ലീലാ മാരേട്ടിനെ വീണ്ടും ഡിസി 37 ലോക്കൽ 375 ന്റെ റെക്കോർഡിങ്ങ് സെക്രട്ടറി ആയി തെരഞ്ഞടുത്തു. ഇതു നാലാം തവണയാണ് ലീലാ മാരേട്ടിനെ ഇലക്ഷനിലൂടെ തെരഞ്ഞടുക്കുന്നത്. കടുത്ത എതിരാളി ആനെറ്റ് ബ്രൌൺനെ മുന്നൂറിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് തോൽപ്പിച്ചത്. മൂന്ന് വർഷത്തേക്കാണ് സ്ഥാനം. ഡിസി 37 ലോക്കലിൽ 125000 ഓളം പ്രതിനിധികൾ ഉൾപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ യൂണിയനുകളിൽ ഒന്നാണ് ഡി സി 37. എൻജിനീയേഴ്‌സ്, സയന്റ്ിസ്റ്റ് തുടങ്ങി എഴായിരത്തോളം പ്രൊഫഷണലുകൾ വോട്ട് രേഖപ്പെടുത്തിയതിൽ നിന്നാണ് മുന്നൂറിൽ അധികം വോട്ടുകളുടെ ഭുരിപക്ഷം നേടാൻ സാധിച്ചത്. ക്ലോട് ഫോർട്ട് പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞടുത്തു. ക്ലോട് ഫോർട്ടിന്റെ പാനലിൽ മത്സരിച്ച പതിനേഴു പേരും വീണ്ടും തെരഞ്ഞടുക്കപെടുകയുണ്ടയി.

ന്യൂയോർക്ക് സിറ്റി എൻവയോൺമെന്റൽ പ്രൊട്ടക്ഷനിൽ 29 വർഷമായി സയന്റ്ിസ്റ്റ് ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് കരുത്തുറ്റ തേരാളിയും നോർത്ത് അമേരിക്കയിൽ സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന വ്യക്തിയുമാണ്. ആലപ്പുഴ സെൻ ജോസഫ് കോളേജിലെ അദ്ധ്യാപികയായിരുന്ന ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അമേരിക്കയിലെത്തിയത്. കോൺഗ്രസുകാർക്കു പ്രത്യേകിച്ച് ആലപ്പുഴക്കാർക്കു സുപരിചിതനായ തോമസ് സാറിന്റെ മകൾ. പിതാവ് കോൺഗ്രസ്സുകാർക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. കെഎസ്‌യുവിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പുരാതന ലോയറും, സാഹിത്യകാരനും ആയിരുന്ന എൻ.സ് കുര്യന്റെ പവിത്രിയും ആണ്. ഫൊക്കാനയുടെ മുതിർന്ന നേതാവായ ലീലാ മാരേട്ട്, ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനം ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, റീജ്യണൽ പ്രസിഡണ്ട്, കേരള സമാജത്തിന്റെ പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൻ കാത്തോലിക് അസോസിയേഷന്റെ പ്രസിഡന്റ് എന്നീ പദവികൾ അവർ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഫൊക്കാനയുടെ വിമൻസ് ഫോറം ദേശീയ ചെയർപേഴ്‌സൺ ആണ്.