ഡബ്ലിൻ: ലീമെറിക്കിലെ ഇന്ത്യൻ കാത്തലിക്ക് കമ്മ്യൂണിറ്റി സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ വാർഷികം ഇടവക ദിനമായി 11 ആഘോഷിക്കുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷ പരിപാടികൾ ആരംഭിക്കും.

അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ആന്റണി പെരുമായന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ഡൂറഡോയിലിലെ സെന്റ് പോൾസ് പള്ളിയിൽ വച്ച് അർപ്പിക്കുന്നു. തുടർന്ന് പള്ളി സ്‌കൂളിൽ വച്ച് പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. റവ. ആന്റണി പെരുമായൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

2014 വർഷത്തെ ലിവിങ് സർട്ടിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി എബ്രഹാമിന് അവാർഡ് സമ്മാനിക്കുന്നതായിരിക്കും. ഈ പരിപാടികളുടെ വിജയത്തിനായി കൈക്കാരന്മാരായ ജോജോ ദേവസി, ജോമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധിയോഗ അംഗങ്ങൾ ്രപവർത്തിച്ചു വരുന്നു. ഈ വാർഷിക പരിപാടിയിലേക്ക് ഏവരേയും ലിമറിക്ക് സീറോ മലബാർ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. ഫ്രാൻസിസ്  നീലങ്കാവിൽ ക്ഷണിച്ചുകൊള്ളുന്നു.