ലീമെറിക്ക്: ലീമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ  ഗീവർഗീസ് സഹദായുടെ പെരുന്നാളും  ആദ്ധ്യാത്മിക സംഘടനകളുടെ  വാർഷികവും പെന്തികോസ്താ ദിനം കൂടിയായ 24 ന് ഞായറാഴ്ച നടക്കും. രാവിലെ 9:30  ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബ്ബാന തുടർന്ന് വിശുദ്ധ റാസ.

ആദ്ധ്യാത്മിക സംഘടനകളുടെ വാർഷിക യോഗത്തിൽ ഇടവക വികാരി റവ. ഫാ .എൽദോ വർഗീസ്  അദ്ധ്യക്ഷത വഹിക്കും മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യ അതിഥി ആയിരിക്കും. സൺഡേ സ്‌കൂൾ കുട്ടികളുടെ വിവിധ  കലാപരിപാടികൾ, ആദ്ധ്യാത്മിക സംഘടനകളുടെ വാർഷിക റിപ്പോർട്ട്  അവതരണവും   നേർച്ച വിളമ്പും നടത്തപ്പെടുന്നു . എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ താൽപര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ. എൽദോ വർഗീസ് (വികാരി):0871425844, ഫിലിപ്പ് മാത്യു (ട്രസ്റ്റി) :0899727030, വിമൽ (സെക്രട്ടറി) :0894252676