- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75കാരിയായ ഭാര്യയ്ക്ക് വിഷം കൊടുത്തു കൊന്ന് 79കാരനായ ഭർത്താവ് തൂങ്ങി മരിച്ചു; കൈനകരിയിലെ ദുരന്തത്തിന് കാരണം അസുഖങ്ങളും സാമ്പത്തിക പ്രശ്നങ്ങളും; ആരോരുമില്ലാത്തതിന്റെ ദുഃഖം മാറ്റാൻ ലീലാമ്മയെ കൊന്ന് ആത്മഹത്യ ചെയ്തത് അപ്പച്ചൻ
ആലപ്പുഴ: ഭാര്യയ്ക്ക് വിഷം നൽകി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ കൈനകരി തോട്ടുവത്തലയിലാണ് സംഭവം. അപ്പച്ചൻ(79) ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മയ്ക്ക് വിഷം നൽകിയതിന് ശേഷം അപ്പച്ചൻ തൂങ്ങി മരിക്കുകയായിരുന്നു.
രണ്ടു പേരും രോഗികളായിരുന്നു. ലീലാമ്മ കിടപ്പു രോഗിയായിരുന്നു. അപ്പച്ചനും അസുഖം ഉണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടും കൂടി. മക്കളുണ്ടെങ്കിലും അവർ ആരും അടുത്തില്ല. അസുഖവും സാമ്പത്തിക പ്രതിസന്ധിയും കൂടിയതാണ് അപ്പച്ചന് ഈ കൊടും ക്രൂരത ചെയ്യേണ്ടി വന്നതെന്നാണ് പ്രാഥമിക നിഗമനം.
Next Story