുക തിരിച്ചു നൽകില്ലെന്ന് ജവാസാത് അറിയിച്ചു.

ആശ്രിതരെ ഫൈനൽ എക്‌സിറ്റിൽ വിട്ടതിനു ശേഷം സ്വന്തം ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവർ ഇഖാമ കാലാവധി തീരുന്നതിനു മുൻപേ ആശ്രിതരെ നാട്ടിൽ വിടണമെന്നും ജവാസാത് അറിയിച്ചു.

കഴിഞ്ഞ വർഷം ജൂലായ് മുതലാണ് ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാൽ ലെവിഏർപ്പെടുത്തിയത്. ഇത് ഈ വർഷം ജൂലായ് മുതൽ 200 റിയാലായും അടുത്തവർഷം 300 റിയാലും 2020 ൽ 400 റിയാലായും ഉയർത്തും. ഒരു വർഷത്തെ ലെവി ഒന്നിച്ചടച്ചാൽ മാത്രമേ ഇഖാമ പുതുക്കി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.